നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Friday, June 18, 2010

കറുവ,ഇലവർങം


നമ്മുടെ നാട്ടിൽ സാധാരണയായി കാണപെട്ടിരുന്ന ഏടന്ന അഥവ വയന്നയുടെ വർഗ്ഗതിൽപെട്ട ഒരു ഔഷധിയാണ ഇലവങം, പണ്ടുകാലത്ത് കുട്ടികൾ ഇതിന്റെ ഇല കഴിക്കുമായിരുന്നു. അതിന്റെ എരുവുകലർന്നമധുരരസം കുട്ടികളെ ആകർഷിച്ചിരുന്നത്. ഇതിന്റെ ഇലയും പട്ടയും സുഗന്ധവ്യഞനമായി ഉപയോഗിക്കുന്നു.ഉഷ്ണപ്രകൃതം മായതിനാൽ അമിതമായ ഉപയോഗം നന്നല്ല.ഇത് ത്രിജാതതിലും ചതുർജാതതിലും പെടുന്ന ഒരു ഒഷധിയാണ്.

മറ്റുനാമങ്ങൾ

മലയാളംകറുവ,ഇലവർങം
തമിഴ്-
സംസ്‌കൃതംതമല,ത്വക്,കൊച്ചം
ഇംഗ്ളിഷ്സിനമൺ
ഹിന്ദി ദരുസിത,ദരുചിനി
ശാസ്ത്രിയം സിന്നമോമം വീരം
കുടുംബം ലുറേസിയ
രസംമധുരം,തിക്തം
വീര്യംഉഷ്ണം
ഗുണംലഘു,സ്നിഗ്ദ്മ്
വിപാകംകടു
ഉപയോഗം പട്ട,ഇല
കർമ്മം വാത,കഫ ശമനം


ഉപയോഗം
ലംഗതൈലം ചേർത്ത് അവിപിടിച്ചാൽ ജലദോഷം, മുക്കൊലിപ്പ മതലായവ ശമിക്കും. പട്ടയിട്ടുതിളപ്പിച്ച കഷായം കഴിച്ചാൽ , വയറുവേദന, അജിർണം ഇവക്ക് മാറ്റം വരും. സ്ത്രീകളിൽ കണ്ടുവരുന്ന രക്തസ്രാവതിന്നും നന്ന്.

ചിത്രങ്ങൾക്ക് കടപ്പാട് വിക്കികോമൺസ്