നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Sunday, May 19, 2024

കറുവ(ഇലവംഗം)


നമ്മുടെ നാട്ടിൽ സാധാരണയായി കാണപെട്ടിരുന്ന ഏടന്ന അഥവ വയന്നയുടെ വർഗ്ഗതിൽപെട്ട ഒരു ഔഷധിയാണ ഇലവങം, പണ്ടുകാലത്ത് കുട്ടികൾ ഇതിന്റെ ഇല കഴിക്കുമായിരുന്നു. അതിന്റെ എരുവുകലർന്ന മധുരരസം കുട്ടികളെ ആകർഷിച്ചിരുന്നത്. ഇതിന്റെ ഇലയും പട്ടയും സുഗന്ധവ്യഞനമായി ഉപയോഗിക്കുന്നു. ഉഷ്ണപ്രകൃതം മായതിനാൽ അമിതമായ ഉപയോഗം നന്നല്ല.

മറ്റുനാമങ്ങള്‍


മലയാളം കറുവ,ഇലവർങം,ഇലവംഗം
തമിഴ് കറുകപ്പട്ടയ്
സംസ്‌കൃതം ഡാറുസ്തി,ദരുഷില, ലവൻഗം 
ഇംഗ്ളിഷ് സിന്നമൺ
ഹിന്ദി ദാൽചിനി
ശാസ്ത്രിയം സിന്നമൺ വെറം
കുടുംബം ലോറേസീ
രസം മധുരം, എരിവ്,കയ്പ്
വീര്യം ഉഷ്ണം
ഗുണം ലഘു,തീഷണം
വിപാകം എരിവ്
ഉപയോഗം പട്ട(തൊലി), ഇല,കുരു(തൈലം)
കർമ്മം കഫ വാത ശമനം,പിത്തശമനം

 
എന്റെ ഒർമ്മയിലെ കറുക എന്നത്ത് എന്റെ തറവാടിനടുത്തുള്ള കാവിലെ വളർന്നു പന്തലിച്ചു നിൽക്കുന്ന മരമാണ്. ഇതിന്റെ ഒരു ശാഖാ ഞങ്ങൾ (കുട്ടികൾ) സ്ക്കുളിൽ പോകുന്ന വഴിയിലെക്ക് ചാഞ്ഞുകിടക്കും. അവയിൽ നിന്നും വീഴുന്ന  മധുരവും എരിവുകല്ലർന്ന രുചിയുള്ള പഴുത്ത ഇലകൾ ഞങ്ങൾ മത്സരിച്ചു പെറുക്കി തിന്നുത്തുമായിരുന്നു. മുത്തിർന്നവർ അതു കണ്ടാൽ വഴക്കും കിട്ടും. അധികം കഴിച്ചാൽ രക്തം പൊക്കും എന്നു പറഞ്ഞു വിരട്ടുകയും ചെയ്യും.  എന്നാൽ കുറച്ചു അകലെ ഇതിനെകാളും വലുപം കുടിയ അധികം ഉയരം മില്ലാത്ത മരമുണ്ട അതിനു ഈ രുചിയില്ല. എന്നാല നാട്ടുകാരും വീട്ടുകാരും ഇതിന്റെ ഇല അപ്പത്തിനായി എടുക്കുമായിരുന്നു. പിന്നിടു വളർന്നു വന്നപോൾ ചെറിയ രുചിയുള്ള ഇല കറുകയാണെന്നും  നീളവും വലുപ്പമുള്ളതും  വായിൽ വെക്കുമ്പോൾ വഴുവഴുപുള്ളത്തും ചവർപുള്ളത്തുമായ ഇല വയണയിലയാണെന്നു മനസിലായി. 

ഔഷധപ്രയോഗം

കറുകപട്ട 1-3ഗ്രാം ചൂടുവെള്ളത്തിൽ കലക്കികഴിച്ചാൽ ആഹരത്തിനു രുചിയില്ലായമയും , അജീർണ്ണം, ഗ്രഹണി, വയറുവേദന ഇവക്ക് ശമനം ലഭിക്കും. 
ജലദോഷം, മൂക്കോലിപ്പ മുതലായവക്ക് ഇതിന്റെ തൈലം ഇട്ട വെള്ളം ഉപയോഗിച്ച് ആവിപിടിക്കുന്നതായും 
പഞ്ഞിയിൽ മുക്കി മണപ്പിക്കുന്നത്തും  രോഗം കുറയുന്നത്തിന്നു നല്ലതാണ്.
 
ഭക്ഷണത്തിനു സുഗന്ധം നൽക്കുന്നത്തിനോട് ഒപ്പം തന്നെ മാംസ്യാഹാരത്തിനെ എള്ളുപ്പത്തിൽ പചനം ചെയ്യുവാൻ സഹായിക്കുന്നത്തിനാൽ പാചകത്തിലും കറുക ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. ഉഷ്ണ വീര്യം ഉള്ളത്തിനാൽ ഇതിന്റെ മിതമായ ഉപയോഗം ദുർമേധസിനെ കുറക്കുവാനു സഹയിക്കുന്നു.
 
 













