നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Tuesday, December 15, 2009

Ginger (Chuku)


ചൂക്ക്(ഇഞ്ചി)



ത്രികടുകളില്‍ ഒന്നായ ചൂക്ക് മരുന്നുല്പാ‍ദനത്തിലെ ഒരു പ്രധാന ഔഷധമാണ്.പനിക്ക് ചൂക്കുകാപ്പി എല്ലാവര്‍ക്കും ചിരപരിച്ചിതമാണല്ലോ? ചൂക്കില്ലാത്ത കഷായം ഇല്ല എന്ന പഴഞ്ചൊല്ലില്‍ നിന്നു ചൂക്കിന്റെ പ്രാധാന്യത്തേക്കുറിച്ച് നമ്മുക്ക് മനസിലാക്കാം.ഇഞ്ചി ഉണങ്ങിയാണ് ചൂക്കാവുന്നത്.ക്ഷാര ഗുണപ്രധാനമായ ഈ ഔഷധം; പ്രധാനമായും ദഹന പ്രക്രിയയെ ത്വരിതപെടുത്തുന്നതിന്ന് ഉപയോഗിക്കുന്നു. ചുമ, ഉദരരോഗങ്ങള്‍, വിശപ്പില്ലായ്മ, തുമ്മല്‍, നീര് എന്നിവക്കെല്ലാം ഇത് ഉപയോഗിക്കാം.ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി. വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നതുമാണ്. ഗ്രഹണി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, വയറുവേദന, ആമവാതം, അര്‍ശസ് എന്നിവയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. ഓര്‍മ്മശക്തിയെ ഉണ്ടാക്കുന്നതും ഞരമ്പുരോഗങ്ങള്‍ക്ക് ഫലപ്രദവുമാണ്.

 
“ഇഞ്ചി കുട്ടാന്‍ നൂറ്റൊന്നു കറിക്കു തുല്യം“ മാണെന്നു പറയപ്പെടുന്നു.മലയാളി സദ്യയിലെ ആദ്യസ്ഥാനവും ഇഞ്ചികറിക്കാണ്.

ഇതില്‍ നിന്നും ഒരു കഥ ഓര്‍മ്മ വരുന്നു മഹാത്മാവായ വരരുചി തന്റെ ധര്‍മ്മപത്നിയായ പറയതിയെ കണ്ടെതിയ കഥയാണ്.അതു ഇവിടെ കൊടുക്കുന്നു.

ഒരു യാത്ര കഴിഞ്ഞ് അദ്ദേഹം എത്തിയത് ബ്രാഹ്മണന്റെ ഇല്ലത്തിലാണ്.
ആതിഥേയനെ പരീക്ഷിക്കാന്‍ വരരുചി ചില നി‍ബന്ധനകള്‍ വച്ചു. എന്നാല്‍ അതിനുള്ള മറുപടി പറഞ്ഞത് ബ്രാഹ്മണന്റെ വള്ളര്‍ത്തുപുത്രിയാണ്.അതില്‍ ഒന്ന് നൂറ്റിഒന്ന് കറിക്കുട്ടി ഉണ് വേണം എന്നായിരുന്നു. പിന്നെയുള്ളത് നാലുപേരെ തിന്നണം എന്നും,നലുപേര്‍ ചുമക്കണം എന്നും ആയിരുന്നു.
മകള്‍ അതെല്ലാം സാധിച്ചു കൊടുത്തത് നൂറ്റിഒന്നുകറിയായി ഇഞ്ചികറിവച്ചും,മുറുകാന്‍ചെല്ലം ഒരുക്കിയും,ശേഷം വിശ്രമിക്കുവാന്‍ കട്ടില്‍ ഒരുക്കി കൊടുത്തും ആയിരുന്നു.
ബ്രാഹ്മണന്റെ മകളുടെ ബുദ്ധിസാമര്‍ത്ഥ്യതില്‍ മതിപ്പു തോന്നിയ വരരുചി അവളെ വേളി കഴിച്ചു. പിന്നിടാണ് അവള്‍ ഒരു പറയത്തിയായിരുന്നു എന്ന സത്യം മനസിലാക്കിയത്.ഈ ദമ്പതികള്ളില്‍ നിന്നു മാണ് “പറച്ചിപെറ്റുപന്തിരുകുലം“ ഉണ്ടായത് എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.


