നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Friday, March 19, 2010

ജാതിക്ക,ജാതിപത്രി

ജാതി എന്നു പറയുമ്പോൾ മനസിൽ വരുന്നത് നമ്മുടെ സമുഹവൃത്തിയിലുള്ള ജാതി വ്യവസ്ഥയെ കുറിച്ചായിരിക്കും. ഒപ്പം കുമാരൻ ആശാന്റെ ചണ്ഡാളഭിക്ഷുകി എന്ന കവിതയിലെ വരികളും.

“ഓതിനാൻ ഭിക്ഷുവേറ്റം വിലക്ഷനായ്
ജാതി ചോദിക്കുന്നില്ല ഞാൻ സോദരി
ചോദിക്കുന്നു നീർ നാവുവരണ്ടഹോ
ഭീതിവേണ്ടാ;തരികതെനിക്കു നീ”

എന്നാൽ നമ്മുടെ നിത്യജിവിതത്തിലെ ഉപയോഗപ്രദമായ ഒരു ഔഷധ സസ്യമാണ് ജാതി.ഇതിന്റെ കുരുവും അതിനെ ചേർന്നിരിക്കുന്ന പത്രിയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഈ മരം ഞാൻ ആദ്യമായി കാണുന്നത് എന്റെ മാമന്റെ അയൽവീട്ടിലാണ്. അവിടെ അടുത്തടുത്ത് രണ്ടു മരം ഉണ്ട്. ഒരുമരം നിറച്ച് കായുണ്ട് എന്നാൽ മറ്റോന്നിൽ ഇല്ല.അതിനെ കുറിച്ച് ആ വീട്ടിലെ അപ്പൂപ്പൻ പറഞ്ഞു തന്നത് ഇങ്ങനെയാണ് .കായുള്ള മരം പെൺ മരവും മറ്റെത്ത് ആൺ മരവും. ഇവ അടുത്തുനിന്നാൽ പെൺ മരത്തിൽ കുടുതൽ ഫലം ഉണ്ടാകും. സസ്യലതാദികളിലും ജാതി ഭേദം ഉണ്ടെന്ന വസ്തുത ആദ്യമായി എനിക്കു മനസിലായത് ജാതിമരതിൽ നിന്നുമാണ്.ദഹന സംബന്ധമായ രോഗങ്ങൾക്ക് ഇത് നല്ലതാണ. അതിനാൽ പണ്ടു മുതൽക്കെ ഇത് പാചകതിനും ഉപയോഗിക്കുന്നു.
മറ്റുനാമങ്ങള്‍

മലയാളം ജാതിക്ക,ജാതിപത്രി
തമിഴ് -

സംസ്‌കൃതം ജാതിഫലാ,മലടിഫലാ
ഇംഗ്ളിഷ് നട്ടമെഗ്
ഹിന്ദി ജയ്ഫല
ശാസ്ത്രിയം മൈറിസ്റ്റിക ഫ്രാഗ്രൻസ്
കുടുംബം മൈറിസ്റ്റിയേസ്യെ
രസം എരിവ്,കയ്പ്,ചവർപ്പ്,
വീര്യം ഉഷ്ണം
ഗുണം ലഘു,തീക്ഷണം
വിപാകം കടു
ഉപയോഗം ഫലം
കർമ്മം കഫ വാത ശമനം

ചിലഔഷധപ്രയോഗങ്ങൾ

ജാതിക്കായോ പത്രിയോ അരച്ച് തേനിലോ, ജീരകവെള്ളത്തിലോ കഴിച്ചാൽ വയറുവേദനയും ദഹനക്കേടും മാറും. അരച്ച് തലയിൽ പുരട്ടിയാൽ വിട്ടുമാറാത്ത തലവേദന ശമിക്കും. മോണപഴുപ്പ്, പല്ലുവേദന ഇവക്ക് ജാതിക്കായും ഇന്തുപ്പും ചേർത്ത് അരച്ച് തേച്ചാൽ മറും.

ഒർമ്മകൾ എന്ന ബ്ലോഗിൽ ജാതിക്കാ അരിഷ്ടം ഉണ്ടാക്കുന്നതിനെ കുറിച്ച് പറയുന്നും ഉണ്ട്.

ചിത്രങ്ങൾക്ക് കടപ്പാട്
കാന്താരിക്കുട്ടി ചേച്ചിക്ക്(ഒർമ്മകൾ-ജാതിക്കാരിഷ്ടം)
വിക്കി ക്രിയേറ്റീവ് കോമണ്‍സ് നോട്