നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Sunday, October 30, 2011

പയ്യാഴാന്ത, പലകപ്പയ്യാനി

പലകപയ്യാനി ദശമൂലത്തിൽ ഒന്ന്, പയ്യാഴാന്ത എന്നും പറയും. എനിക്ക് ചെറുപ്പത്തിൽ പലപ്പോഴും പലകപയ്യാനിയും അയനിയും(അഞ്ഞിലി) മായി മാറിപ്പോക്കുമായിരുന്നു. പിന്നിട് എന്റെ കൂട്ടൂകാരിൽ ഒരാൾ ആണ് അതുകാണിച്ചു തന്നത്. ഇതിന്റെ പൂവ്പെട്ടന്നു ചീയുന്നതും ദൂർഗന്ധം ഉണ്ടാക്കുന്നതും ആണ്.ഇതിന്റെ കായ പൊട്ടി വിത്ത് കാറ്റിൽ പറന്നു വീണ പുതിയ തെയ്യ് ഉണ്ടക്കുന്നത്.നീണ്ട് വാളുപോലെയുള്ള കായ്കളുണ്ടാവുന്നതുകൊണ്ട് "ഡെമോക്ളീസിന്റെ വാളെന്നു്" പേരുണ്ട്.

മറ്റുനാമങ്ങൾ

മലയാളം പയ്യാഴാന്ത,പലകപ്പയ്യാനി
തമിഴ് കോരി കൊന്നയ്,പൂതപുഷ്പം
സംസ്‌കൃതം അരുൾ,ഷോയകൊന്ന
ഇംഗ്ളിഷ് റ്റീ ഒഫ് ദാമോക്ലെസ്, ഇൻഡ്യൻ ട്രമ്പെറ്റ്,കംപോന്ഗ്
ഹിന്ദി ഭൂതവൃക്ഷ,ശാലക
ശാസ്ത്രിയം ഒരൊക്ഷ്യലും ഇൻഡ്യകം
കുടുംബം ബൈഗ്നൊസിയെ
രസം കയ്പ്,ചവർപ്പ്,മധുരം
വീര്യം ഉഷ്ണം
ഗുണം ലഘു,രൂക്ഷം
വിപാകം എരിവ്
ഉപയോഗം വേര്, തോലി, കായ
കർമ്മം വാതകഫശമനം
ഉപയോഗം

ഇതിന്റെ വേരിലെ തോലി പൊടിച്ച് തേനിൽ സേവിച്ചാൽ വയറുകടി മാറും. തോലി ഇടിച്ചു ചേർത്തു എണ്ണകാച്ചി ഉപയോഗിച്ചാൽ ചെവിപഴുപ്പ് മാറും.

Wednesday, August 31, 2011

പാതിരി (പാടലാ)



ദശമൂലങ്ങളിൽ ഒന്നായ് പാതിരി മുത്രാശയ രോഗങ്ങൾക്കും, ത്വക്കരോഗങ്ങൾക്കും, വിരശല്യം മാറ്റുന്നതിന് നല്കി വരുന്നു. ഇതിന്റെ ഇലപിഴിഞ്ഞുള്ള ചാറ് സ്തനാര്ബുദത്തിനുള്ള മരുന്നായും പറയപ്പെടുന്നു.
പണ്ട് പാർവ്വതി ദേവി ശിവനേ തപസ്സു ചെയ്യുമ്പോൾ ദിവസവും ഇതിന്റെ ഒരിലമാത്രം കഴിച്ച് വളരെ നാൾ കഴിഞ്ഞതായി പറയപ്പെടുന്നു. ഇന്നും ഹിന്ദു വ്രതാനുഷ്ഠാനങ്ങളിൽ ഇതിനു പ്രാധാന്യം നല്‍കിവരുന്നു.