മറ്റുനാമങ്ങള്‍


മലയാളം
ഇഞ്ചി(ചുക്ക്)
തമിഴ്
ഇച്ചി
സംസ്‌കൃതം
ശുന്‍‌ട്ടി,അര്‍ദ്രകം
ഇംഗ്ളിഷ്
ജിഞ്ജര്‍
ഹിന്ദി
അദ്രക്ക്
ശാസ്ത്രിയം
സ്സിഞ്ജിബര്‍ ഒഫീസിനാലെ ‍
കുടുംബം
സിറ്റാമിനേസി
രസം
കടു
വീര്യം
ഉഷ്ണം
ഗുണം
ഗുരു,രുക്ഷം
വിപാകം
മധുരം
ഉപയോഗം
കിഴങ്ങ്
കര്‍മ്മം
ത്രിദോഷഹരം


ചിലഔഷധപ്രയോഗങ്ങള്‍


അര ഔണ്‍സ് ഇഞ്ചിനീരും സമം ഉള്ളിനീരും ചേര്‍ത്ത് കഴിച്ചാല്‍ ഓക്കാനവും ഛര്‍ദ്ദിയും മാറുന്നതായിരിക്കും. ദിവസവും ഇഞ്ചി അരച്ച് ഒരു വലിയ നെല്ലിക്കയോളം വലിപ്പത്തില്‍ ഉരുട്ടി അതിരാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് രക്തവാതരോഗികള്‍ക്ക് ഗുണപ്രദമാണ്. ആമവാതത്തിനും ഈ പ്രയോഗം ഫലപ്രദമാണ്.രക്തവാതം,എത്ര വര്‍ധിച്ചാലും ഈ ഇഞ്ചിപ്രയോഗം അനിതരസാധാരണമായ ഫലത്തെ പ്രദാനം ചെയ്യും.
ഇഞ്ചി ചെറുകഷ്ണങ്ങളാക്കി ഒരു പാത്രം തേനില്‍ ഒരു മാസക്കാലം ചാലിച്ച് സുക്ഷിച്ചുവച്ച ശേഷം ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത്തിലുടെ യൗവനം നിലനിര്‍ത്തുവാനും,ജരാനരകള്‍ മാറുവാനും സാധിക്കും.ഇത് ഒരു കായകല്പമായി പറയപ്പെടുന്നു.

Tuesday, October 20, 2009

താന്നി




താന്നി ത്രീഫലങ്ങളിൽ ഒന്നാണ്.ത്രീദോഷശമനം കരമായ ഇത് നാഡിബലക്ഷയതിനും നല്ലതാണ്.
ചാര്(ചെര്) എന്ന് ഒരു മരതിന്റെ കാറ്റ് ചിലരിൽ അലർജിയുണ്ടാക്കും അതിനുള പ്രതിവിധിയായ് താനിമരതിനുച്ചുറ്റി പ്രാർത്ഥിക്കുന്ന് ഒരു പതിവ് പണ്ട് കാലത്ത് നിലനിന്നിരുന്നു. ഒരു പഴഞ്ചോലും ഉണ്ട് “ചാരച്ചൻ ചതിച്ചാൽ താന്നി അപ്പുപനെ പിടിക്കണം” കാല ദേശങ്ങൾകനുസരിച്ച് പല മാറ്റങ്ങളും കാണുന്നു. എന്നാൽ ഫലം ഒന്നു തന്നെ.

മറ്റുനാമങ്ങള്‍

മലയാളംതാന്നി
തമിഴ്താന്നിരി
സംസ്‌കൃതംവിഭീടക,അക്ഷ,കളിദൃമ,ഭൂതവാസ
ഇംഗ്ളിഷ്ബീച്ച് അൽമണ്ട്,ബെല്ലിരിക് മൈരോബലന്‍
ഹിന്ദിബെഹഡ,ബെഹരി
ശാസ്ത്രിയംടെര്‍മിനാലിയ ബെല്ലിരിക
കുടുംബം കോമ്പോരിട്സിയെ
രസംകഷായം,തിക്തം,ചവർപ്പ്
വീര്യംശീതം
ഗുണംലഘു,രുക്ഷം
വിപാകംമധുരം
ഉപയോഗംതോട്,പട്ട
കര്‍മ്മംത്രിദോഷശമനം



ചിലഔഷധപ്രയോഗങ്ങള്‍

താന്നിതോട് പൊടിച്ച് തേനിൽ കഴിച്ചാൽ ചുമ ശമിക്കും,താന്നിപരിപ്പ് പൊടിച്ച് നെയ്യിൽ സേവിച്ചാൽ ശീഘ്രസ്‌ഖലനം മാറും,താന്നി എണ്ണ തലമുടിക്ക് നിറവും പുഷ്‌ടിയും ഉണ്ടാക്കും.

Thursday, October 8, 2009

കടുക്ക




കടുക്ക ത്രിദോഷഹരമായ് ഒരു ഔഷധമാണ്,ചൊറി,ചിരങ്ങ്,വ്രണങ്ങൾ ഇവ മാറുന്നതിനും വിരേചനതിന്നും ഇത് ഉപയോഗിക്കുന്നു. ത്രിഫലയിൽ‌പ്പെടുന്ന് ഇത് ത്രിദോഷങ്ങളെ അകറ്റി ഒജസിനെ പ്രധാനം ചെയ്യുവാൻ സഹായക്കമാണ്.