Sunday, December 30, 2012

ഞെരിഞ്ഞിൽ

ഞെരിഞ്ഞിലിനെ കുറിച്ച് പറയുവാൻ ചിന്തിക്കുമ്പോൾ മനസിൽ വരുന്നത് പ്രകൃത്തിയുടെ കരുത്തലിനെ കുറിച്ചാ‍ണ്. ഒരിക്കൽ എന്റെ തമിഴ്നാട്ടിലുടെയുള്ള യാത്രയി ഒരു ഗ്രാമത്തിൽ കുറച്ചു നാൾ താമസിച്ചു. അവിടെ പുറത്തു യാത്രചെയ്യുമ്പോൾ ചെരുപ്പും തുൾഞ്ഞു കയറുന്ന ധാരളം മുള്ളുകളും തമിഴ്നാടിന്റെ ചുടിൽ നിന്നും ഉണ്ടായ മുത്രചുടിച്ചിലും ഉണ്ടായിരുന്നു. കുട്ടത്തിൽ ഒരു വൈദ്യർ ഞങ്ങൾക്ക് ഒരു മരുന്നു പറഞ്ഞു തന്നു കാലിൽ കയറിയ് ഈ മുള്ളുകൾ ഇട്ടു തിളപ്പിച്ച് വെള്ളം മുത്രചൂടിച്ചിലി മാറ്റും എന്ന്. ആ മുള്ളുകൾ മറ്റോന്നുമല്ലാ സാക്ഷാൽ ഞെരിഞ്ഞിൽ തന്നെ. ഇതുപൊലെ പ്രകൃതി കാലദേശങ്ങൾക്കനുസരിച്ച ഇവിടെ കരുത്തിവച്ചിരിക്കുന്ന ഔഷധികളെ തിരിച്ചറിഞ്ഞു തന്നതു സമയത്തു തന്നെ ഉപയൊഗപ്പെടുത്തിയാൽ നമ്മുക്ക് രോഗങ്ങൾ വരുക്കയില്ല.
ഞെരിഞ്ഞിൽ രണ്ടുവിധം ഉണ്ട് ചെറിയ ഞെരിഞ്ഞിലും വലിയഞെരിഞ്ഞിൽ അഥവ ആനഞെരിഞ്ഞിൽ.ഈ മുള്ള് തറച്ചാൽ ആന പോലും വണങ്ങും എന്നുള്ളത്തിന്നാൽ ആനവണങ്ങി എന്നു പേരുണ്ട്. ഇതിൽ ചെറിയഞെരിഞ്ഞിലാണ് ഔഷധങ്ങളിൽ കുടുത്തൽ ഉപയോഗിക്കുന്നത്.
പിത്തശമനകരമായ ഒരു ഔഷധമാണ് ഞെരിഞ്ഞിൽ.മുത്രാശയ രോഗങ്ങൾക്കും, മുത്രാശയത്തിലും പിത്തസഞ്ചിയിലും മറ്റും ഉണ്ടാക്കുന്ന കല്ലുകൾക്കും പെരുമുട്ടുവാതം മുടക്കുവാതം എന്നിവകും ഇതുപയോഗിക്കുന്നു. ആധുനിക്കശാസ്ത്രത്തിൽ യൂറിക്ക് ആസിഡ് ശരീരത്തിൽ വർദ്ധിക്ക്ന്ന്തു മൂലം ഉണ്ടാക്കുന്ന് രോഗങ്ങൾക്കുള്ള പ്രദിവിധിയായി ഇതിനെ ഉപയോഗപെടുത്തുവാനുള്ള പരിക്ഷണങ്ങൾ നടക്കുന്നു.

മറ്റുനാമങ്ങൾ

മലയാളം ഞെരിഞ്ഞിൽ (ചെറുത്ത്)
തമിഴ് പല്ലെർമുള്ള്
സംസ്‌കൃതം ഗോകസൂരാ, ഷഡംഗ
ഇംഗ്ളിഷ് പുൻകറ്റർവൈൻ,ഗൊക്രൂ
ഹിന്ദി ഗോകരു
ശാസ്ത്രിയം ടൈബൂലസ് ടെറിസ്റ്ററിസ്
കുടുംബം സിഗൊഫ്യലെസിയെ
രസം മധുരം
വീര്യം ശീതം
ഗുണം ഗുരു,സ്നിഗ്ധം
വിപാകം മധുരം
ഉപയോഗം കായ്,വേർ
കർമ്മം മൂത്രതടസം മാറ്റുന്നു

ഉപയോഗം
ഞെരിഞ്ഞിൽ ഇട്ട കഷായം കഴിക്കുന്നതിലുടെ മുത്രതടസം മുത്രചുടിച്ചിൽ എന്നിവക്ക് ശമനം കിട്ടും.

Friday, August 10, 2012

ഓരില

ഓരില ത്രിദോഷഹരമായ ഒരു ഔഷധിയാണ്. ഇതിന്റെ കായ ശരീരത്തിലും വസ്ത്രങ്ങളിലും പറ്റിപിടിക്കുന്ന് ഒന്നാണ് അതിലുടെയാണ് ഈ ചെടിയുടെ പരാഗണവും പ്രജരണവും സാധ്യമാക്കുന്നത്. എന്റെ ചെറുപ്പത്തിൽ പറമ്പിൽ പൂ പറിക്കുവാനും,കളിക്കുവാനും മറ്റും നടക്കുമ്പോൾ (ഓടുമ്പോൾ എന്നു പറയുന്നതാക്കും ശരി)ഇത് വസ്ത്രങ്ങളിൽ പറ്റി പിടിക്കും (ഇല്ലെങ്കിൽ പരസ്പരം പറ്റിക്കും). അന്ന് അതിന്റെ ഗുണങ്ങളെകുറിച്ച് അറിയില്ലായിരുന്നു. ഇന്ന് അത് നട്ടുപ്പുറങ്ങളിൽ കാണുന്നത് അപുർവ്വമായി കൊണ്ടിരിക്കുന്നു.
മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങൾക്കും മദ്യപാനം നിർത്തുന്നതിനും ഓരിലവേരിട്ട് പാൽകഷായം വച്ച് കഴിച്ചാൽ മദ്യപാനരോഗങ്ങളും മദ്യപാനാസക്തിയും കുറയുമെന്ന് ചരകസംഹിത രേഖപ്പെടുത്തിയിട്ടുണ്ട്
മറ്റുനാമങ്ങൾ

മലയാളം ഓരില
തമിഴ് പുല്ലാടി
സംസ്‌കൃതം ചിത്രപർണി,ഗുഹ
ഇംഗ്ളിഷ് ഡെസ്മോഡിയം
ഹിന്ദി സരിവാൻ
ശാസ്ത്രിയം ഡെസ്മോഡിയം ഗാൻ‌ഗറ്റികം ഡിസി
കുടുംബം ഫെബിസിയെ
രസം മധുരം,തിക്തം
വീര്യം ഉഷ്ണം
ഗുണം ഗുരു,സ്നിഗ്ധം
വിപാകം മധുരം
ഉപയോഗം സമൂലം
കർമ്മം വാതശമനം,രസായനം

ഉപയോഗം
ഒരിലവേർ കുറുന്തോട്ടിയും കഷായം വെച്ച് അമിതമായ “കിതപ്പിന്” നല്ലകാറുണ്ട്. നീർപിടുത്തത്തിനും, ദേഹം മുഴുവനും അനുഭവിക്കുന്ന വേദനക്കും നല്ലകാം. ഹൃദയസംബന്ധമായ രോഗത്തിനും തളർച്ചമാറുന്നതിനും പശുവിൻ പാല് ചേർത്തു കഷായം വെച്ചു കഴിക്കാറുണ്ട്.

