താന്നി ത്രീഫലങ്ങളിൽ ഒന്നാണ്.ത്രീദോഷശമനം കരമായ ഇത് നാഡിബലക്ഷയതിനും നല്ലതാണ്.
ചാര്(ചെര്) എന്ന് ഒരു മരതിന്റെ കാറ്റ് ചിലരിൽ അലർജിയുണ്ടാക്കും അതിനുള പ്രതിവിധിയായ് താനിമരതിനുച്ചുറ്റി പ്രാർത്ഥിക്കുന്ന് ഒരു പതിവ് പണ്ട് കാലത്ത് നിലനിന്നിരുന്നു. ഒരു പഴഞ്ചോലും ഉണ്ട് “ചാരച്ചൻ ചതിച്ചാൽ താന്നി അപ്പുപനെ പിടിക്കണം” കാല ദേശങ്ങൾകനുസരിച്ച് പല മാറ്റങ്ങളും കാണുന്നു. എന്നാൽ ഫലം ഒന്നു തന്നെ.
മറ്റുനാമങ്ങള്‍
മലയാളം | താന്നി |
തമിഴ് | താന്നിരി |
സംസ്കൃതം | വിഭീടക,അക്ഷ,കളിദൃമ,ഭൂതവാസ |
ഇംഗ്ളിഷ് | ബീച്ച് അൽമണ്ട്,ബെല്ലിരിക് മൈരോബലന്‍ |
ഹിന്ദി | ബെഹഡ,ബെഹരി |
ശാസ്ത്രിയം | ടെര്‍മിനാലിയ ബെല്ലിരിക |
കുടുംബം | കോമ്പോരിട്സിയെ |
രസം | കഷായം,തിക്തം,ചവർപ്പ് |
വീര്യം | ശീതം |
ഗുണം | ലഘു,രുക്ഷം |
വിപാകം | മധുരം |
ഉപയോഗം | തോട്,പട്ട |
കര്‍മ്മം | ത്രിദോഷശമനം |
ചിലഔഷധപ്രയോഗങ്ങള്‍
താന്നിതോട് പൊടിച്ച് തേനിൽ കഴിച്ചാൽ ചുമ ശമിക്കും,താന്നിപരിപ്പ് പൊടിച്ച് നെയ്യിൽ സേവിച്ചാൽ ശീഘ്രസ്‌ഖലനം മാറും,താന്നി എണ്ണ തലമുടിക്ക് നിറവും പുഷ്‌ടിയും ഉണ്ടാക്കും.
1 comment:
നന്ദി
Post a Comment