ഇന്ദ്രൻ അമൃതുപാനം ചെയ്യുമ്പൊൾ അതിൽ നിന്നും ഒരു തുള്ളി ഭൂമിയിൽ വീണുന്നും അത് കടുക്കയായി എന്നു ഒരു ഐതിഹ്യം പറയപ്പെടുന്നു.

മറ്റുനാമങ്ങള്‍

മലയാളം
കടുക്ക
തമിഴ്
കടുക്കെ
സംസ്‌കൃതം
ഹരിതകി,പാഥ്യ,അഭയ,രോഹിണി,ചേതകി
ഇംഗ്ളിഷ്
ചെബ്ലിക്ക മ്യയറോബ്ലാൻ
ഹിന്ദി
ഹർധ,ഹരാര
ശാസ്ത്രിയം
ടെര്‍മിനാലിയ ചെബ്യുള
കുടുംബം
കോമ്പോറിട്സിയെ
രസം
മധുരം,കഷായം,തിക്തം,അമ്ലം,കടു
(ലവണം ഒഴിച്ച് എല്ലാരസവും ഇതിലുണ്ട്.)
വീര്യം
ഉഷ്ണം
ഗുണം
ലഘു,രുക്ഷം
വിപാകം
മധുരം
ഉപയോഗം
തോട്
കര്‍മ്മം
ത്രിദോഷഹരം

ചിലഔഷധപ്രയോഗങ്ങള്‍


കടുക്ക പൊടിച്ച് ചൂടുവെള്ളതിൽ കഴിച്ചാൽ വിരേചനം ഉണ്ടാക്കും. വ്രണങ്ങൾക്കു,പൊളളലിന്നു പുറമെപുരട്ടുവാന്നും നന്ന്. പതിവായ് ഉപയോഗം കൊണ്ട് ദുർമേദസ്സ് മാറും.

ചിത്രങ്ങൾക്ക് വിക്കി ക്രിയേറ്റീവ് കോമണ്‍സ് നോട് കടപ്പാട്  ലിങ്ക്

Sunday, August 16, 2009

നെല്ലിക്ക



നമ്മുക്കു സ്ഥിരപരിച്ചിതമായ ഒരു ഔഷധമാണ് നെല്ലിക്ക. നമ്മുടെ പഴഞ്ചൊല്ലുകളിലും, മുത്തശ്ശികഥകളിലും , ഇതിന് എറെ സ്ഥാനമുണ്ട്. ഔഷധഗുണതിന്റെ കാര്യത്തിലും നെല്ലിക്ക്ക് അത്രതന്നെ പ്രാധാന്യമുണ്ട്. ജരാനരകളെ മാറ്റി യൌവനം നിലനിര്‍ത്തുന്നതിനും , നാഡിബലം,ധാതുപുഷ്ടികും ഇത് ഉപയോഗിക്കുന്നു.ത്രിദോഷങ്ങളെ ശ്രമിപ്പിക്കുന്നതിനാല്‍ മറ്റു ഔഷധങ്ങളില്‍ നിന്നും ഇതിനെ ആയുര്‍വേദത്തില്‍ എറ്റവും പ്രാധാന്യം നല്ലകിവരുന്നു.

മറ്റുനാമങ്ങള്‍

മലയാളം :‌-നെല്ലിക്ക
തമിഴ് :‌- നെല്ലിക്കായ്
സംസ്‌കൃതം :-അമ്ലക,ആമലകി
ഇംഗ്ളിഷ് :-ഗൂസ് ബെറി
ഹിന്ദി :-അമല
ശാസ്ത്രിയം :-എംബ്ലിക്ക ഒഫീസിനാലിസ്
കുടുംബം :-യൂ ഫോബിയേസി
രസം :-കഷായം,അമ്ലം,തിക്തം,മധുരം
വീര്യം :-ശീതം
ഗുണം :-ഗുരു,രുക്ഷം
വിപാകം :-മധുരം
ഉപയോഗം :-കായ്,വേര്,തൊലി,ഇല
കര്‍മ്മം :- ത്രിദോഷശമനം

ചിലഔഷധപ്രയോഗങ്ങള്‍
പച്ചനെല്ലിക്കാ നീരില്‍ പച്ചമഞ്ഞള്‍ ചേര്‍ത്ത്‌ പതിവായികഴിച്ചാല്‍ പ്രമേഹം ശമിക്കും. പാലില്‍ കഴിച്ചാല്‍ അമ്ലപിത്തം ശമിക്കും. നെല്ലിക്കാത്തോട് ശര്‍ക്കരയില്‍ ഒരു മാസം ഇട്ട് കഴിച്ചാല്‍ ശരീരബലം വര്‍ദ്ധിക്കും .

കടുക്ക, നെല്ലിക്ക താന്നിക്ക ഇവയെ ത്രിഫല എന്നു പറയപ്പെടുന്നു.