Saturday, June 23, 2012

മുഞ്ഞാ (Premna serratifolia)

മുഞ്ഞാ എന്നു കേൾക്കുമ്പോൾ നമ്മുക്ക് ഒർമ്മ വരുന്നത്ത് ഒരു നാറ്റം വിതറുന്ന പ്രാണിയെയാണ്. ഇവിടെ ഞാൻ പറയുന്നത് ദശമൂലങ്ങളിൽ പെട്ട മുഞ്ഞ എന്ന ഔഷധിയെ കുറിച്ചാണ്. പണ്ട് നാട്ടുപുറങ്ങളിൽ ധാരാളമായി ഉണ്ടായിരുന്ന ഇത് ഇന്ന് വിരളമായിരിക്കുന്നു. ഇതിന്റെ ഇലക്കൾക്ക് തുളസിയുടെയും മറ്റും ഉള്ളതു പോലെ ചെറിയ രുക്ഷഗന്ധം ഉണ്ട്

പുതിയ പരീക്ഷണങ്ങൾ ധാരളം നടക്കുന്ന ഒരു ഔഷധിയാണ് മുഞ്ഞാ. ഇത് ഹൃദയപേശികൾക്ക് ബലം നല്കുന്നതും കഫതെ (ക്ലോൾസ്റ്റ്രോളിനെയും)നിയന്ത്രിക്കുന്നതിനാൽ രക്തചക്രമണത്തെ സുഗമ്മാക്കി ആരോഗ്യം പ്രധാനം ചെയ്യുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.സന്ധിവാതത്തിനു പ്രതിവിധിയായി മുഞ്ഞ ഉപയോഗിക്കാറുണ്ട്.

മറ്റുനാമങ്ങൾ

മലയാളം മുഞ്ഞാ,കട്ടപ്പാ
തമിഴ് മുന്നാ
സംസ്‌കൃതം അഗ്നിമന്ദാ,വിജയന്താ,അരണി,ഗനികാരിക
ഇംഗ്ളിഷ് ഹെഡെക്ക് ട്രീ
ഹിന്ദി ഗനിയാരി, അരന്നി
ശാസ്ത്രിയം പൈറ്രെമാ സൈരറ്റഫോളിയാ
കുടുംബം വെർബേസിയെ
രസം കടു, തിക്ത,മധുരം
വീര്യം ഉഷ്ണം
ഗുണം ലഘു
വിപാകം
ഉപയോഗം ഇല,വേർ
കർമ്മം വാത കഫ ഹരം


ഉപയോഗം

മലേഷ്യൻ ഇന്തോനേഷ്യൻ പ്രദേശങ്ങളിൽ ഈ ചെടി ഭക്ഷണമായി ഉപയോഗിക്കാറുണ്ട്, ഒപ്പം അവിടങ്ങളിൽ ശ്വാസതടസ്സം മാറാൻ ഇലയും വേരും, സ്ത്രീകളിൽ മുലപ്പാൽ വർദ്ധിക്കാൻ ഇലയും കഴിക്കുന്നു.ദഹനക്കുറവ്, പനി, ജലദോഷം, മുഴകൾ, ത്വഗ്‌രോഗങ്ങൾ തുടങ്ങിയവയ്ക്കും മുഞ്ഞ ഔഷധമായി ഉപയോഗിക്കുന്നു. കുട്ടികളിലെ പലരോഗങ്ങൾക്കും മുഞ്ഞ ഔഷധമാക്കി ഉപയോഗിക്കാവുന്നതാണ്

കടപ്പാട്

ചിത്രങ്ങൾക്ക് ക്രിഷ്ണപ്രിയ

ചിത്രത്തിലെ ഔഷധിയെ പരിപ്പാലിച്ചു സുക്ഷിക്കുന്ന ജയചന്ദ്രൻ പറക്കോടിന്നും


Sunday, October 30, 2011

പയ്യാഴാന്ത, പലകപ്പയ്യാനി

പലകപയ്യാനി ദശമൂലത്തിൽ ഒന്ന്, പയ്യാഴാന്ത എന്നും പറയും. എനിക്ക് ചെറുപ്പത്തിൽ പലപ്പോഴും പലകപയ്യാനിയും അയനിയും(അഞ്ഞിലി) മായി മാറിപ്പോക്കുമായിരുന്നു. പിന്നിട് എന്റെ കൂട്ടൂകാരിൽ ഒരാൾ ആണ് അതുകാണിച്ചു തന്നത്. ഇതിന്റെ പൂവ്പെട്ടന്നു ചീയുന്നതും ദൂർഗന്ധം ഉണ്ടാക്കുന്നതും ആണ്.ഇതിന്റെ കായ പൊട്ടി വിത്ത് കാറ്റിൽ പറന്നു വീണ പുതിയ തെയ്യ് ഉണ്ടക്കുന്നത്.നീണ്ട് വാളുപോലെയുള്ള കായ്കളുണ്ടാവുന്നതുകൊണ്ട് "ഡെമോക്ളീസിന്റെ വാളെന്നു്" പേരുണ്ട്.

മറ്റുനാമങ്ങൾ

മലയാളം പയ്യാഴാന്ത,പലകപ്പയ്യാനി
തമിഴ് കോരി കൊന്നയ്,പൂതപുഷ്പം
സംസ്‌കൃതം അരുൾ,ഷോയകൊന്ന
ഇംഗ്ളിഷ് റ്റീ ഒഫ് ദാമോക്ലെസ്, ഇൻഡ്യൻ ട്രമ്പെറ്റ്,കംപോന്ഗ്
ഹിന്ദി ഭൂതവൃക്ഷ,ശാലക
ശാസ്ത്രിയം ഒരൊക്ഷ്യലും ഇൻഡ്യകം
കുടുംബം ബൈഗ്നൊസിയെ
രസം കയ്പ്,ചവർപ്പ്,മധുരം
വീര്യം ഉഷ്ണം
ഗുണം ലഘു,രൂക്ഷം
വിപാകം എരിവ്
ഉപയോഗം വേര്, തോലി, കായ
കർമ്മം വാതകഫശമനം
ഉപയോഗം

ഇതിന്റെ വേരിലെ തോലി പൊടിച്ച് തേനിൽ സേവിച്ചാൽ വയറുകടി മാറും. തോലി ഇടിച്ചു ചേർത്തു എണ്ണകാച്ചി ഉപയോഗിച്ചാൽ ചെവിപഴുപ്പ് മാറും.