മറ്റുനാമങ്ങൾ

മലയാളം പാതിരി ,കരിങ്ങഴ,പൂപ്പാതിരി
തമിഴ് അൻപുവ്കിനി കുരല്‍, അൻപു
സംസ്‌കൃതം പാടല:, കൃഷ്ണവൃന്ദാ, കുബേരാക്ഷി, താമ്രപുഷ്പി
ഇംഗ്ളിഷ് യെല്ലൊ സ്നേക് ട്രീ, ട്രൈപറ്റ് ട്രീ
ഹിന്ദി പരോലി
ശാസ്ത്രിയം സിട്രിയോസ്പെറം കോലായിസ്
കുടുംബം ബിഗ്നോനിസിയെ
രസം തിക്തം, കഷായം
വീര്യം ഉഷ്ണം
ഗുണം ലഘു, രൂക്ഷം
വിപാകം കടു
ഉപയോഗം വേര്‌, പുവ്വ്, തൊലി
കർമ്മം വാതഹരം


ഉപയോഗം
പതിരിപ്പുവ് അരച്ചുകഴിച്ചാൽ (2.ഗ്രാം)ഇക്കിൾ മാറും, വേരു കഷായംവച്ചുകഴിച്ചാൽ വാത രോഗങ്ങൾ കൊണ്ടുവരുന്ന നീരും വേദനയും ശമിക്കും.

Friday, July 29, 2011

കുവളം (വില്വം)

കുവളം നല്ല ഒരു വിഷഹാരിയും,ദശമുലതിലും വില്വാദി ഗുളികയും മറ്റും ഉണ്ടക്കുന്നതിന്നും ഇത് ചേരുന്നു. പണ്ടുകാലത് നമ്മുടെ നാട്ടിൽ വഴിയാത്രകാർക്ക് ക്ഷീണം മാറ്റുവാനും വിശ്രമിക്കുവാനും വഴിയമ്പലങ്ങളും, ചുമടുതാങ്ങിയും ഉണ്ടായിരുന്നു.
അവിടെ വരുന്നവർക്ക് ദാഹ ശമനത്തിനായി സംഭാരം കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. സംഭാരത്തിന്റെ ചേരുവകളി കുവൾത്തിലയും നാരകത്തിലയും ഒരു പ്രധാനഘടകമായിരുന്നു, ദാഹശമനത്തിന്നും വയറുസംബന്ധമായ അസുഖങ്ങൾക്കും സംഭാരം നല്ല് ഔഷധമാണ്.

കുവളത്തിന് ഹൈന്ദവസംസ്ക്കാരത്തിൽ ശിവനുപ്രിയപെട്ട വൃക്ഷമ്മായി പറയുന്നു. അതിനാൽ ആലും,മാവും,കുവളവും (ആൽ+മാവ്=ആത്മാവ്)ഉണ്ടെങ്കിൽ അവിടെ ശിവനും ഉള്ളതായി പറയുന്നു. മിക്ക ശിവക്ഷേത്രങ്ങളിലും ഇവ മുന്നും കാണാം.ശിവ പുജകുള്ള അർച്ചനയ്ക്കും മാലയ്ക്കും ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു

“കുവളം പട്ടിടം നശിച്ചു പോക്കും”

ഈ പഴഞ്ചോലിൽ നിന്നും കുവളത്തിനെ നമ്മുടെ പഴമക്കാർ എത്രമാത്രം പ്രാധാന്യം നലകിയിരുന്നും എന്നു കാണാം.

മറ്റുനാമങ്ങൾ

മലയാളം കൂവളം
തമിഴ് കുവളം
സംസ്‌കൃതം വില്വ,മല്ലുരഹ
ഇംഗ്ളിഷ് ബേൽ ട്രീ
ഹിന്ദി ബേയ്ല്
ശാസ്ത്രിയം എയ്ഗിൽ മെർമെലോസ്
കുടുംബം റൂട്ടെസിയ
രസം ചവർപ്പ്,കയ്പ്
വീര്യം ഉഷ്ണം
ഗുണം രൂക്ഷം,ലഘു
വിപാകം എരിവ്
ഉപയോഗം വേര,കായ,ഇല
കർമ്മം കഫ വാതശമനം
ഉപയോഗം

വയറുകടി,വയറ്റിളക്കം,കൃമി ഇവ മാറുന്നതിന്ന് കുവളത്തിന്റെ പച്ചകായുടെ കാമ്പ് ഉണക്കിതേനിൽ കൊടുക്കാറുണ്ട്.പ്രാണിവിഷ ശമനത്തിന് കുവളത്തില,തുളസിയില,മഞ്ഞൾ ഇവ അരച്ച പുരട്ടിയാൽ മതിയാക്കും.