ചിത്രം കടപ്പാട്, വിക്കിമലയാളം ക്രിയേറ്റിവ് കോമണ്‍സ് ചിത്രങ്ങള്‍ ലിങ്ക്

Thursday, July 23, 2009

Thiruthali





ഇത് പിത്തഹരംമായ് ഒരു ഔഷധിയാണ്, സ്ത്രീകള്‍ക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗര്‍ഭപാത്രസംബന്ധമായ അസുഖങ്ങള്‍ക്കും അത്യുത്തമം.
മറ്റുനാമങ്ങള്‍

മലയാളം :‌- തിരുതാളി
തമിഴ് :‌- മാഞികം
സംസ്‌കൃതം :- ലക്ഷ്മണ
ഇംഗ്ളിഷ് :- ഇപോമോയ്,
ഹിന്ദി :- ബന്‍കല്‌മി
ശാസ്ത്രിയം :- ഇപോമോയിയ സെപിയാറിയ
കുടുംബം :- കണ്‍_വോള്‍_വിലേസിയ
രസം :- മധുരം
വീര്യം :- ഗുരു, സ്നിഗ്ദം
ഗുണം :- ശീതം
വിപാകം :- മധുരം
ഉപയോഗം :- സമൂലം
കര്‍മ്മം :- ത്രിദോഷശമനം , രസായനം


ചിലഔഷധപ്രയോഗങ്ങൾ
തിരുതാളി കല്കവും കഷായവും ആയി ചേര്‍ത്ത നെയ്യ് പതിവായി സേവിച്ചാല്‍ വന്ധ്യത മാറും , വേര് പാലകഷായം വച്ച് കഴിച്ചാല്‍ കായബലവും ധാതുപുഷ്ടിയും ഉണ്ടാക്കും

അങ്ങനെ ദശപുഷപ്പങ്ങൾ കർക്കിടക്കതിൽ തിർക്കാൻ പറ്റി . ധാതുബലം കുറയുന്ന കാലമാണ് കർക്കിടകം അതിനാൽ രോഗങ്ങൾ വരുവാനുള്ള സാദ്ധ്യതയും കുടുന്നു, കായശേഷിയുടെ വർദ്ധനകായി ഈ മാസതിൽ കർക്കിടക്കചികിത്സനടത്തിവരുന്നു.
കർക്കിടക്ക് ചികിത്സയക്ക് എറ്റവും അധികം ഉപയോഗിക്കുന്ന് ഔഷധികളാണ് ദശപുഷ്പങ്ങൾ . കർക്കിടകകഞ്ഞിയിലും , പൂജകളിലും ഉപയോഗിക്കുന്നു.
ഇതിലെ ചിത്രങ്ങൾക്ക്
ആഷാഢം ആഷചേച്ചിയോട് കടപ്പെട്ടിരിക്കുന്നു

Wednesday, July 15, 2009

Uzhinja




പിത്തഹരമായ ഒരു ഔഷധമാണിത് . പനി, നീർതാഴ്ച, വാതം രോഗങ്ങൾക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. ഉഴിഞ്ഞഘൃതം എന്ന് ഔഷധതിലെ പ്രധാന ചേരുവയാണ്. ചതവ്, പേശിക്ഷതം തുടങ്ങിയവക്കു വളരെ ഫലപ്രദം .

മറ്റുനാമങ്ങള്‍

മലയാളം :‌- ഉഴിഞ്ഞ
തമിഴ് :‌- മുതുകരൻ
സംസ്‌കൃതം :- ഇന്ദ്രവല്ലി,ഇന്ദ്രവല്ലരി,ചക്രലത
ഇംഗ്ളിഷ് :- ലൌവ് ഇൻ‌ എ പൌഫ്, ബലൂൺ വൈൻ,
ഹിന്ദി :- കൻപുതി,കപലപൊതി
ശാസ്ത്രിയം :- കാര്‍ഡിയോസ്‌ പെര്‍മം ഹലികാകാബം
കുടുംബം :- സ്‌പിൻഡാസ്യ
രസം :- തിക്തം
വീര്യം :- ഉഷ്ണം
ഗുണം :- സരം,ലഘു,സിനിഗ്ദം
വിപാകം :- മധുരം
ഉപയോഗം :- സമൂലം


ചിലഔഷധപ്രയോഗങ്ങൾ

ഉഴിഞ്ഞ കഷായം കഴിക്കുന്നത് മലബന്ധം,വയറുവേദന എന്നിവ മറ്റും.ഇല അരച്ച് വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് തല കഴുകിയാല്‍ "ഷാംപൂ" ചെയ്യുന്ന് ഫലം കിട്ടും . ഉഴിഞ്ഞ എണ്ണ മുടിവളര്‍ത്തും .

