നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Tuesday, December 21, 2010

അരശ് (അരയാൽ)

ഭാരതചരിത്രത്തിന്റെ തന്നെ മാറ്റൊലിയായി അറിയപ്പെടുന്ന് ഒരു വൃക്ഷമാണ് അരയാൽ. ലോകജനതക്ക് അഹിംസയിലുടെ വഴിനടത്തിയ ബുദ്ധൻ തന്റെ അദ്ധ്യാത്മികാനുഭുതി തിരിച്ചറിയുന്നത് ഈ വൃക്ഷത്തിന്റെ ചുവട്ടിലീരിക്കുമ്പോൾ ആയിരുന്നു. ഭാരതത്തിലെ പല അദ്ധ്യാത്മിക ചരിത്രങ്ങളിലും കർമ്മങ്ങളിലും ഈ വൃക്ഷത്തിന്ന് പ്രാധാന്യം കൊടുത്തിരിക്കുന്നു. ആധുനികശാസ്ത്രം അരയാലിനെ പ്രാണവയുവിന്റെ (ഒക്സിജൻ)എറ്റവും വലിയ സ്രോതസായും അന്തരിക്ഷശുദ്ധികരണിയായും(അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന് +/‌- ഉർജ്ജങ്ങളെ ഭൂമിയിലെക്ക് എറ്റവും വേഗത്തിൽ നിർമ്മാർജനം ചെയ്യുന്നു) പറയുന്നു. അതിനാൽ തന്നെ നാൽ‌പാമരങ്ങളി പ്രധാനമായ ഒന്നായി നമുക്ക് ഇതിനെ കാണാം.


മറ്റുനാമങ്ങൾ

മലയാളം അരയാൽ
തമിഴ് അരശ്
സംസ്‌കൃതം പീപ്പലാ,ക്ഷീരവൃക്ഷാ,ബോധിധർമ്മ
ഇംഗ്ളിഷ് പീപ്പൽ ടീ,സെക്രട്ട് ഫിഗ്
ഹിന്ദി പീപ്പൽ
ശാസ്ത്രിയം ഫെകസ് റിലിജിയസെ ലിൻ
കുടുംബം മൊറസീയെ
രസം കഷായം,മധുരം
വീര്യം ശീതം
ഗുണം ഗുരു,രൂകഷം
വിപാകം കടു
ഉപയോഗം കായ,കറ,മുകുളം,പട്ട,വേര്,ഇല
കർമ്മം പിത്തകഫഹരം
ഉപയോഗം

അരയാൽ പട്ട കഷായം ഒരൌൺസ് വീതം കഴിക്കുന്നതിലുടെ മധുമേഹം തിന്ന് ശമനം വരുമെന്ന് ചില ആധുനിക പഠനങ്ങൾ പറയുന്നു.

4 comments:

ബിന്ദു കെ പി said...

അരയാലിനേക്കുറിച്ചുള്ള പോസ്റ്റ് നന്നായി. പക്ഷേ ആ ബോൺസായിപ്പടം വേണ്ടായിരുന്നു. ബോൺസായികളെ കണ്ടാൽ സങ്കടം തോന്നും....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നാല്‍പ്പാമരം എന്ന് പോതുവേപ്പറയുന്ന നാലുജാതി ആല്‍മരങ്ങളില്‍പ്പെട്ട അരയാലിന്‍റെ സാങ്കേതികമായ വിശദീകരണങ്ങള്‍ ഇഷ്ടപ്പെട്ടു.ത്വക്ക്‌ രോഗങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന അതിന്‍റെ മറ്റു ഔഷധഗുണങ്ങളും കൂടി വിശദീകരിക്കാമായിരുന്നു.
എന്തായാലും ഈ സദുദ്യമം അഭിനന്ദനമര്‍ഹിക്കുന്നു.

sadu സാധു said...

ക്ഷമിക്കണം ബിന്ദുചേച്ചി. എന്നിക്കു വളരെ അധികം വിഷമിപ്പിക്കുന്ന ഒരു കാര്യം ആണ്. ബോൺസായി. എന്നാൽ ഇന്ന് കൃഷിഭൂമി നഷ്ടമാക്കുന്നതും വിടുകൾക്കുള്ളീൽ വരെ വിഷം പടർത്തുന്നതുമായ സസ്യങ്ങൾ സ്ഥാനം പിടിക്കുമ്പോൾ അന്യം മായി പോക്കുന്ന നമ്മുടെ ഔഷധ സമ്പത്ത് നിലനിർത്താൻ ചിലപ്പോൾ ഇത് ഉപയൊഗപെടുമെന്നു തോന്നുന്നു.

മുഹമ്മദിക്ക എനിക്കു ഇതിനെ കുടുതൽ നന്നായി ചെയ്യുവാൻ ആഗ്രഹം ഉണ്ട്. എന്നാൽ പരിമിതമായ എന്റെ പരിചയവും സമയകുറവും ഉണ്ട്. പ്രോത്സാഹങ്ങൾക്ക് ചേച്ചികും ഇക്കക്കും നന്ദി.

സ്നേഹം said...

2010 ഹേമന്തത്തിൽ എഴുതിയ ഈ കുറിപ്പിന് പത്തു കൊല്ലങ്ങൾക്കു ശേഷം 2020 ശരത്കാലത്ത് നിരൂപണം എഴുതുന്നു. സന്തോഷകരം..

ഈ വിവരണങ്ങൾ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. ഞാൻ പ്രകൃതിയെ സ്നേഹിക്കുന്നു അതിലുപരി അതിലെ സസ്യലതാതികളെ....ഇത്രത്തോളം ആവാസ വ്യവസ്ഥയും തണലും നൽകുന്ന മറ്റേതു വൃക്ഷം ഉണ്ട്?... അരയാൽ അല്ലാതെ...