Tuesday, June 28, 2011

കുമ്പിൾ (കുമിഴ്)


പണ്ട് ആയ്യുർവേദം എന്നു കേട്ടാൽ മനസിൽ വരുന്നത് അരിഷ്ടത്തിന്റെയും കഷായതിന്റെയും ഗന്ധമാണ്. അതിൽ പ്രധാനമായും ദശമൂലാരിഷ്ടത്തിന്റെ പേരും രുചിയും അറിഞ്ഞിട്ടില്ലാത്തവർ കുറവാണ്. പത്തകൂട്ടം വേരുകൾ ചേരുന്നതിനാൽ ആണ് ദശമൂലം എന്നു പറയുന്നത്. അതിനെ വിണ്ടും രണ്ടായി തിരിച്ചിരിക്കുന്നത് കാണാം മഹത്പഞ്ചമൂലം(മഹാപഞ്ചമൂലം) എന്നു ഹ്രസ്വപഞ്ചമൂലം(ചെറിയപഞ്ചമൂലം) എന്നു.
മഹാപഞ്ചമൂലം എന്നു പറയുന്നു വലിയ വൃക്ഷങ്ങളിൽ നിന്നുമുള്ള വേരും മറ്റുള്ളത് ചില ചെറിയ ഔഷധികളും ആണ്. ഇതിൽ മഹത്പഞ്ചമൂലതിൽ പെടുന്ന ഒന്നാണ് കുമ്പിൾ (കുമിഴ്,കാശ്മര്യം). ഇത് നല്ലഒരു വേദന സംഹാരിയും, നീർതാഴ്ച, ജലദോഷം ജ്വരം ഇവ മറുന്നതിനും ഉപയോഗിക്കുന്നു.


മറ്റുനാമങ്ങൾ

മലയാളം കുമ്പിൾ,കുമിഴ്,കാശ്മര്യം
തമിഴ് കുമലമരം,കുമിൾ
സംസ്‌കൃതം മധുപർണി,കുംഭിക:
ഇംഗ്ളിഷ് കോമ്പ് ട്രീ
ഹിന്ദി ഗംഭാര,ഗമരി
ശാസ്ത്രിയം ജെമലിനാ അറബോറെ റൊക്സ്ബ
കുടുംബം ലമിയസിയ
രസം തിക്തം,മധുരം,കഷായം
വീര്യം ഉഷ്ണം
ഗുണം ഗുരു
വിപാകം കടു
ഉപയോഗം വേര,പുവ്,കായ,ഇല
കർമ്മം ത്രീദോഷഹരം
ഉപയോഗം

കുമ്പിൾവേർ,പുവ്,ഇല ഇട്ടുള്ള കഷായം രണ്ടുനേരം കഴിച്ചാൽ വാതരോഗങ്ങൾ ശമിക്കും.ഇല അരച്ചു പുരട്ടിയാൽ പഴക്കിയ തലവേദനക്ക് ശമനം ഉണ്ടാക്കും

Wednesday, May 25, 2011

പർപ്പടക പുല്ല്



ഷഡംഗങ്ങളിൽ ഒന്ന്, പനികും മറ്റും ഉപയോഗിക്കുന്ന ഈ ഔഷധി നമ്മുടെ വിട്ടു മുറ്റത്ത് ധാരാളം കാണാറുണ്ട്.

മറ്റുനാമങ്ങൾ


മലയാളം പർപ്പടകപ്പുല്ല്
തമിഴ് പപ്പൻ പുൻതു,കാട്ടുചാവെർ
സംസ്‌കൃതം പർപ്പടക
ഇംഗ്ളിഷ് ഡൈമൺ‌ഡ് ഫ്ലവർ
ഹിന്ദി ദമൻ പർപ്പട്
ശാസ്ത്രിയം ഒൽഡ്ൻലാഡിയക്രംബോസ
കുടുംബം റുബിസിയെ
രസം കയ്പ്
വീര്യം ശീതം
ഗുണം ലഘു,രൂക്ഷം
വിപാകം എരിവ്
ഉപയോഗം സമൂലം
കർമ്മം ജ്വരശമനം


ഉപയോഗം
പർപ്പടകപ്പുല്ല് സമൂലം കഷായം വച്ച് സേവിച്ചാൽ പലതരം പനി, മഞ്ഞപിത്തം ഇവക്ക് ശമനം ഉണ്ടക്കും. ഇതിന്റെ ഇലയും തണ്ടും ചേർത്തു കറിവേച്ചു പ്രസവത്തിനുശേഷം കഴിച്ചാൽ ഗർഭാശയശുദ്ധിയുണ്ടാകും.

Saturday, April 30, 2011

ചന്ദനം



ചന്ദനം എന്നു പേരുകേൾക്കുമ്പോൾ തന്നെ ഒരു നല്ല സൌരഭ്യം മനസിൽ കടന്നു വരും. പണ്ട അമ്പലത്തിൽ നിന്നും ചന്ദനം കിട്ടുമ്പോൾ അത് വാരി തിന്നുമായിരുന്നു. പിന്നിടാണ് അതിനെ കുറിച്ച് കുടുതൽ അറിയുന്നത് മരുന്നിന്നും മറ്റും ചന്ദനം അരക്കുമ്പോൾ അരക്കുന്നതിന്റെ കഷ്ടപാട് അറിഞ്ഞു. എന്നാൽ അതിന്റെ ഗുണങ്ങൾ അറിഞ്ഞപ്പോൾ വിഷമം എല്ലാം മാറി


ചന്ദനം പ്രധാനമായും ശീതഗുണ പ്രധാനമാണ്. ഇത് ശരീരത്തിനു മാത്രമല്ല മനസിനും കുളിർമയെക്കുന്നു. ഇതിന്റെ സുഗന്ധം ഇതിനെ സുഗന്ധങ്ങളുടെ രാജവാക്കി.ചന്ദനം പ്രധാനമയി രണ്ടു വിധത്തിൽ കാണുന്നു വെളുത്തതും ചുവപ്പും പൂജക്കും പിത്തഹരങ്ങളായ ഔഷധങ്ങൾക്കും വെള്ളുത്ത ചന്ദനം ഉപയോഗിച്ചുവരുന്നു. തീപൊളൽ, വിസർപ്പം മുതലായവയുടെ പാടുളും വടുകളും മാറുന്നതിന് രക്തചന്ദനം(ചുവപ്പ്) ചെറുതേനി ചാലിച്ചു തേയക്കാറുണ്ട്.


പണ്ടുമുതൽക്കെ ഇതിന്റെ ഗുണം മനസിലാക്കിയ നമ്മുടെ പുർവ്വികർ ഇത് നിത്യൌപയോഗ സാമഗ്രികളിൽ ചേർത്തിരുന്നു.ചന്ദനലേപം, എണ്ണ മറ്റും ചേർത്തുള്ള കുളിയും,ശേഷം ചന്ദനകുറിയും മറ്റും ശരിരത്തിനും മനസിനുകുളിർമ നല്ലക്കുന്നതിനും നിത്യജീവിത്തിൽ സദവാസനവളരുന്നതിനും സഹായകവും ആണ്.
എണ്ണമയവും മൃദുത്വം ഉള്ള മാരമായതിന്നാൽ ശില്പങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും ഇതുപയോഗിച്ചിരുന്നു.