Thursday, July 2, 2009

നിലപ്പന (മുസലി)




പിത്ത വാതഹരമായ ഒരു ഔഷധമാണ്. മഞ്ഞകാമില(മഞ്ഞപിത്തം),ഉഷ്ണരോഗങ്ങൾ,ധാതുപുഷ്ടിക്കും ഇത് ഔഷധമായി ഉപയോഗിക്കുന്നു.മുസലീഖദീരാദികഷായതിൽ ചേരുന്ന ഒരു പ്രധാൻ മരുന്നും; സ്ത്രീപുരുഷൻ മാരിലുണ്ടാക്കുന്ന മൂത്രചുടിച്ചിൽ, ലൈംഗിക ബലഹീനത ഇവ മാറ്റുന്നതിനു ഉത്തമായി കരുത്തുന്നു.

മറ്റുനാമങ്ങള്‍

മലയാളം :‌- നിലപ്പന
തമിഴ് :‌- നിലപ്പനെ, കുറട്ടി
സംസ്‌കൃതം :-താൽമൂലി, താലപത്രിക, ഹംസപദി,ദീർഘഖടിക
ഇംഗ്ളിഷ് :- ബളാക്ക് മൂസ്ലി
ഹിന്ദി :- മൂസ്ലി, മുസലി
ശാസ്ത്രിയം :- കര്‍ക്കുലിഗൊ ഓര്‍ക്കിയോയിഡെസ്‌
കുടുംബം :- അമാരില്ലിയേസിയേ
രസം :- മധുരം,തിക്ത
വീര്യം :-ശീതം
ഗുണം :-ഗുരു
വിപാകം :-മധുരം
ഉപയോഗം :- മൂലകാണ്ഡം(നിലപ്പനക്കിഴങ്ങ്)
കർമ്മം :- ശുക്ലവർദ്ധകം,മൂത്രരോഗശമനം

ചിലഔഷധപ്രയോഗങ്ങൾ

നിലപ്പനക്കിഴങ്ങ് ഉണക്കിപ്പോടിച്ച് പതിവായി പാലിൽ കഴിച്ചാൽ സ്ത്രീക്കുണ്ടാക്കുന്ന വെള്ളപോക്കു ശമിക്കും.ഇലകൾ അരച്ച് വേപ്പെണ്ണയി നീരുള്ള ഭാഗത്തിട്ടാൽ നീരും വേദനയും ശമിക്കും .

Saturday, June 20, 2009

ചെറുള



ഇത് ഒരു പിത്തഹരമായ ഔഷധമാണ്. മൂത്രാശയ രോഗങ്ങൾക്കു ഉത്തമം, ചെറിയ വെള്ള പൂകൾ ഉള്ളതും ബലിതർപ്പണതിൽ ഉപയോഗിക്കുന്നതിനാൽബലിപൂവ് എന്നും പേരുണ്ട്.

മറ്റുനാമങ്ങള്‍

മലയാളം :‌- ചെറുള,ബലിപൂവ്
തമിഴ് :‌- സിഹള,ശിറുപിലെ, പൊൽ‌പാല
സംസ്‌കൃതം :- ഭദ്ര , ഭദൃക, കുരന്ദക,ഗൊരഷാഗാഞ്ചാ
ഇംഗ്ളിഷ് :-
ഹിന്ദി :- ഛായ
ശാസ്ത്രിയം :- എർവ ലനേറ്റ്
കുടുംബം :- അമരന്തസെ
രസം :- തിക്തം
വീര്യം :- ശീതം
ഗുണം :- ലഘു,സിനിഗ്ദം
വിപാകം :-
ഉപയോഗം :- സമൂലം
കർമ്മം :- മൂത്രവർധകം, ജ്വരശമനം

ചിലഔഷധപ്രയോഗങ്ങൾ


ചെറുളയുടെ പൂവ് തിളച്ചവെള്ളത്തിലിട്ട് അല്പം കഴിഞ്ഞ് അരിച്ചുകുടിച്ചാൽ മൂത്രകല്ല് എന്ന് രോഗം ശമിക്കും.

Sunday, June 14, 2009

കയ്യോന്നി




കഫവാത ഹരമായ ഒരു ഔഷധിയാണ് കയ്യോന്നി, കൈയ്യുണ്യം . കുടൽ‌പ്പൂണിനും, കാഴ്ചശക്തിയുടെ വർദ്ധനയ്ക്കും,കേശസംരക്ഷണതിനും, കരൾ സംബന്ധമായ രോഗങ്ങൾക്കു ഉപയോഗിക്കുന്നു.ഇത് നല്ലഒരു വേദനസംഹാരിക്കുടിയാണ്. സാധരണയായി മൂന്നു വിധം വെള്ള,മഞ്ഞ, നീല.