Wednesday, August 31, 2011

പാതിരി (പാടലാ)



ദശമൂലങ്ങളിൽ ഒന്നായ് പാതിരി മുത്രാശയ രോഗങ്ങൾക്കും, ത്വക്കരോഗങ്ങൾക്കും, വിരശല്യം മാറ്റുന്നതിന് നല്കി വരുന്നു. ഇതിന്റെ ഇലപിഴിഞ്ഞുള്ള ചാറ് സ്തനാര്ബുദത്തിനുള്ള മരുന്നായും പറയപ്പെടുന്നു.
പണ്ട് പാർവ്വതി ദേവി ശിവനേ തപസ്സു ചെയ്യുമ്പോൾ ദിവസവും ഇതിന്റെ ഒരിലമാത്രം കഴിച്ച് വളരെ നാൾ കഴിഞ്ഞതായി പറയപ്പെടുന്നു. ഇന്നും ഹിന്ദു വ്രതാനുഷ്ഠാനങ്ങളിൽ ഇതിനു പ്രാധാന്യം നല്‍കിവരുന്നു.



മറ്റുനാമങ്ങൾ

മലയാളം പാതിരി ,കരിങ്ങഴ,പൂപ്പാതിരി
തമിഴ് അൻപുവ്കിനി കുരല്‍, അൻപു
സംസ്‌കൃതം പാടല:, കൃഷ്ണവൃന്ദാ, കുബേരാക്ഷി, താമ്രപുഷ്പി
ഇംഗ്ളിഷ് യെല്ലൊ സ്നേക് ട്രീ, ട്രൈപറ്റ് ട്രീ
ഹിന്ദി പരോലി
ശാസ്ത്രിയം സിട്രിയോസ്പെറം കോലായിസ്
കുടുംബം ബിഗ്നോനിസിയെ
രസം തിക്തം, കഷായം
വീര്യം ഉഷ്ണം
ഗുണം ലഘു, രൂക്ഷം
വിപാകം കടു
ഉപയോഗം വേര്‌, പുവ്വ്, തൊലി
കർമ്മം വാതഹരം


ഉപയോഗം
പതിരിപ്പുവ് അരച്ചുകഴിച്ചാൽ (2.ഗ്രാം)ഇക്കിൾ മാറും, വേരു കഷായംവച്ചുകഴിച്ചാൽ വാത രോഗങ്ങൾ കൊണ്ടുവരുന്ന നീരും വേദനയും ശമിക്കും.

Friday, July 29, 2011

കുവളം (വില്വം)

കുവളം നല്ല ഒരു വിഷഹാരിയും,ദശമുലതിലും വില്വാദി ഗുളികയും മറ്റും ഉണ്ടക്കുന്നതിന്നും ഇത് ചേരുന്നു. പണ്ടുകാലത് നമ്മുടെ നാട്ടിൽ വഴിയാത്രകാർക്ക് ക്ഷീണം മാറ്റുവാനും വിശ്രമിക്കുവാനും വഴിയമ്പലങ്ങളും, ചുമടുതാങ്ങിയും ഉണ്ടായിരുന്നു.
അവിടെ വരുന്നവർക്ക് ദാഹ ശമനത്തിനായി സംഭാരം കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. സംഭാരത്തിന്റെ ചേരുവകളി കുവൾത്തിലയും നാരകത്തിലയും ഒരു പ്രധാനഘടകമായിരുന്നു, ദാഹശമനത്തിന്നും വയറുസംബന്ധമായ അസുഖങ്ങൾക്കും സംഭാരം നല്ല് ഔഷധമാണ്.

കുവളത്തിന് ഹൈന്ദവസംസ്ക്കാരത്തിൽ ശിവനുപ്രിയപെട്ട വൃക്ഷമ്മായി പറയുന്നു. അതിനാൽ ആലും,മാവും,കുവളവും (ആൽ+മാവ്=ആത്മാവ്)ഉണ്ടെങ്കിൽ അവിടെ ശിവനും ഉള്ളതായി പറയുന്നു. മിക്ക ശിവക്ഷേത്രങ്ങളിലും ഇവ മുന്നും കാണാം.ശിവ പുജകുള്ള അർച്ചനയ്ക്കും മാലയ്ക്കും ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു

“കുവളം പട്ടിടം നശിച്ചു പോക്കും”

ഈ പഴഞ്ചോലിൽ നിന്നും കുവളത്തിനെ നമ്മുടെ പഴമക്കാർ എത്രമാത്രം പ്രാധാന്യം നലകിയിരുന്നും എന്നു കാണാം.

മറ്റുനാമങ്ങൾ

മലയാളം കൂവളം
തമിഴ് കുവളം
സംസ്‌കൃതം വില്വ,മല്ലുരഹ
ഇംഗ്ളിഷ് ബേൽ ട്രീ
ഹിന്ദി ബേയ്ല്
ശാസ്ത്രിയം എയ്ഗിൽ മെർമെലോസ്
കുടുംബം റൂട്ടെസിയ
രസം ചവർപ്പ്,കയ്പ്
വീര്യം ഉഷ്ണം
ഗുണം രൂക്ഷം,ലഘു
വിപാകം എരിവ്
ഉപയോഗം വേര,കായ,ഇല
കർമ്മം കഫ വാതശമനം
ഉപയോഗം

വയറുകടി,വയറ്റിളക്കം,കൃമി ഇവ മാറുന്നതിന്ന് കുവളത്തിന്റെ പച്ചകായുടെ കാമ്പ് ഉണക്കിതേനിൽ കൊടുക്കാറുണ്ട്.പ്രാണിവിഷ ശമനത്തിന് കുവളത്തില,തുളസിയില,മഞ്ഞൾ ഇവ അരച്ച പുരട്ടിയാൽ മതിയാക്കും.

