നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Thursday, March 31, 2011

മുത്തങ്ങ (മുത്തങ്ങകിഴങ്ങ്)

മുത്തങ്ങയെ കുറിച്ച് ഞാൻ അറിയാൻ ഇടയായ്ത്ത് വളരെ കുഞ്ഞു നാളിലാണ്. എന്റെ വിട്ടിൽ ഒരു കണ്ടൻ പുച്ചയുണ്ടയിരുന്നു (ശുദ്ധവെജിറ്റെറിയൻ). അവന്റെ പ്രധാന ഭക്ഷണം മത്തനായിരുന്നു. വിട്ടിൽ കൊണ്ടുവരുന്ന മത്തങ്ങയും മറ്റും തരം കിട്ടിയാൽ കക്ഷി ശാ‍പ്പിടും (മുറിക്കണമെന്നില്ലാ സ്വയം അത് പൊട്ടിച്ചോളും). ഒരു ദിവസം കക്ഷിക്ക ദഹനകേടുപ്പിടിച്ചു കരഞ്ഞു നടക്കുന്നതും പറമ്പിൽ നിൽക്കുന്ന ഒരു പുല്ല് മണം പിടിച്ചു തിന്നുന്നതും കണ്ടു. ഞാൻ അത് മുത്തശ്ശിക്കു കണിച്ചു കൊടുത്തു. അപ്പൊൾ മുത്തശ്ശി പറഞ്ഞു മൃഗങ്ങൾക്കും അതിന്നുള്ള മരുന്നറിയാം ആതിനാൽ ആണ് പുല്ലു തിന്നുന്നതെന്നും. അത് മുത്തങ്ങകിഴങ്ങാണെന്നും അത് വയറുവേദനക്കും ദഹപ്രക്രിയെ ക്രമികരിക്കുന്നതിനു നല്ലതാണെന്നും പറഞ്ഞു തന്നു.

പ്രകൃതിയുമായുള്ള ജീവിതവും നിരിക്ഷണപാടവും മനുഷ്യനെ അറിവിലേക്കുനയിക്കുന്നു എന്ന് ഇതിലുടെ എനിക്കു മനസിലായി. നമ്മൾ പ്രകൃതിയിൽ നിന്നും അകലും തോറും ആ അറിവുകളും പരിചയവും നമ്മുക്കും; തലമുറക്കൾക്കും നഷ്ടമാക്കുന്നു.

നമ്മുടെ നാട്ടിൽ സർവ്വസാധാരണമയി കാണുന്ന പുല്ലാണ് മുത്തങ്ങ,ഇതിന്റെ കിഴങ്ങ് ഔഷധനിർമ്മാണത്തിന്നു ഉപയൊഗിക്കുന്നു.ഒരു യൗവനദായക ഔഷധമാണ് മുത്തങ്ങ. വയറിളക്കം മാറുന്നതിനും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നാട്ടുചികിത്സയില്‍ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ചെറുകിഴങ്ങില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ദാഹശമനത്തിന് ഉത്തമമാണ്. പ്രധാനമായും ചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. ചെടിയുടെ നെറുകയില്‍ ആന്റിന പോലെ ഉയര്‍ന്നു നില്‍ക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാന്‍ കഴിയും.

മറ്റുനാമങ്ങൾ

മലയാളം മുത്തങ്ങ,
തമിഴ് മുഥകച,കോര
സംസ്‌കൃതം മുസ്താ
ഇംഗ്ളിഷ് നട്ട് ഗ്രാസ്,കൊക്കോഗ്രാസ്
ഹിന്ദി മോത്താ,നാഗമൊത്ത
ശാസ്ത്രിയം സിപ്രസ് റ്റുബിറൊസ്സ്
കുടുംബം സിപ്രസിയെ
രസം കടു,തിക്തം,കഷായം
വീര്യം ശീതം
ഗുണം ലഘു,രൂക്ഷം
വിപാകം കടു
ഉപയോഗം കിഴങ്ങ്
കർമ്മം ജ്വരശമനം

ഉപയോഗം

മുത്തങ്ങകിഴങ്ങ് ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരില്‍ തിളപ്പിച്ചു കഴിച്ചാൽ കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് ശമനം ഉണ്ടാക്കും.ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്തും കൊടുക്കാം.മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുവാൻ സഹായിക്കും

Sunday, March 27, 2011

ഇരുവേലി

ഇത് ഷഡംഗങ്ങളിൽപ്പെടുന്ന ഒരു ഔഷധിയാണ. പ്രധാനമായി ദാഹശമനക്കരവും ഒപ്പം തന്നെ പിത്തഹരവും മായതിനാൽ ഉഷണകാലത്ത് ഷഡംഗകഷായം വളരെ നല്ലതാണ്. ദഹനസംബന്ധമായ് പ്രശ്നങ്ങൾ, മൂത്രാസംബന്ധമായ അസുഖങ്ങൾ മുതലായവയ്ക്കൂള്ള ഒഷധങ്ങളിൽ ഇതുപയോഗിച്ചിവരൂന്നു.

മറ്റുനാമങ്ങൾ


മലയാളം ഇരുവേലി
തമിഴ് കുറുവെർ, വിരാന്നം
സംസ്‌കൃതം അംബാസ്,അമ്പു
ഇംഗ്ളിഷ് ഇന്ത്യൻ മിന്റ്
ഹിന്ദി ഹരിവീര,വലക
ശാസ്ത്രിയം കോലെസ‌് വെട്ടിവെരൊഡിസ്
കുടുംബം ലമിൻസിയെ
രസം തിക്തം
വീര്യം ശീതം
ഗുണം ലഘു
വിപാകം
ഉപയോഗം സമൂലം
കർമ്മം പിതഹരം



ഉപയോഗം
അരക്കഞ്ച് എലത്തരി, അഞ്ചുകഴഞ്ച് ഇരുവേലി ഇട്ടുള്ള കഷായം അമിതമായ ദാഹം ശമിപ്പിക്കും.