മറ്റുനാമങ്ങള്‍

മലയാളം :‌- കയ്യോന്നി,കയ്യുണ്യം
തമിഴ് :‌- കയ്യകെപി,സുപർണ
സംസ്‌കൃതം :-കേശരാജ കേശവർദ്ധിനി
ഇംഗ്ളിഷ് :- ടെയ്ലിങ് എക്ലിപ്റ്റ്
ഹിന്ദി :- ഭൃംഗ,മൊപ്രന്റ്
ശാസ്ത്രിയം :- എക്ലിപ്റ്റ ആല്‍ബ
കുടുംബം :- അസ്റ്ററേസിയേ
രസം :- കടു,തിക്തം
വീര്യം :- ഉഷ്ണം
ഗുണം :- ലഘു, രൂക്ഷം,തിക്ഷ്ണം
വിപാകം :- കടു
ഉപയോഗം :- സമൂലം
കർമ്മം :- ശൂലഹരം, വാതഹരം

ചിലഔഷധപ്രയോഗങ്ങൾ

കയ്യോന്നി നീരിൽ കയ്യോന്നി തന്നെ കൽക്കമാക്കി എണ്ണ കാച്ചിതേച്ചാൽ തലമൂടി വളരുകയും തലവേദന കുറയുകയും ചെയ്യും. കാഴ്ചശക്തി വർദ്ധിക്കും. വെള്ള, മഞ്ഞകയ്യോന്നി 10ഗ്രാം വിതം എടുത്ത് തേങ്ങാ പാലിലോ പശുവിൻ പാലിലോ അരച്ചു ദിവസം രണ്ടു നേരം വീതം സേവിച്ചാൽ മഞ്ഞപിത്തം , രക്തകുറവ് എന്നിവ മാറും.1/2 ഔൺസ് കയ്യോന്നി നീരി 1ഔൺസ് ആവണക്കെണ്ണയിൽ രാവിലെ ഇടവിട്ടിടവിട്ട ദിവസങ്ങളിൽ കുടിച്ചാൽ ഉദരകൃമി മാറും.

Tuesday, June 2, 2009

മുക്കുറ്റി


കഫ,പിത്തഹരമായ ഈ ഔഷധം സ്ത്രീകള്ക്കുണ്ടാക്കുന്ന് ഉഷ്ണരോഗങ്ങൾക് ഒരു ദിവ്യ ഔഷധമായി കരുത്തുന്നു. ചില അവസരങ്ങളില്‍ സ്ത്രീകള്ക്കു ണ്ടാക്കുന്ന രക്തസ്രാവം നിര്‍ത്തുന്നതിന്‍ ഇത് ഉപയോഗിക്കുന്നു. അതിനാല്‍ ഇതിന് തീണ്ടാനാഴി എന്നും പേരുണ്ട്. ചില സ്ഥലങ്ങളിൽ ഒരു തെങ്ങിന്റെ രുപമുള്ള ഇതിനെ നിലം തെങ്ങ് എന്നും വിളിച്ചുവരുന്നു.അതിസാരം, ജ്വരം എന്നി അസുഖങ്ങള്‍ ഒറ്റമൂലിയായും ഉപയോഗിക്കുന്നു.

മറ്റുനാമങ്ങള്‍


മലയാളം :- മുക്കുറ്റി, നിലതെങ്ങ്
തമിഴ് :- തീണ്ടാഴി, തീണ്ടാനാഴി
സംസ്‌കൃതം :- അലംബുഷ,ജലപുഷ്,പിതപുഷപ്,രസ്മങ്ങ്.
ഇംഗ്ളിഷ് :- ബെറ്റര്‍ സ്റ്റഡ്
ഹിന്ദി :- ലക്ഷ്മണ, ലജ്‌ലൂ,
ശാസ്ത്രിയം:- ബയൊഫൈറ്റം സെന്സിറ്റീവം
കുടുംബം :- ഓക്സാലിഡേസിയാ
രസം :- തിക്ത, കഷായം
വീര്യം :- ഉഷ്ണം
ഗുണം :- ലഘു, രുക്ഷം
ഉപയോഗം :- സമൂലം
വിപാകം :- കടു
കര്മ്മം :- വ്രണനാശനം, രക്തസതംഭനം

ചിലഔഷധപ്രയോഗങ്ങൾ

മുക്കുറ്റി ഇല അരച്ച് മോരില് കലക്കി കുടിച്ചാല് വയ്റിളക്കം ശമിക്കും
മുക്കുറ്റിവേരരച്ച് ദിവസം രണ്ടുനേരം സേവിച്ചാല് അസ്ഥിസ്രാവം കുറയും
പ്രസവാനന്തരം സ്ത്രീകള് ഗർഭപാത്രം ശുദ്ധിയാക്കുന്ന്തിന് മുക്കുറ്റി ഇല പനംചക്കരയും ചേർത്ത് കുറുക്കി കഴിക്കുന്നത് നല്ലതാണ്.