Tuesday, June 28, 2011

കുമ്പിൾ (കുമിഴ്)


പണ്ട് ആയ്യുർവേദം എന്നു കേട്ടാൽ മനസിൽ വരുന്നത് അരിഷ്ടത്തിന്റെയും കഷായതിന്റെയും ഗന്ധമാണ്. അതിൽ പ്രധാനമായും ദശമൂലാരിഷ്ടത്തിന്റെ പേരും രുചിയും അറിഞ്ഞിട്ടില്ലാത്തവർ കുറവാണ്. പത്തകൂട്ടം വേരുകൾ ചേരുന്നതിനാൽ ആണ് ദശമൂലം എന്നു പറയുന്നത്. അതിനെ വിണ്ടും രണ്ടായി തിരിച്ചിരിക്കുന്നത് കാണാം മഹത്പഞ്ചമൂലം(മഹാപഞ്ചമൂലം) എന്നു ഹ്രസ്വപഞ്ചമൂലം(ചെറിയപഞ്ചമൂലം) എന്നു.
മഹാപഞ്ചമൂലം എന്നു പറയുന്നു വലിയ വൃക്ഷങ്ങളിൽ നിന്നുമുള്ള വേരും മറ്റുള്ളത് ചില ചെറിയ ഔഷധികളും ആണ്. ഇതിൽ മഹത്പഞ്ചമൂലതിൽ പെടുന്ന ഒന്നാണ് കുമ്പിൾ (കുമിഴ്,കാശ്മര്യം). ഇത് നല്ലഒരു വേദന സംഹാരിയും, നീർതാഴ്ച, ജലദോഷം ജ്വരം ഇവ മറുന്നതിനും ഉപയോഗിക്കുന്നു.


മറ്റുനാമങ്ങൾ

മലയാളം കുമ്പിൾ,കുമിഴ്,കാശ്മര്യം
തമിഴ് കുമലമരം,കുമിൾ
സംസ്‌കൃതം മധുപർണി,കുംഭിക:
ഇംഗ്ളിഷ് കോമ്പ് ട്രീ
ഹിന്ദി ഗംഭാര,ഗമരി
ശാസ്ത്രിയം ജെമലിനാ അറബോറെ റൊക്സ്ബ
കുടുംബം ലമിയസിയ
രസം തിക്തം,മധുരം,കഷായം
വീര്യം ഉഷ്ണം
ഗുണം ഗുരു
വിപാകം കടു
ഉപയോഗം വേര,പുവ്,കായ,ഇല
കർമ്മം ത്രീദോഷഹരം
ഉപയോഗം

കുമ്പിൾവേർ,പുവ്,ഇല ഇട്ടുള്ള കഷായം രണ്ടുനേരം കഴിച്ചാൽ വാതരോഗങ്ങൾ ശമിക്കും.ഇല അരച്ചു പുരട്ടിയാൽ പഴക്കിയ തലവേദനക്ക് ശമനം ഉണ്ടാക്കും

Wednesday, May 25, 2011

പർപ്പടക പുല്ല്



ഷഡംഗങ്ങളിൽ ഒന്ന്, പനികും മറ്റും ഉപയോഗിക്കുന്ന ഈ ഔഷധി നമ്മുടെ വിട്ടു മുറ്റത്ത് ധാരാളം കാണാറുണ്ട്.

മറ്റുനാമങ്ങൾ


മലയാളം പർപ്പടകപ്പുല്ല്
തമിഴ് പപ്പൻ പുൻതു,കാട്ടുചാവെർ
സംസ്‌കൃതം പർപ്പടക
ഇംഗ്ളിഷ് ഡൈമൺ‌ഡ് ഫ്ലവർ
ഹിന്ദി ദമൻ പർപ്പട്
ശാസ്ത്രിയം ഒൽഡ്ൻലാഡിയക്രംബോസ
കുടുംബം റുബിസിയെ
രസം കയ്പ്
വീര്യം ശീതം
ഗുണം ലഘു,രൂക്ഷം
വിപാകം എരിവ്
ഉപയോഗം സമൂലം
കർമ്മം ജ്വരശമനം


ഉപയോഗം
പർപ്പടകപ്പുല്ല് സമൂലം കഷായം വച്ച് സേവിച്ചാൽ പലതരം പനി, മഞ്ഞപിത്തം ഇവക്ക് ശമനം ഉണ്ടക്കും. ഇതിന്റെ ഇലയും തണ്ടും ചേർത്തു കറിവേച്ചു പ്രസവത്തിനുശേഷം കഴിച്ചാൽ ഗർഭാശയശുദ്ധിയുണ്ടാകും.

Saturday, April 30, 2011

ചന്ദനം



ചന്ദനം എന്നു പേരുകേൾക്കുമ്പോൾ തന്നെ ഒരു നല്ല സൌരഭ്യം മനസിൽ കടന്നു വരും. പണ്ട അമ്പലത്തിൽ നിന്നും ചന്ദനം കിട്ടുമ്പോൾ അത് വാരി തിന്നുമായിരുന്നു. പിന്നിടാണ് അതിനെ കുറിച്ച് കുടുതൽ അറിയുന്നത് മരുന്നിന്നും മറ്റും ചന്ദനം അരക്കുമ്പോൾ അരക്കുന്നതിന്റെ കഷ്ടപാട് അറിഞ്ഞു. എന്നാൽ അതിന്റെ ഗുണങ്ങൾ അറിഞ്ഞപ്പോൾ വിഷമം എല്ലാം മാറി


ചന്ദനം പ്രധാനമായും ശീതഗുണ പ്രധാനമാണ്. ഇത് ശരീരത്തിനു മാത്രമല്ല മനസിനും കുളിർമയെക്കുന്നു. ഇതിന്റെ സുഗന്ധം ഇതിനെ സുഗന്ധങ്ങളുടെ രാജവാക്കി.ചന്ദനം പ്രധാനമയി രണ്ടു വിധത്തിൽ കാണുന്നു വെളുത്തതും ചുവപ്പും പൂജക്കും പിത്തഹരങ്ങളായ ഔഷധങ്ങൾക്കും വെള്ളുത്ത ചന്ദനം ഉപയോഗിച്ചുവരുന്നു. തീപൊളൽ, വിസർപ്പം മുതലായവയുടെ പാടുളും വടുകളും മാറുന്നതിന് രക്തചന്ദനം(ചുവപ്പ്) ചെറുതേനി ചാലിച്ചു തേയക്കാറുണ്ട്.


