നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Tuesday, October 26, 2010

അത്തി


നാല്പാമരങ്ങളിൽ ഒന്നാണ് അത്തി.സാധാരണമായി നമ്മുടെ നാട്ടിൽ രണ്ടുതരം അത്തിയാണ് കണ്ടുവരുന്നത്. എന്റെ വിട്ടിൽ രണ്ടും ഉണ്ടായിരുന്നു. ചെറിയപഴങ്ങൾ ഉള്ള ചെറിയ അത്തിയും, വലിയപഴങ്ങൾ ഉള്ള ബ്ലാത്തിഅത്തിയും(ബിലായത്തി). ബിലായത്തി അത്തിയുടെയിലക്ക് വലു‌പ്പം ഉളളതിനാൽ അതിഥികൾക്കും മറ്റും ആഹാരം വിളമ്പാൻ അത് ഉപയോഗിക്കുമായിരുന്നു.ഞങ്ങൾ കുട്ടികൾ കുടുതൽ കഴിക്കുവാൻ ഉപയൊഗിച്ചിരുന്നത് വലിയ അത്തിയായിരുന്നു. കുട്ടികാലത്ത് രണ്ടാം ക്ലാസിൽ ഒരു പാഠത്തിൽ മുതലയുടെയും കുരങ്ങന്റെയും കഥയിലുടെയാണ് അത്തിമരം ഞങ്ങൾക്ക് പ്രിയങ്കരമായത്.ആദ്യം അത്തിപഴത്തി‌ന്നുള്ളിലെ കുരുക്കൾ പുഴുവാണെന്നായിരുന്നു ധരിച്ചിരുന്നത്. പീന്നിട് അത് പുഴുഅല്ലെന്നറിഞ്ഞപ്പോൾ അത് ഞങ്ങളുടെ കളിയുടെയും കഥകളുടെയും അരങ്ങായി.
മറ്റുനാമങ്ങൾ

മലയാളം അത്തി
തമിഴ് അത്തി
സംസ്‌കൃതം സദാഫല,കൃമിഫല
ഇംഗ്ളിഷ് ഫിഗ് ട്രീ
ഹിന്ദി ഉമർ,ഗുൽ‌ർ
ശാസ്ത്രിയം ഫൈക്കസ് ഗ്ലോമെറാറ്റ
കുടുംബം മോറെസിയെ
രസം കഷായം,മധുരം
വീര്യം ശീതം
ഗുണം ഗുരു,രുക്ഷം
വിപാകം കടു
ഉപയോഗം കായ്,ഇല, പഴം, തൊലി, കറ
കർമ്മം വാതപിത്തഹരം


ഉപയോഗം

ചെറിയഅത്തിയുടെ ഇല ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പഴച്ചാര്‍ തേന്‍ ചേര്‍ത്ത് സേവിക്കുന്നതും പിത്തം ശമിപ്പിക്കും. അത്തിയുടെ ഇളംകായ അതിസാരം മാറാന്‍ നല്ലതാണ്. അത്തിപ്പാല്‍ തേന്‍ ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹം ശമിക്കും. അത്തിത്തോല്‍ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്. അത്തിപ്പഴം കുട്ടികളുടെ ക്ഷീണവും ആലസ്യവും മാറ്റും.

15 comments:

ചിതല്‍/chithal said...

ഒരു സംശയം: ഇംഗ്ലീഷിലെ ഫിഗ് ആണോ അത്തി മരം? എന്റെ ധാരണ, ഫിഗ് എന്നു പറയുന്നതു്‌ ആപ്പിൾ മാതിരി, എന്നാൽ കുറച്ചുകൂടി കട്ടിയിൽ, ഉള്ള ഒരു പഴമാണു്‌ എന്നാണു്‌. ഫിഗ് പഴത്തിന്റെ ഉള്ളിൽ ആപ്പിളിൽ കാണുന്നമാതിരി വളരെ കുറച്ചു്‌ കുരു മാത്രം.എന്റെ ധാരണ തെറ്റാണെങ്കിൽ തിരുത്തണേ.
പോസ്റ്റുകൾ വളരെ നന്നാവുന്നുണ്ട്. ഇനിയും എഴുതണേ.

sadu സാധു said...

ചിതൽ ചേട്ടാ എന്റെ അറിവിൽ ഫിഗ് അത്തിപഴം ആണ്. Dry fruits ൽ പണ്ട്കിട്ടിയിരുന്നത് വലിയ അത്തി ഉണക്കിയത്തായിരുന്നു. ഇപ്പോൾ ചെറിയ അത്തിയും കിട്ടുന്നുണ്ട്. ചേട്ടൻ പറഞ്ഞ പഴം ചിലപ്പോൾ peer or (സബ്രിജൽ)എന്നു പറയുന്ന ഫലം ആണെന്നു തോന്നുന്നു.

യാത്രികന്‍ said...

"ഇംഗ്ലീഷിലെ ഫിഗ് ആണോ അത്തി മരം". അവന്‍ തന്‍ ഇവന്‍ http://en.wikipedia.org/wiki/Common_fig

ചിതല്‍/chithal said...

സാധൂ, യാത്രികാ,
താങ്ക്സ് ട്ടാ!

Jaya said...

Sadu aniya, 'Athippazham' 'Fig' aanennu visadheekarichu thannathinu nanni!!!

Jaya said...