Tuesday, May 19, 2009

വിഷ്ണുക്രാന്തി




നിലം പറ്റിവളരുന്ന ഒരു സസ്യമാണ് വിഷണുക്രാന്തി, പിത്തഹരമായ ഒരു ഔഷധിയാണ്. പൊതുവായി സ്ത്രീകളുടെ ശരീരപുഷ്ടിക്കും ഗര്‍ഭരക്ഷയ് ^ക്കും ഉപയോഗിക്കുന്നു.ഒര്‍മ്മകുറവ്, ജ്വരം, ആസ്മ, ബാലനര,മുടികൊഴിച്ചില് മുതലയവക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു.


മലയാളം :- വിഷ്ണുക്രാന്തി, കൃഷ്ണക്രാന്തി
തമിഴ് :- വിഷ്ണുക്രാന്തി
സംസ്കൃതം :- ഹരികോന്തിജ, വിഷ്ണുഗന്ധി,ശംഖുപുഷ്പി,വിഷ്_ണു ദയിതം, നീലപുഷ്പി.
ഇംഗ്ളിഷ് :- സ്ലെന്ടെര്‍ ദ്വാര്ഫ്‌ ,മോര്ണിംഗ് ഗ്ലോറി
ഹിന്ദി :- ശ്യാമക്രാന്ത, വിഷ്ണുക്രാന്ത
ശാസ്ത്രിയം:- ഇവോള്‍വുലസ്‌ അള്‍സിനോയിഡ്‌സ്‌
കുടുംബം :- കണ്‍_വോള്‍_വിലേസിയ
രസം :- കടു, തിക്ത
വീര്യം :- ഉഷ്ണ
ഗുണം :- രൂക്ഷ,തിക്ഷണം
വിപാകം :-
കര്മ്മം :-
ഉപയോഗം :- സമൂലം

ചില ഉപയോഗങ്ങള്‍


ഇടവിട്ടുണ്ടാക്കുന്ന പനിക്കു വിഷ്_ണുക്രാന്തി സമൂലം പശുവിന്‍ പാല്‍ കറ്ന്നെടുത്തുടനെ അരച്ചു കൊടുക്കാവുന്നത്താണ്
ഇതിന്‍റെ നീര്‍ നെയ്യും ചേര്‍_ത്തുകഴിച്ചാല്‍ ഒര്‍_മ്മശക്തിക്ക് നല്ലതാണ. ഇതിന്‍റെനീര്‍ തേനില്‍ കഴിച്ചാല്‍ കുടലില്‍ ഉണ്ടാക്കുന്ന അള്‍_സര്‍ മാറും

Saturday, May 9, 2009

muyalcheve മുയല്‍ച്ചെവിയന്‍


ദശപുഷ്പതിലെ അടുത്ത ഇനം മുയല്ചെവിയന്‍. നിലം പറ്റി നില്ക്കുന്ന ഒരു ചെറിയ സസ്യമാണിത്. ഇത് വാത, കഫഹരം മായ ഒരു ഔഷധമാണ്‍. ഈ സസ്യതിന്‍റെ ഇലകള്‍ക്ക് മുയലിഎന്‍റെ ചെവിയോട് സദ്ര്സ്യം ഉള്ള്തിനാല്‍ ഇതിന്‍ മുയല്ചെവിയന്‍ എന്നു പേര്‍ വന്നു . തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നല്ലത് നേത്രകുളിര്‍മയ്ക്കും, രക്താര്‍ശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം.

ഞാന്‍ എതിനെ കറിച്ച് അറിയുന്നത് എന്‍റെ അച്ചാമ്മയില്‍ നിന്നുമാണ്‍. ഒരു ദിവസം ഞാന്‍ ഒടികളിച്ചപ്പോള്‍ എന്‍റെ കാല്‍ ഇടറി. അച്ചാമ്മ എന്‍റെ കാലിന്‍റെ ഉള്ളുക്ക് മാറാന്‍ ഇതിന്‍റെ ചാറ് പുരട്ടി തടവി തരുക്കയും ഉള്ളുക്ക് മാറുകയും ചെയ്തു. ആ കലഘട്ടതിലെ വിശ്വാസം അനുസരിച്ച് ഇരട്ട ജനിച്ചവരെ കൊണ്ട് തടവിച്ചാല്‍ ഫലസിദ്ധി കുടും എന്നതിനാല്‍ പല്‍ രോഗികളും എന്‍റെ അച്ചാമ്മയുടെ അടുകല്‍ വരുമായിരുന്നു. അച്ചാമ്മക്‍ അതിനാല്‍ പല്‍ നാട്ടുമരുന്നുകളും അറിയാമായിരുന്നു.