പണ്ടുമുതൽക്കെ ഇതിന്റെ ഗുണം മനസിലാക്കിയ നമ്മുടെ പുർവ്വികർ ഇത് നിത്യൌപയോഗ സാമഗ്രികളിൽ ചേർത്തിരുന്നു.ചന്ദനലേപം, എണ്ണ മറ്റും ചേർത്തുള്ള കുളിയും,ശേഷം ചന്ദനകുറിയും മറ്റും ശരിരത്തിനും മനസിനുകുളിർമ നല്ലക്കുന്നതിനും നിത്യജീവിത്തിൽ സദവാസനവളരുന്നതിനും സഹായകവും ആണ്.
എണ്ണമയവും മൃദുത്വം ഉള്ള മാരമായതിന്നാൽ ശില്പങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും ഇതുപയോഗിച്ചിരുന്നു.

മറ്റുനാമങ്ങൾ

മലയാളം ചന്ദനം
തമിഴ് ശന്ദനം
സംസ്‌കൃതം ശ്രീഖണ്ഡം,ഭദ്രശ്രീ
ഇംഗ്ളിഷ് സാൻ‌‌റ്റൽ വൂഡ്
ഹിന്ദി ചന്ദൻ
ശാസ്ത്രിയം സാൻ‌റ്റലും അൽബം
കുടുംബം സാൻ‌റ്റലസിയെ
രസം കഷായം,മധുരം,തിക്തം
വീര്യം ശീതം
ഗുണം ഗുരു
വിപാകം
ഉപയോഗം കാതൽ
കർമ്മം പിത്തഹരം


ഉപയോഗം

ചന്ദനം അരച്ചുപുരട്ടുന്നത് ചർമ്മരോഗനിവാരണത്തിനുനല്ലതാണ്. 3ഗ്രാം മുതൽ 6ഗ്രാം വരെ ചന്ദനം 250മില്ലി മോരിൽ കഴിക്കുന്നത അർശസ് മുലം രക്തപോക്ക് നിലക്കുന്നതിനു സഹയകമാണ്. പിത്തജ്വരത്തിന് ചിറ്റമൃത്,രാമച്ചം,നന്നാറി(നറുനീണ്ടി) മുത്തങ്ങ ചന്ദനം ചേർത്തു കഷായം തേനും പഞ്ചസാരയും മേമ്പൊടിച്ചേർത്തു നല്ലക്കുന്നത് നല്ലതാണ്.

Monday, April 25, 2011

രാമച്ചം

രാമച്ചം എന്നു കേൾക്കുമ്പോൾ മനസിൽ നിറയുന്നത് ഒരു പഴയ പരസ്യംമാണ്
രാമച്ചവീശറി പനിനീരിൽ മുക്കി അരോമൽ വീശും തണുപാണോ?

അതിൽ നിന്നു തന്നെ നമ്മുക്ക് രാ‍മച്ചതിന്റെ ഗുണം മനസിലാക്കുവാൻ കഴിയും. രാമച്ചം ഉഷ്ണ രോഗങ്ങള്‍ക്കും, ത്വക്ക് രോഗങ്ങള്‍ക്കും, സുഗന്ധതൈലം എടുക്കുന്നതിനും, ദാഹശമനിയായും, കിടക്ക,വിശറി നിര്‍മ്മാണം എന്നിവക്കും ഉപയോഗിക്കാം. ശരീരത്തിന് തണുപ്പേകാന്‍ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇതിന്റെ വേരാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. മണ്ണോലിപ്പ് തടയുന്നതിനും ഇത് ഒരു ഫലപ്രധമായ സസ്യമാണ്.
മറ്റുനാമങ്ങൾ

മലയാളം രാമച്ചം
തമിഴ് രാമച്ചം
സംസ്‌കൃതം ഉസിര,വീരാന
ഇംഗ്ളിഷ് വെറ്റിവെര്‍
ഹിന്ദി കാസ്,ഘുസ്
ശാസ്ത്രിയം വെറ്റിവെരിയ സിസനോയിഡെസ്
കുടുംബം പോസിയെ
രസം തിക്തം,മധുരം
വീര്യം ശീതം
ഗുണം ലഘു,രൂക്ഷം
വിപാകം കടു
ഉപയോഗം വേര്
കർമ്മം വാതപിത്ത ശമനം



ഉപയോഗം
ചെന്നിവേദനക്ക് രാമച്ചത്തിന്റെ വേര് നന്നായി പൊടിച്ച് അരസ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച് വേദനയുള്ളപ്പോള്‍ പുരട്ടുക. വാതരോഗം, നടുവേദന എന്നിവയ്ക്കെതിരെ രാമച്ചമെത്തയും പായും ഫലപ്രദമായി ഉപയോഗിക്കാം. വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാന്‍ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്. രാമച്ചതൈലം വൃണം കഴുകിക്കെട്ടാനും മരുന്നായും ഉപയോഗിക്കാം.

