നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Sunday, June 14, 2009

കയ്യോന്നി




കഫവാത ഹരമായ ഒരു ഔഷധിയാണ് കയ്യോന്നി, കൈയ്യുണ്യം . കുടൽ‌പ്പൂണിനും, കാഴ്ചശക്തിയുടെ വർദ്ധനയ്ക്കും,കേശസംരക്ഷണതിനും, കരൾ സംബന്ധമായ രോഗങ്ങൾക്കു ഉപയോഗിക്കുന്നു.ഇത് നല്ലഒരു വേദനസംഹാരിക്കുടിയാണ്. സാധരണയായി മൂന്നു വിധം വെള്ള,മഞ്ഞ, നീല.

മറ്റുനാമങ്ങള്‍

മലയാളം :‌- കയ്യോന്നി,കയ്യുണ്യം
തമിഴ് :‌- കയ്യകെപി,സുപർണ
സംസ്‌കൃതം :-കേശരാജ കേശവർദ്ധിനി
ഇംഗ്ളിഷ് :- ടെയ്ലിങ് എക്ലിപ്റ്റ്
ഹിന്ദി :- ഭൃംഗ,മൊപ്രന്റ്
ശാസ്ത്രിയം :- എക്ലിപ്റ്റ ആല്‍ബ
കുടുംബം :- അസ്റ്ററേസിയേ
രസം :- കടു,തിക്തം
വീര്യം :- ഉഷ്ണം
ഗുണം :- ലഘു, രൂക്ഷം,തിക്ഷ്ണം
വിപാകം :- കടു
ഉപയോഗം :- സമൂലം
കർമ്മം :- ശൂലഹരം, വാതഹരം

ചിലഔഷധപ്രയോഗങ്ങൾ

കയ്യോന്നി നീരിൽ കയ്യോന്നി തന്നെ കൽക്കമാക്കി എണ്ണ കാച്ചിതേച്ചാൽ തലമൂടി വളരുകയും തലവേദന കുറയുകയും ചെയ്യും. കാഴ്ചശക്തി വർദ്ധിക്കും. വെള്ള, മഞ്ഞകയ്യോന്നി 10ഗ്രാം വിതം എടുത്ത് തേങ്ങാ പാലിലോ പശുവിൻ പാലിലോ അരച്ചു ദിവസം രണ്ടു നേരം വീതം സേവിച്ചാൽ മഞ്ഞപിത്തം , രക്തകുറവ് എന്നിവ മാറും.1/2 ഔൺസ് കയ്യോന്നി നീരി 1ഔൺസ് ആവണക്കെണ്ണയിൽ രാവിലെ ഇടവിട്ടിടവിട്ട ദിവസങ്ങളിൽ കുടിച്ചാൽ ഉദരകൃമി മാറും.

1 comment:

ചിതല്‍/chithal said...

കയ്യൊന്നിയുടെ തലമുടിയിലുള്ള സ്വാധീനം ഗംഭീരം തന്നെ! 2-3 ആഴ്ച ഉപയോഗിച്ചപ്പൊഴേക്കും എന്റെ തലമുടി കൊഴിച്ചിൽ നിന്നു. ഇപ്പൊ പഴയ പോലെ "കാർകൂന്തൽ കെട്ടിനെന്തിനു്‌ വാസനത്തൈലം" പാട്ടുപാടി നടക്കുന്നു!!