നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Thursday, September 23, 2010

നാഗപ്പൂ(നാഗപുഷ്പം)

നാഗപ്പൂ ചതുർജാതങ്ങളിൽ‌പ്പെടുന്ന ഒരു ഔഷധിയാണ. പ്രധാനമായും പനി കഫകെട്ട്, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്ക് നല്ലക്കിവരുന്നു. ചുട്ടു നീറ്റൽ,ത്വക്ക് രോഗങ്ങൾ ഇവക്ക് ഉത്തമമാണ്.

മറ്റുനാമങ്ങൾ

മലയാളം നാഗപ്പൂ
തമിഴ് കുരുളി,തഡിനഗു
സംസ്‌കൃതം നാഗകേസര,നാഗപുഷ്പ്
ഇംഗ്ളിഷ് അയെൺ വൂഡ്
ഹിന്ദി നാഗകേസർ
ശാസ്ത്രിയം മെഷുവ ഫെറിയ‌
കുടുംബം ഗട്ടിഫെറെ
രസം കഷായം,തിക്തം
വീര്യം ഉഷ്ണം
ഗുണം ലഘു,രുക്ഷം,തിക്തം
വിപാകം കടു
ഉപയോഗം കായ്,വിത്ത്,പൂവ്,എണ്ണ
കർമ്മം കഫപിത്തഹരം
ഉപയോഗം

നാഗപ്പൂ അരച്ച് വേപ്പെണ്ണയികാച്ചി പുരട്ടിയാൽ വാതനീരും വേദനയും ശമിക്കും. പശുവിൻ വെണ്ണയിൽ പുരട്ടിയാൽ ചുട്ടുനിറ്റൽ മാറും. തേനിൽ കഴിച്ചാൽ രക്താർശസ്, രക്താതിസാരം ഇവ ശമിക്കും.