Thursday, March 31, 2011

മുത്തങ്ങ (മുത്തങ്ങകിഴങ്ങ്)

മുത്തങ്ങയെ കുറിച്ച് ഞാൻ അറിയാൻ ഇടയായ്ത്ത് വളരെ കുഞ്ഞു നാളിലാണ്. എന്റെ വിട്ടിൽ ഒരു കണ്ടൻ പുച്ചയുണ്ടയിരുന്നു (ശുദ്ധവെജിറ്റെറിയൻ). അവന്റെ പ്രധാന ഭക്ഷണം മത്തനായിരുന്നു. വിട്ടിൽ കൊണ്ടുവരുന്ന മത്തങ്ങയും മറ്റും തരം കിട്ടിയാൽ കക്ഷി ശാ‍പ്പിടും (മുറിക്കണമെന്നില്ലാ സ്വയം അത് പൊട്ടിച്ചോളും). ഒരു ദിവസം കക്ഷിക്ക ദഹനകേടുപ്പിടിച്ചു കരഞ്ഞു നടക്കുന്നതും പറമ്പിൽ നിൽക്കുന്ന ഒരു പുല്ല് മണം പിടിച്ചു തിന്നുന്നതും കണ്ടു. ഞാൻ അത് മുത്തശ്ശിക്കു കണിച്ചു കൊടുത്തു. അപ്പൊൾ മുത്തശ്ശി പറഞ്ഞു മൃഗങ്ങൾക്കും അതിന്നുള്ള മരുന്നറിയാം ആതിനാൽ ആണ് പുല്ലു തിന്നുന്നതെന്നും. അത് മുത്തങ്ങകിഴങ്ങാണെന്നും അത് വയറുവേദനക്കും ദഹപ്രക്രിയെ ക്രമികരിക്കുന്നതിനു നല്ലതാണെന്നും പറഞ്ഞു തന്നു.

പ്രകൃതിയുമായുള്ള ജീവിതവും നിരിക്ഷണപാടവും മനുഷ്യനെ അറിവിലേക്കുനയിക്കുന്നു എന്ന് ഇതിലുടെ എനിക്കു മനസിലായി. നമ്മൾ പ്രകൃതിയിൽ നിന്നും അകലും തോറും ആ അറിവുകളും പരിചയവും നമ്മുക്കും; തലമുറക്കൾക്കും നഷ്ടമാക്കുന്നു.

നമ്മുടെ നാട്ടിൽ സർവ്വസാധാരണമയി കാണുന്ന പുല്ലാണ് മുത്തങ്ങ,ഇതിന്റെ കിഴങ്ങ് ഔഷധനിർമ്മാണത്തിന്നു ഉപയൊഗിക്കുന്നു.ഒരു യൗവനദായക ഔഷധമാണ് മുത്തങ്ങ. വയറിളക്കം മാറുന്നതിനും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നാട്ടുചികിത്സയില്‍ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ചെറുകിഴങ്ങില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ദാഹശമനത്തിന് ഉത്തമമാണ്. പ്രധാനമായും ചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. ചെടിയുടെ നെറുകയില്‍ ആന്റിന പോലെ ഉയര്‍ന്നു നില്‍ക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാന്‍ കഴിയും.

മറ്റുനാമങ്ങൾ

മലയാളം മുത്തങ്ങ,
തമിഴ് മുഥകച,കോര
സംസ്‌കൃതം മുസ്താ
ഇംഗ്ളിഷ് നട്ട് ഗ്രാസ്,കൊക്കോഗ്രാസ്
ഹിന്ദി മോത്താ,നാഗമൊത്ത
ശാസ്ത്രിയം സിപ്രസ് റ്റുബിറൊസ്സ്
കുടുംബം സിപ്രസിയെ
രസം കടു,തിക്തം,കഷായം
വീര്യം ശീതം
ഗുണം ലഘു,രൂക്ഷം
വിപാകം കടു
ഉപയോഗം കിഴങ്ങ്
കർമ്മം ജ്വരശമനം

ഉപയോഗം

മുത്തങ്ങകിഴങ്ങ് ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരില്‍ തിളപ്പിച്ചു കഴിച്ചാൽ കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് ശമനം ഉണ്ടാക്കും.ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്തും കൊടുക്കാം.മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുവാൻ സഹായിക്കും

Sunday, March 27, 2011

ഇരുവേലി

ഇത് ഷഡംഗങ്ങളിൽപ്പെടുന്ന ഒരു ഔഷധിയാണ. പ്രധാനമായി ദാഹശമനക്കരവും ഒപ്പം തന്നെ പിത്തഹരവും മായതിനാൽ ഉഷണകാലത്ത് ഷഡംഗകഷായം വളരെ നല്ലതാണ്. ദഹനസംബന്ധമായ് പ്രശ്നങ്ങൾ, മൂത്രാസംബന്ധമായ അസുഖങ്ങൾ മുതലായവയ്ക്കൂള്ള ഒഷധങ്ങളിൽ ഇതുപയോഗിച്ചിവരൂന്നു.

മറ്റുനാമങ്ങൾ


മലയാളം ഇരുവേലി
തമിഴ് കുറുവെർ, വിരാന്നം
സംസ്‌കൃതം അംബാസ്,അമ്പു
ഇംഗ്ളിഷ് ഇന്ത്യൻ മിന്റ്
ഹിന്ദി ഹരിവീര,വലക
ശാസ്ത്രിയം കോലെസ‌് വെട്ടിവെരൊഡിസ്
കുടുംബം ലമിൻസിയെ
രസം തിക്തം
വീര്യം ശീതം
ഗുണം ലഘു
വിപാകം
ഉപയോഗം സമൂലം
കർമ്മം പിതഹരം



ഉപയോഗം
അരക്കഞ്ച് എലത്തരി, അഞ്ചുകഴഞ്ച് ഇരുവേലി ഇട്ടുള്ള കഷായം അമിതമായ ദാഹം ശമിപ്പിക്കും.

Sunday, January 30, 2011

കല്ലാൽ




കല്ലാൽ അഥവാ മതിലത്തി എന്നു പറയപ്പെടുന്ന ഈ ചെടി, മറ്റ് ആൽ വർഗ്ഗങ്ങളിൽ നിന്നു വിഭിന്നമായി പടർന്നു പിടിക്കുന്നു. കല്ലിൻ മേലും മതിലിലും മറ്റും പടരുന്നത്തിനാൽ അലങ്കാരതിന്നും ഉപയോഗിക്കുന്നു.
കല്ലാലിനെകുറിച്ച് പലർക്കു പല അഭിപ്രായം ഉണ്ട്. അരയാലിലേ തന്നെ വക ഭേദമായ മറ്റോരു ആൽ ആണ് യഥാർത്തിൽ കല്ലാൽ എന്നും, അതല്ല ഇത്തി പോലെയുള്ളതും, ഇരിക്കുന്ന മരത്തിനെ നശിപ്പിച്ച് വളരുന്നതുമയ് മറ്റോരു തരം ഇത്തിയാണെന്നു മറ്റും പറയപ്പെടുന്നു. വ്ക്തമായി എനിക്കു ഇതിനെ കുറിച്ച് അറിയുവാൻ സാധിച്ചിട്ടില്ല.


മറ്റുനാമങ്ങൾ



മലയാളം കല്ലാൽ,മതിലത്തി
തമിഴ് കല്ലാൽ
സംസ്‌കൃതം പരിസ,പരിഷ
ഇംഗ്ളിഷ് ക്രിപിങ് ഫിഗ്
ഹിന്ദി പരിസപിപ്പൽ
ശാസ്ത്രിയം ഫൈകസ് പുമില്ല ലിൻ
കുടുംബം മൊറെസൈ
രസം കഷായം,മധുരം,കടു
വീര്യം ശീതം
ഗുണം ഗുരു,സനിഗ്ദം
വിപാകം
ഉപയോഗം സമൂലം,കായ
കർമ്മം വാതപിത്ത ഹരം


ഉപയോഗം
മുറിവിനും, രക്തസമ്മർദ്ദം ക്രമികരിക്കുന്നതിന്നു മറ്റും ഇത് സമൂലം കഷായമിട്ട് ഉപയോഗിക്കുന്നു.

Tuesday, December 21, 2010

അരശ് (അരയാൽ)

ഭാരതചരിത്രത്തിന്റെ തന്നെ മാറ്റൊലിയായി അറിയപ്പെടുന്ന് ഒരു വൃക്ഷമാണ് അരയാൽ. ലോകജനതക്ക് അഹിംസയിലുടെ വഴിനടത്തിയ ബുദ്ധൻ തന്റെ അദ്ധ്യാത്മികാനുഭുതി തിരിച്ചറിയുന്നത് ഈ വൃക്ഷത്തിന്റെ ചുവട്ടിലീരിക്കുമ്പോൾ ആയിരുന്നു. ഭാരതത്തിലെ പല അദ്ധ്യാത്മിക ചരിത്രങ്ങളിലും കർമ്മങ്ങളിലും ഈ വൃക്ഷത്തിന്ന് പ്രാധാന്യം കൊടുത്തിരിക്കുന്നു. ആധുനികശാസ്ത്രം അരയാലിനെ പ്രാണവയുവിന്റെ (ഒക്സിജൻ)എറ്റവും വലിയ സ്രോതസായും അന്തരിക്ഷശുദ്ധികരണിയായും(അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന് +/‌- ഉർജ്ജങ്ങളെ ഭൂമിയിലെക്ക് എറ്റവും വേഗത്തിൽ നിർമ്മാർജനം ചെയ്യുന്നു) പറയുന്നു. അതിനാൽ തന്നെ നാൽ‌പാമരങ്ങളി പ്രധാനമായ ഒന്നായി നമുക്ക് ഇതിനെ കാണാം.


മറ്റുനാമങ്ങൾ

മലയാളം അരയാൽ
തമിഴ് അരശ്
സംസ്‌കൃതം പീപ്പലാ,ക്ഷീരവൃക്ഷാ,ബോധിധർമ്മ
ഇംഗ്ളിഷ് പീപ്പൽ ടീ,സെക്രട്ട് ഫിഗ്
ഹിന്ദി പീപ്പൽ
ശാസ്ത്രിയം ഫെകസ് റിലിജിയസെ ലിൻ
കുടുംബം മൊറസീയെ
രസം കഷായം,മധുരം
വീര്യം ശീതം
ഗുണം ഗുരു,രൂകഷം
വിപാകം കടു
ഉപയോഗം കായ,കറ,മുകുളം,പട്ട,വേര്,ഇല
കർമ്മം പിത്തകഫഹരം
ഉപയോഗം

അരയാൽ പട്ട കഷായം ഒരൌൺസ് വീതം കഴിക്കുന്നതിലുടെ മധുമേഹം തിന്ന് ശമനം വരുമെന്ന് ചില ആധുനിക പഠനങ്ങൾ പറയുന്നു.

Sunday, December 12, 2010

പേരാൽ


നാൽ‌പ്പാമരങ്ങളിൽ എറ്റവും വലുതും ധാരാളം താങ്ങവേരുകളൊടെ വളരുന്നത്തുമായ് ഒരു വട വൃഷമാണ് പേരാൽ. എന്നാൽ ഇന്നു നാം കാണുന്ന പേരാൽ വിടുകളിൽ ചെടിചട്ടിക്കുളിൽ ആണ്, (ബൊൺസെയ്). അണലി കടിച്ചുണ്ടാക്കുന്ന വിഷ വികാരങ്ങൾ മാറുന്നത്തിന് നാൽ‌പ്പാമരപട്ടകഷായം ഇട്ട് സേവിക്കുകയും ധാരകോരുകയും ചെയ്യാറുണ്ട്. (പാമ്പുവർഗ്ഗാത്തിലൊരു വിഭാഗം കടിച്ചാൽ മൂക്കിലുടെയും രോമകൂപങ്ങളിൽനിന്നും രക്തം വരും)
മറ്റുനാമങ്ങൾ

മലയാളം പേരാൽ
തമിഴ് ആൽ
സംസ്‌കൃതം ന്യഗ്രൂധ,>ബഹുപട 
ഇംഗ്ളിഷ് ബന്യന്‍ 
ഹിന്ദി ബര്‍ഗാദ്
ശാസ്ത്രിയം ഫൈക്കസ് ബംഗ്ലെസിസ്
കുടുംബം മൊറെസിയെ
രസം കഷായം,മധുരം
വീര്യം ശീതം
ഗുണം ഗുരു, രൂക്ഷം
വിപാകം കടൂ
ഉപയോഗം കായ്,ഇല, പഴം, തൊലി, കറ
കർമ്മം പിത്തകഫഹരം

ഉപയോഗം

ഇതിന്റെ കായുംകറയും ചേർത്ത് അരച്ച് പുരട്ടിയാൽ കാലിൽ ഉണ്ടാക്കുന്ന വെടിച്ചു കിറൽ മാറും. നാല്പാമരതോലിയുടെ കൂടെ പാച്ചോറ്റിപട്ടയും ചേർത്ത് കഷായം ആർത്തവചക്രം ക്രമികരിക്കുവാന്നും രക്താർശസിന്നും ന്നല്ലതാണ്.