മറ്റുനാമങ്ങൾ

മലയാളം ചന്ദനം
തമിഴ് ശന്ദനം
സംസ്‌കൃതം ശ്രീഖണ്ഡം,ഭദ്രശ്രീ
ഇംഗ്ളിഷ് സാൻ‌‌റ്റൽ വൂഡ്
ഹിന്ദി ചന്ദൻ
ശാസ്ത്രിയം സാൻ‌റ്റലും അൽബം
കുടുംബം സാൻ‌റ്റലസിയെ
രസം കഷായം,മധുരം,തിക്തം
വീര്യം ശീതം
ഗുണം ഗുരു
വിപാകം
ഉപയോഗം കാതൽ
കർമ്മം പിത്തഹരം


ഉപയോഗം

ചന്ദനം അരച്ചുപുരട്ടുന്നത് ചർമ്മരോഗനിവാരണത്തിനുനല്ലതാണ്. 3ഗ്രാം മുതൽ 6ഗ്രാം വരെ ചന്ദനം 250മില്ലി മോരിൽ കഴിക്കുന്നത അർശസ് മുലം രക്തപോക്ക് നിലക്കുന്നതിനു സഹയകമാണ്. പിത്തജ്വരത്തിന് ചിറ്റമൃത്,രാമച്ചം,നന്നാറി(നറുനീണ്ടി) മുത്തങ്ങ ചന്ദനം ചേർത്തു കഷായം തേനും പഞ്ചസാരയും മേമ്പൊടിച്ചേർത്തു നല്ലക്കുന്നത് നല്ലതാണ്.

Monday, April 25, 2011

രാമച്ചം

രാമച്ചം എന്നു കേൾക്കുമ്പോൾ മനസിൽ നിറയുന്നത് ഒരു പഴയ പരസ്യംമാണ്
രാമച്ചവീശറി പനിനീരിൽ മുക്കി അരോമൽ വീശും തണുപാണോ?

അതിൽ നിന്നു തന്നെ നമ്മുക്ക് രാ‍മച്ചതിന്റെ ഗുണം മനസിലാക്കുവാൻ കഴിയും. രാമച്ചം ഉഷ്ണ രോഗങ്ങള്‍ക്കും, ത്വക്ക് രോഗങ്ങള്‍ക്കും, സുഗന്ധതൈലം എടുക്കുന്നതിനും, ദാഹശമനിയായും, കിടക്ക,വിശറി നിര്‍മ്മാണം എന്നിവക്കും ഉപയോഗിക്കാം. ശരീരത്തിന് തണുപ്പേകാന്‍ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇതിന്റെ വേരാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. മണ്ണോലിപ്പ് തടയുന്നതിനും ഇത് ഒരു ഫലപ്രധമായ സസ്യമാണ്.
മറ്റുനാമങ്ങൾ

മലയാളം രാമച്ചം
തമിഴ് രാമച്ചം
സംസ്‌കൃതം ഉസിര,വീരാന
ഇംഗ്ളിഷ് വെറ്റിവെര്‍
ഹിന്ദി കാസ്,ഘുസ്
ശാസ്ത്രിയം വെറ്റിവെരിയ സിസനോയിഡെസ്
കുടുംബം പോസിയെ
രസം തിക്തം,മധുരം
വീര്യം ശീതം
ഗുണം ലഘു,രൂക്ഷം
വിപാകം കടു
ഉപയോഗം വേര്
കർമ്മം വാതപിത്ത ശമനം



ഉപയോഗം
ചെന്നിവേദനക്ക് രാമച്ചത്തിന്റെ വേര് നന്നായി പൊടിച്ച് അരസ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച് വേദനയുള്ളപ്പോള്‍ പുരട്ടുക. വാതരോഗം, നടുവേദന എന്നിവയ്ക്കെതിരെ രാമച്ചമെത്തയും പായും ഫലപ്രദമായി ഉപയോഗിക്കാം. വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാന്‍ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്. രാമച്ചതൈലം വൃണം കഴുകിക്കെട്ടാനും മരുന്നായും ഉപയോഗിക്കാം.

Thursday, March 31, 2011

മുത്തങ്ങ (മുത്തങ്ങകിഴങ്ങ്)

മുത്തങ്ങയെ കുറിച്ച് ഞാൻ അറിയാൻ ഇടയായ്ത്ത് വളരെ കുഞ്ഞു നാളിലാണ്. എന്റെ വിട്ടിൽ ഒരു കണ്ടൻ പുച്ചയുണ്ടയിരുന്നു (ശുദ്ധവെജിറ്റെറിയൻ). അവന്റെ പ്രധാന ഭക്ഷണം മത്തനായിരുന്നു. വിട്ടിൽ കൊണ്ടുവരുന്ന മത്തങ്ങയും മറ്റും തരം കിട്ടിയാൽ കക്ഷി ശാ‍പ്പിടും (മുറിക്കണമെന്നില്ലാ സ്വയം അത് പൊട്ടിച്ചോളും). ഒരു ദിവസം കക്ഷിക്ക ദഹനകേടുപ്പിടിച്ചു കരഞ്ഞു നടക്കുന്നതും പറമ്പിൽ നിൽക്കുന്ന ഒരു പുല്ല് മണം പിടിച്ചു തിന്നുന്നതും കണ്ടു. ഞാൻ അത് മുത്തശ്ശിക്കു കണിച്ചു കൊടുത്തു. അപ്പൊൾ മുത്തശ്ശി പറഞ്ഞു മൃഗങ്ങൾക്കും അതിന്നുള്ള മരുന്നറിയാം ആതിനാൽ ആണ് പുല്ലു തിന്നുന്നതെന്നും. അത് മുത്തങ്ങകിഴങ്ങാണെന്നും അത് വയറുവേദനക്കും ദഹപ്രക്രിയെ ക്രമികരിക്കുന്നതിനു നല്ലതാണെന്നും പറഞ്ഞു തന്നു.

പ്രകൃതിയുമായുള്ള ജീവിതവും നിരിക്ഷണപാടവും മനുഷ്യനെ അറിവിലേക്കുനയിക്കുന്നു എന്ന് ഇതിലുടെ എനിക്കു മനസിലായി. നമ്മൾ പ്രകൃതിയിൽ നിന്നും അകലും തോറും ആ അറിവുകളും പരിചയവും നമ്മുക്കും; തലമുറക്കൾക്കും നഷ്ടമാക്കുന്നു.

നമ്മുടെ നാട്ടിൽ സർവ്വസാധാരണമയി കാണുന്ന പുല്ലാണ് മുത്തങ്ങ,ഇതിന്റെ കിഴങ്ങ് ഔഷധനിർമ്മാണത്തിന്നു ഉപയൊഗിക്കുന്നു.ഒരു യൗവനദായക ഔഷധമാണ് മുത്തങ്ങ. വയറിളക്കം മാറുന്നതിനും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നാട്ടുചികിത്സയില്‍ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ചെറുകിഴങ്ങില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ദാഹശമനത്തിന് ഉത്തമമാണ്. പ്രധാനമായും ചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. ചെടിയുടെ നെറുകയില്‍ ആന്റിന പോലെ ഉയര്‍ന്നു നില്‍ക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാന്‍ കഴിയും.

മറ്റുനാമങ്ങൾ

മലയാളം മുത്തങ്ങ,
തമിഴ് മുഥകച,കോര
സംസ്‌കൃതം മുസ്താ
ഇംഗ്ളിഷ് നട്ട് ഗ്രാസ്,കൊക്കോഗ്രാസ്
ഹിന്ദി മോത്താ,നാഗമൊത്ത
ശാസ്ത്രിയം സിപ്രസ് റ്റുബിറൊസ്സ്
കുടുംബം സിപ്രസിയെ
രസം കടു,തിക്തം,കഷായം
വീര്യം ശീതം
ഗുണം ലഘു,രൂക്ഷം
വിപാകം കടു
ഉപയോഗം കിഴങ്ങ്
കർമ്മം ജ്വരശമനം

ഉപയോഗം

മുത്തങ്ങകിഴങ്ങ് ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരില്‍ തിളപ്പിച്ചു കഴിച്ചാൽ കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് ശമനം ഉണ്ടാക്കും.ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്തും കൊടുക്കാം.മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുവാൻ സഹായിക്കും

