നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Thursday, July 2, 2009

നിലപ്പന (മുസലി)




പിത്ത വാതഹരമായ ഒരു ഔഷധമാണ്. മഞ്ഞകാമില(മഞ്ഞപിത്തം),ഉഷ്ണരോഗങ്ങൾ,ധാതുപുഷ്ടിക്കും ഇത് ഔഷധമായി ഉപയോഗിക്കുന്നു.മുസലീഖദീരാദികഷായതിൽ ചേരുന്ന ഒരു പ്രധാൻ മരുന്നും; സ്ത്രീപുരുഷൻ മാരിലുണ്ടാക്കുന്ന മൂത്രചുടിച്ചിൽ, ലൈംഗിക ബലഹീനത ഇവ മാറ്റുന്നതിനു ഉത്തമായി കരുത്തുന്നു.

മറ്റുനാമങ്ങള്‍

മലയാളം :‌- നിലപ്പന
തമിഴ് :‌- നിലപ്പനെ, കുറട്ടി
സംസ്‌കൃതം :-താൽമൂലി, താലപത്രിക, ഹംസപദി,ദീർഘഖടിക
ഇംഗ്ളിഷ് :- ബളാക്ക് മൂസ്ലി
ഹിന്ദി :- മൂസ്ലി, മുസലി
ശാസ്ത്രിയം :- കര്‍ക്കുലിഗൊ ഓര്‍ക്കിയോയിഡെസ്‌
കുടുംബം :- അമാരില്ലിയേസിയേ
രസം :- മധുരം,തിക്ത
വീര്യം :-ശീതം
ഗുണം :-ഗുരു
വിപാകം :-മധുരം
ഉപയോഗം :- മൂലകാണ്ഡം(നിലപ്പനക്കിഴങ്ങ്)
കർമ്മം :- ശുക്ലവർദ്ധകം,മൂത്രരോഗശമനം

ചിലഔഷധപ്രയോഗങ്ങൾ

നിലപ്പനക്കിഴങ്ങ് ഉണക്കിപ്പോടിച്ച് പതിവായി പാലിൽ കഴിച്ചാൽ സ്ത്രീക്കുണ്ടാക്കുന്ന വെള്ളപോക്കു ശമിക്കും.ഇലകൾ അരച്ച് വേപ്പെണ്ണയി നീരുള്ള ഭാഗത്തിട്ടാൽ നീരും വേദനയും ശമിക്കും .

8 comments:

Appu Adyakshari said...

അറിവുകള്‍ക്ക് നന്ദി.

OAB/ഒഎബി said...

ശരിക്കും ഇതാണൊ മുസലി ചെടി?

Typist | എഴുത്തുകാരി said...

ഇതാണോ അപ്പോള്‍ മുസലി?

വരവൂരാൻ said...

നന്ദി.

ശ്രീ said...

ഈ പരിചയപ്പെടുത്തലിനു നന്ദി. തുടരൂ

sadu സാധു said...
This comment has been removed by the author.
sadu സാധു said...

അപ്പു ചേട്ടാ കംന്റിനും സഹായങ്ങൾക്കും നന്ദി,

OAB ചേട്ടനും ,Typist/എഴുത്തുക്കാരി ചേച്ചിക്കും നന്ദി
ഇതും ഒരിനം ഇവയെ പുക്കളുടെ നിറവ്യത്യാസം വെച്ച് പലതരം ആയി തിരിച്ചു കാണുന്നു. കാല,ദേശ വ്യത്യാസമനുസരിച്ച് ഇതിന്റെ ഗുണം എറിയും കുറഞ്ഞും ഇരിക്കും.


വരവൂരാൻ ചേട്ടനും, ശ്രീചേട്ടനും പ്രോത്സഹനതിനു നന്ദി.

Dr.Jishnu Chandran said...

ദോഷഘ്നത????