നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Saturday, April 25, 2009

karuka കറുകപുല്ല് (ബലികറുക)

കറുകപുല്ല് (ബലികറുക)


കറുക:-

പുല്ലുവര്‍ഗ്ഗത്തില്പെട്ട ഒരു ഔഷധിയാണ്‍ . മിഴ്നാട്ടിലെ പ്രധാന ചികിത്സാരീതിയായ സിദ്ധം ഇതിനെ ആദിമൂലം ആയിട്ടാണ്കരുതുന്നത്. അതായത് സസ്യജാലങ്ങളുടെ ഉല്പത്തിയിലുളത്. അതിനാല്‍ എന്റെ ചെറിയ സംരംഭം ഇതില്‍ നിന്നും തുടങ്ങട്ടെ.

ദശപുഷ്പങ്ങളില്‍ പെടുന്ന സസ്യം വളരെ പവിത്രമായി കരുതപെടുന്നു. അതിനാല്‍ഇവയെ ഹോമത്തിന്നും , ചില്പൂജകള്‍കും ഉപയോഗിക്കാറുണ്ട് . പ്രത്യേകിച്ച് ബലിതര്‍പ്പണതിന്ഇത് ഒഴിച്ചുകൂടാന്‍കഴിയാത്ത ഒരു ദ്രവ്യമാണ്‍. അതിനാല്‍ ഇതിനെ ബലികറുക എന്നും വിളിച്ചുവരുന്നു.

കറുകയെപറ്റി ഞാന്‍‍ ആദ്യമായി അറിയുന്നത് അമ്മയില്‍നിന്നുമാണ്‍. അച്ചഛന്‍റെ കാലിലുണ്ടായ ചൊറിമാറുന്നതിന് ഒരു നാട്ടുവൈദ്യന്‍ പറഞ്ഞുതന്നതാണു "ഒരു പിടി കറുക ഒരു തുടം പാലില്‍ കുറുകി കഴിച്ചാല്‍ തു ദുഷ്ടവ്രണവും മാറും"

ഇത് പ്രധാനാമയും പിത്ത കഫഹരമാണ്‍ .ദൂര്‍വ്വാദികേരം,ദൂര്‍വ്വാദി ഘൃതം എന്നിമരുന്നുകളില്‍ ചേരുന്നു.താരന്‍ , ചൊറി ചിരങ്ങ് വട്ടപുണ്ണ് , (ത്വക്ക് രോഗങ്ങള്‌ , ദൂഷ്ടവ്രണങ്ങള്‍) തുടങ്ങിയരോഗങ്ങള്‍ക് പുറമെപുരട്ടുന്നതിന്നു സേവിക്കുന്നതിന്നും ഉപയോഗിക്കുന്നു.ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക് കറുകനീര്വളരെ ഫലപ്രദമാണ്‍. നാഡിരോഗങ്ങള്‍ക്കും തലചോറിന് സംബന്ധിക്കുന്ന രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നു. അമിതമായ രക്ത പ്രവാഹം നിര്‍ത്താനും മുലപാല്‍ വര്‍ദ്ധിക്കുന്നതിനും നന്ന


മറ്റുനാമങ്ങള്‍

മലയാളം :- കറുകപുല്ല്, ബലികറുക.

തമിഴ് :- അറുകന്‍ പുല്ല്, അരുകന്‍‍, അറുക.

സംസ്‌കൃതം :- രുഹ,ശതപര്‍വിക,ഭാര്‍ഗവി,അന്ത്ത,ഗൊലൊമി,ചവീര്യ.

ഇംഗ്ളിഷ് :- ബെര്‍മുഡാ ഗ്രാസ്, ഡെവിള്‍ ഗ്രാസ്.

ഹിന്ദി :- ദൂര്‍വ.

ശാസ്ത്രിയം:- സൈനോഡന്‍ ഡകൈറ്റലോണ്‍

കുടുംബം :- ഗ്രാമിനെ

രസം- മധുരം, ചവര്‍പ്പ്, കയ്പ്

വീര്യം- ശീതം

ഗുണം :- ഗുരു,സ്നിഗ് ധം, തിക്ഷണം

വിപാകം :- മധുരം.

ഉപയോഗം :- സമൂലം.

കര്‍മ്മം :- രക്തസ്തംഭനം, വ്രണരോപണം


കറുക രണ്ടൂ വിധം നീലയും വെള്ളയും തണ്ടിന്റെ നിറം നോക്കിയാണ് തിരിച്ചറിയുന്നത്.


ചില ഉപയോഗങ്ങള്‍

കറുകപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീര് അര ഗ്ലാസ്സ് വീതം പതിവായി കഴിച്ചാല്‍ മലബന്ധം മാറിക്കിട്ടും. മുറിവിന് കറുക അരച്ചു പൂരട്ടിയാല്‍ രക്തസ്രാവം നില്കും.കറുക ചതച്ചിട്ടു പാലുകാച്ചി ദിവസവും കഴിക്കുന്നത് രക്താര്‍ശസ്സിന് ഗുണം ചെയ്യും. കറുകനീര് 10 മില്ലി വീതം രാവിലെയും രാത്രിയും സമം പാല്‍ ചേര്‍ത്ത് കഴിക്കുന്നത് നാഡീക്ഷീണമകറ്റും.കറുകയുടെ സ്വരസം നസ്യം ചെയ്താല്‍ മൂക്കില്‍ നിന്നും രക്തം പോകുന്നത് തടയാന്‍ കഴിയും

ആദിത്യന്‍ കറുകയുടെ ദേവതയായികരുതുന്നു.

നിലം പറ്റി വളരുന്നതുമായ പുല്ല്ച്ചെടിയായതിനാല്ഇത് ഒരു പുല്ല് തകിടിയായി ഉപയോഗിക്കുന്നു.


No comments: