നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Tuesday, October 26, 2010

അത്തി


നാല്പാമരങ്ങളിൽ ഒന്നാണ് അത്തി.സാധാരണമായി നമ്മുടെ നാട്ടിൽ രണ്ടുതരം അത്തിയാണ് കണ്ടുവരുന്നത്. എന്റെ വിട്ടിൽ രണ്ടും ഉണ്ടായിരുന്നു. ചെറിയപഴങ്ങൾ ഉള്ള ചെറിയ അത്തിയും, വലിയപഴങ്ങൾ ഉള്ള ബ്ലാത്തിഅത്തിയും(ബിലായത്തി). ബിലായത്തി അത്തിയുടെയിലക്ക് വലു‌പ്പം ഉളളതിനാൽ അതിഥികൾക്കും മറ്റും ആഹാരം വിളമ്പാൻ അത് ഉപയോഗിക്കുമായിരുന്നു.ഞങ്ങൾ കുട്ടികൾ കുടുതൽ കഴിക്കുവാൻ ഉപയൊഗിച്ചിരുന്നത് വലിയ അത്തിയായിരുന്നു. കുട്ടികാലത്ത് രണ്ടാം ക്ലാസിൽ ഒരു പാഠത്തിൽ മുതലയുടെയും കുരങ്ങന്റെയും കഥയിലുടെയാണ് അത്തിമരം ഞങ്ങൾക്ക് പ്രിയങ്കരമായത്.ആദ്യം അത്തിപഴത്തി‌ന്നുള്ളിലെ കുരുക്കൾ പുഴുവാണെന്നായിരുന്നു ധരിച്ചിരുന്നത്. പീന്നിട് അത് പുഴുഅല്ലെന്നറിഞ്ഞപ്പോൾ അത് ഞങ്ങളുടെ കളിയുടെയും കഥകളുടെയും അരങ്ങായി.
മറ്റുനാമങ്ങൾ

മലയാളം അത്തി
തമിഴ് അത്തി
സംസ്‌കൃതം സദാഫല,കൃമിഫല
ഇംഗ്ളിഷ് ഫിഗ് ട്രീ
ഹിന്ദി ഉമർ,ഗുൽ‌ർ
ശാസ്ത്രിയം ഫൈക്കസ് ഗ്ലോമെറാറ്റ
കുടുംബം മോറെസിയെ
രസം കഷായം,മധുരം
വീര്യം ശീതം
ഗുണം ഗുരു,രുക്ഷം
വിപാകം കടു
ഉപയോഗം കായ്,ഇല, പഴം, തൊലി, കറ
കർമ്മം വാതപിത്തഹരം


ഉപയോഗം

ചെറിയഅത്തിയുടെ ഇല ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പഴച്ചാര്‍ തേന്‍ ചേര്‍ത്ത് സേവിക്കുന്നതും പിത്തം ശമിപ്പിക്കും. അത്തിയുടെ ഇളംകായ അതിസാരം മാറാന്‍ നല്ലതാണ്. അത്തിപ്പാല്‍ തേന്‍ ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹം ശമിക്കും. അത്തിത്തോല്‍ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്. അത്തിപ്പഴം കുട്ടികളുടെ ക്ഷീണവും ആലസ്യവും മാറ്റും.