'Chithal', Nalla peru! Njaan 'Googlelil' 'Chithal' thappi varumbolaanu Ee 'Chithal'-ine kandathu! All the Best!! Mazhayathu kudapidikkane, allenkil alinju poakum!!!

Unknown said...

അപ്പോ ചേട്ടന്‍മാരെ, ഇംഗ്ലീഷില്‍ ആപ്രിക്കോട്ട് (Apricot)എന്ന് പറയുന്ന പഴം മലയാളത്തിലെ അത്തിയാണെന്നാണ് എന്‍റെ ധാരണ. ഇപ്പോ ആകെ കണ്‍ഫ്യൂഷനായി. ആരെങ്കിലും സഹായിക്കണേ...

Unknown said...

അപ്പോ ചേട്ടന്‍മാരെ, ഇംഗ്ലീഷില്‍ ആപ്രിക്കോട്ട് (Apricot)എന്ന് പറയുന്ന പഴം മലയാളത്തിലെ അത്തിയാണെന്നാണ് എന്‍റെ ധാരണ. ഇപ്പോ ആകെ കണ്‍ഫ്യൂഷനായി. ആരെങ്കിലും സഹായിക്കണേ...

sadu സാധു said...

ജയചേച്ചിക്കും ജാഫ്രർ അലിചേട്ടനു യാത്രികനും ബ്ലോഗിൽ സന്ദർശിച്ചതിനും വിലയെറിയ അഭിപ്രയങ്ങൾക്കും നന്ദി.

ജാഫ്രർ അലി ചേട്ടൻ പറഞ്ഞ പഴം (Apricot) അത്തിയല്ല.

അത്തിയുടേയുള്ളിൽ ധാരാളം ചെറിയ വിത്തും കറ്യോടുക്കുടിയ മധുരവും ആണുള്ളത്. അത്തി ആൽ വർഗ്ഗത്തിൽ‌പ്പെടുന്ന ഒരു വൃക്ഷം ആണ്.
എന്നാൽ അപ്രിക്കോട്ടി ഒരുവിത്തു മാത്രമെയുള്ളു പുള്ളിയോടുക്കുടിയ് മധുരമാണ് . ഇത് ചെറിയുടേയും പ്ലം എന്നിവയുടേ ഇനത്തിൽ‌പ്പെടുന്നതായിട്ടാണ് തോന്നുന്നത്.

S.Harilal said...

വൈദ്യശാസ്ത്രത്തില്‍ ഇതിനെ”ഔദുംബരം“എന്നാണ് വിശേഷിപ്പിക്കപ്പട്ടിട്ടുള്ളതു്,
“കാട്ടത്തി“ എന്ന് പ്രാദേശിക നാമം.
ബൈബിളില്‍ ധാരാളം പ്രതിപാദ്യങ്ങളുണ്ട്

S.Harilal said...
This comment has been removed by the author.
Unknown said...

എന്തായാലും വലിയ ആന ചെവി പോലെ ഇലകള്‍ഉള്ള അത്തിമരം നമ്മുടെ വീടിനു ചുറ്റും വച്ച് പിടിപ്പിച്ചാല്‍ കിളികള്‍ക്കും നമ്മുടെ കുഞ്ഞുങ്ങള്‍ക്കും മധുരമുള്ള പഴവും തിന്നാം അതിലേറെ ചൂട് സമയത്ത് വീട്ടിനുള്ളില്‍ നല്ല തണുപ്പും കുളിര്‍മയും ലഭിക്കുകയും ചെയ്യും.

Unknown said...

നല്ല വിവരണം സാധു ....നന്ദി

Latheef, Perambra said...

ചത്രത്തിൽ കാണിച്ച അത്തിപ്പഴം ശീമയത്തി ആണ് . വലിയ അത്തി അല്ലെങ്കിൽ ആനച്ചെവിയൻ അത്തി എന്ന് പറയുന്നത് തണലേകാനും പക്ഷികൾക്കുമൊക്കെ നല്ലതാണ് പക്ഷെ അതിലുണ്ടാകുന്ന കായ്കളുടെ ഉൾഭാഗം പൊള്ളയാണ്. ഇതു ഒരു തരം കാട്ടത്തി യാണ്. ശീമയത്തി യാണ് ഉള്ളിൽ അല്ലിയുള്ളതും ആരോഗ്യപ്രദമായതും. ശീമയത്തിക്കു ഇംഗീഷിൽ common fig എന്നും വലിയ അത്തിക്കു ഇംഗ്ലീഷിൽ Cluster Fig എന്നും പറയുന്നു. ഡ്രൈ ആയിട്ട് മാർക്കറ്റിൽ ലഭിക്കുന്നത് ശീമയത്തി അഥവാ Common Fig ആണ്.
ശീമയത്തിയുടെ ഇലയും വലിയ അത്തി (ആനച്ചെവിയൻ അത്തി ) യുടെ ഇലയും മരവും കായ്കളുണ്ടാകുന്ന രീതിയും വ്യത്യാസമുണ്ട്. കണ്ടാൽ തന്നെ കൃത്യമായി തിരിച്ചറിയാൻ കഴിയുന്നതാണ്.

Latheef, Perambra said...

ചിത്രങ്ങളിൽ കാണുന്ന പഴം ശീമയത്തിയും മരം ആനച്ചെവിയൻ (വലിയ അത്തി ) അത്തിയുമാണ് .