Sunday, March 27, 2011

ഇരുവേലി

ഇത് ഷഡംഗങ്ങളിൽപ്പെടുന്ന ഒരു ഔഷധിയാണ. പ്രധാനമായി ദാഹശമനക്കരവും ഒപ്പം തന്നെ പിത്തഹരവും മായതിനാൽ ഉഷണകാലത്ത് ഷഡംഗകഷായം വളരെ നല്ലതാണ്. ദഹനസംബന്ധമായ് പ്രശ്നങ്ങൾ, മൂത്രാസംബന്ധമായ അസുഖങ്ങൾ മുതലായവയ്ക്കൂള്ള ഒഷധങ്ങളിൽ ഇതുപയോഗിച്ചിവരൂന്നു.

മറ്റുനാമങ്ങൾ


മലയാളം ഇരുവേലി
തമിഴ് കുറുവെർ, വിരാന്നം
സംസ്‌കൃതം അംബാസ്,അമ്പു
ഇംഗ്ളിഷ് ഇന്ത്യൻ മിന്റ്
ഹിന്ദി ഹരിവീര,വലക
ശാസ്ത്രിയം കോലെസ‌് വെട്ടിവെരൊഡിസ്
കുടുംബം ലമിൻസിയെ
രസം തിക്തം
വീര്യം ശീതം
ഗുണം ലഘു
വിപാകം
ഉപയോഗം സമൂലം
കർമ്മം പിതഹരം



ഉപയോഗം
അരക്കഞ്ച് എലത്തരി, അഞ്ചുകഴഞ്ച് ഇരുവേലി ഇട്ടുള്ള കഷായം അമിതമായ ദാഹം ശമിപ്പിക്കും.

Sunday, January 30, 2011

കല്ലാൽ




കല്ലാൽ അഥവാ മതിലത്തി എന്നു പറയപ്പെടുന്ന ഈ ചെടി, മറ്റ് ആൽ വർഗ്ഗങ്ങളിൽ നിന്നു വിഭിന്നമായി പടർന്നു പിടിക്കുന്നു. കല്ലിൻ മേലും മതിലിലും മറ്റും പടരുന്നത്തിനാൽ അലങ്കാരതിന്നും ഉപയോഗിക്കുന്നു.
കല്ലാലിനെകുറിച്ച് പലർക്കു പല അഭിപ്രായം ഉണ്ട്. അരയാലിലേ തന്നെ വക ഭേദമായ മറ്റോരു ആൽ ആണ് യഥാർത്തിൽ കല്ലാൽ എന്നും, അതല്ല ഇത്തി പോലെയുള്ളതും, ഇരിക്കുന്ന മരത്തിനെ നശിപ്പിച്ച് വളരുന്നതുമയ് മറ്റോരു തരം ഇത്തിയാണെന്നു മറ്റും പറയപ്പെടുന്നു. വ്ക്തമായി എനിക്കു ഇതിനെ കുറിച്ച് അറിയുവാൻ സാധിച്ചിട്ടില്ല.


മറ്റുനാമങ്ങൾ



മലയാളം കല്ലാൽ,മതിലത്തി
തമിഴ് കല്ലാൽ
സംസ്‌കൃതം പരിസ,പരിഷ
ഇംഗ്ളിഷ് ക്രിപിങ് ഫിഗ്
ഹിന്ദി പരിസപിപ്പൽ
ശാസ്ത്രിയം ഫൈകസ് പുമില്ല ലിൻ
കുടുംബം മൊറെസൈ
രസം കഷായം,മധുരം,കടു
വീര്യം ശീതം
ഗുണം ഗുരു,സനിഗ്ദം
വിപാകം
ഉപയോഗം സമൂലം,കായ
കർമ്മം വാതപിത്ത ഹരം


ഉപയോഗം
മുറിവിനും, രക്തസമ്മർദ്ദം ക്രമികരിക്കുന്നതിന്നു മറ്റും ഇത് സമൂലം കഷായമിട്ട് ഉപയോഗിക്കുന്നു.