നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Saturday, May 9, 2009

muyalcheve മുയല്‍ച്ചെവിയന്‍


ദശപുഷ്പതിലെ അടുത്ത ഇനം മുയല്ചെവിയന്‍. നിലം പറ്റി നില്ക്കുന്ന ഒരു ചെറിയ സസ്യമാണിത്. ഇത് വാത, കഫഹരം മായ ഒരു ഔഷധമാണ്‍. ഈ സസ്യതിന്‍റെ ഇലകള്‍ക്ക് മുയലിഎന്‍റെ ചെവിയോട് സദ്ര്സ്യം ഉള്ള്തിനാല്‍ ഇതിന്‍ മുയല്ചെവിയന്‍ എന്നു പേര്‍ വന്നു . തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നല്ലത് നേത്രകുളിര്‍മയ്ക്കും, രക്താര്‍ശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം.

ഞാന്‍ എതിനെ കറിച്ച് അറിയുന്നത് എന്‍റെ അച്ചാമ്മയില്‍ നിന്നുമാണ്‍. ഒരു ദിവസം ഞാന്‍ ഒടികളിച്ചപ്പോള്‍ എന്‍റെ കാല്‍ ഇടറി. അച്ചാമ്മ എന്‍റെ കാലിന്‍റെ ഉള്ളുക്ക് മാറാന്‍ ഇതിന്‍റെ ചാറ് പുരട്ടി തടവി തരുക്കയും ഉള്ളുക്ക് മാറുകയും ചെയ്തു. ആ കലഘട്ടതിലെ വിശ്വാസം അനുസരിച്ച് ഇരട്ട ജനിച്ചവരെ കൊണ്ട് തടവിച്ചാല്‍ ഫലസിദ്ധി കുടും എന്നതിനാല്‍ പല്‍ രോഗികളും എന്‍റെ അച്ചാമ്മയുടെ അടുകല്‍ വരുമായിരുന്നു. അച്ചാമ്മക്‍ അതിനാല്‍ പല്‍ നാട്ടുമരുന്നുകളും അറിയാമായിരുന്നു.

മറ്റുനാമങ്ങള്‍


മലയാളം :- മുയല്ചെവിയന്‍, ഒറ്റചെവിയന്‍,എലിചെവിയന്‍‍, എഴുതാന്നിപ്പച്ച,തിരുദേവി,നാരായണപച്ച, ഒരിച്ചെവിയ

തമിഴ് :- മുയല്ചെവി

സംസ്കൃതം :- ചിത്രപചിത്ര, സംഭാരി, ശശശ്രുതി , ആഖുകരി

ഇംഗ്ളിഷ് :- കുപിട് ഷെവിംഗ് ബ്രഷ്, എമിലിയ്

ഹിന്ദി :- കിരണ്കാരി, ഹിരണ്ഹുരി

ശാസ്ത്രിയം:- എമിലിയ സോണ്ചിഫോലിയ

കുടുംബം :- അസ്റ്റെസിയ

രസം :- കടു,കഷായം,തിക്തം

വീര്യം :- ശീതം

ഗുണം :- ലഘു,ഗ്രാഹി

വിപാകം :-

ഉപയോഗം :- സമൂലം.

കര്മ്മം :-

ചില ഉപയോഗങ്ങള്‍


നേത്രരോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്‌, പനി തുടങ്ങിയ രോഗങ്ങള്‍ക്ക്‌ ഔഷധമാണ്‌. കാലില്‍ മുള്ളു കൊണ്ടാല്‍ ഈ ചെടി സമൂലം വെള്ളം തൊടാതെ അരച്ച് വെച്ചുകെട്ടിയാല്‍ മുള്ള് താനെ ഇറങ്ങിവരും. റ്റോ‍‍ണ്‍സലിറ്റിന് മുയല്‍ ചെവിയന്‍, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക. ചതവിനു മുയല്‍ ചെവിയന്‍ സമൂലം അരിക്കാടി, ഗുല്‍ഗുലു എന്നിവ ചേര്‍ത്ത് അരച്ച് കുഴമ്പാക്കി തേക്കുക തൊണ്ടമുഴ - മുയല്‍ ചെവിയന്‍ എണ്ണ കാച്ചി തടവുക.

കാമന്‍ ദേവതയായികരുതുന്നു

4 comments:

ആഷ | Asha said...

സാധുവിന്റെ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും! :)

sadu സാധു said...

എന്‍റെ ശ്രമങ്ങള്‍ക്ക് എല്ലാവിധ സഹായവും ചെയ്യതുതന്ന ആഷ ചേച്ചിക്കും , മറ്റ് എല്ലാ വര്‍ക്കും എന്‍റെ നന്ദി.

നിരക്ഷരൻ said...

വളരെ നല്ലൊരു സംരംഭമാണിത്. കൂടുതല്‍ ഔഷധസസ്യങ്ങളെ വരും കാലങ്ങളില്‍ പരിചയപ്പെടുത്തുമല്ലോ ?

സാധുവിന് എല്ലാം ഭാവുകങ്ങളും നേരുന്നു.

sadu സാധു said...

നിരക്ഷരന്‍ ചേട്ടാ നന്ദി, എന്നാല്‍ കഴിയും വിധം തുടര്‍_ന്നും ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നത് . എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.