മറ്റുനാമങ്ങള്‍


മലയാളം :- മുയല്ചെവിയന്‍, ഒറ്റചെവിയന്‍,എലിചെവിയന്‍‍, എഴുതാന്നിപ്പച്ച,തിരുദേവി,നാരായണപച്ച, ഒരിച്ചെവിയ

തമിഴ് :- മുയല്ചെവി

സംസ്കൃതം :- ചിത്രപചിത്ര, സംഭാരി, ശശശ്രുതി , ആഖുകരി

ഇംഗ്ളിഷ് :- കുപിട് ഷെവിംഗ് ബ്രഷ്, എമിലിയ്

ഹിന്ദി :- കിരണ്കാരി, ഹിരണ്ഹുരി

ശാസ്ത്രിയം:- എമിലിയ സോണ്ചിഫോലിയ

കുടുംബം :- അസ്റ്റെസിയ

രസം :- കടു,കഷായം,തിക്തം

വീര്യം :- ശീതം

ഗുണം :- ലഘു,ഗ്രാഹി

വിപാകം :-

ഉപയോഗം :- സമൂലം.

കര്മ്മം :-

ചില ഉപയോഗങ്ങള്‍


നേത്രരോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്‌, പനി തുടങ്ങിയ രോഗങ്ങള്‍ക്ക്‌ ഔഷധമാണ്‌. കാലില്‍ മുള്ളു കൊണ്ടാല്‍ ഈ ചെടി സമൂലം വെള്ളം തൊടാതെ അരച്ച് വെച്ചുകെട്ടിയാല്‍ മുള്ള് താനെ ഇറങ്ങിവരും. റ്റോ‍‍ണ്‍സലിറ്റിന് മുയല്‍ ചെവിയന്‍, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക. ചതവിനു മുയല്‍ ചെവിയന്‍ സമൂലം അരിക്കാടി, ഗുല്‍ഗുലു എന്നിവ ചേര്‍ത്ത് അരച്ച് കുഴമ്പാക്കി തേക്കുക തൊണ്ടമുഴ - മുയല്‍ ചെവിയന്‍ എണ്ണ കാച്ചി തടവുക.

കാമന്‍ ദേവതയായികരുതുന്നു

Thursday, May 7, 2009

poovam kurnal പൂവാകുറുന്തല്


പൂവാകുറുന്തല്


ദശപുഷ്പങ്ങളില്‍ പെടുന്ന മറ്റ് ഒരു ഔഷധിയാണ്‍ പൂവ്വാകുറുന്തല്‍. മുടിക്ക് നിറം കിട്ടുവാന്നും , നേത്ര രോഗങ്ങള്‍ക്ക് ,ശിരോരക്ഷകായും ഇത് ഉപയോഗിച്ചു കാണുന്നു. ഇത് വാത, പിത്തഹരമായ് ഒരു ഔഷധ മാണ്‍. സാധാരണയായി ഇതിന്‍റെ പൂഷ്പിക്കുന്ന്തിന്നു മുന്‍പായിസമൂലം നീര്‍ എടുത്താണ്‍ ഉപയോഗിക്കുന്നത്. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്‌. രക്തശുദ്ധീകരണം,പനി,തേള്‍ വിഷം എന്നിവയ്ക്ക്‌ ഔഷധമാണ്‌.

മറ്റുനാമങ്ങള്‍

മലയാളം :- പൂവ്വാകുറുന്തല്

തമിഴ് :- പൂവ്വാകുരുന്തല്‍.

സംസ്‌കൃതം :- സഹദേവി,ഉത്തമകന്യപത്രം

ഇംഗ്ളിഷ് :- ഫളെബെന്

ഹിന്ദി :- സഹദേവി, സദോധി

ശാസ്ത്രിയം:- വെര്‍ണോനിയ സിനെറിയ

കുടുംബം :- കന്ബോസറ്റെ (അസ്റ്റര്സ്യാ)

രസം :- തിക്തം

വീര്യം :- ലഘു, രൂക്ഷം

ഗുണം :- ഉഷ്ണം

വിപാകം :-

ഉപയോഗം :- സമൂലം.

കര്‍മ്മം :- രക്തശുദ്ധീകരണം

പൂവ്വാകുറുന്തല് പ്രധാനമായി 5 വിധം എന്നാല്‍ 3 വിധം മാത്രമെ ഔഷധയോഗ്യമുള്ളു. എതിന്റെ പുഷ്പതിന്റെ നിറം നോക്കി തിരിച്ചറിയുന്നു. വൈലെറ്റ് നിറത്തിലൂള്പൂകളുള ചെടിയാണ്കുടുതലായി ഉപയോഗിക്കുന്നത.

ബ്രഹ്മാവ്‌ പൂവ്വാകുറുന്തല് ദേവതയായികരുതുന്നു


ചില ഉപയോഗങ്ങള്‍


ഇതിന്‍റെ ഇലചാറ് മാലകണ്ണിന്നും ,ചെകണ്ണ്, കണ്ണിലൂണ്ടാക്കുന്ന അണുബാധക്കും പ്രത്യക്ഷ ഔഷധമാണ്‍. വിത്ത് വട്ടചോറി, ഗജചര്മമം തുടങ്ങിയരോഗങ്ങള്‍ മാറുന്ന്തിന്ന് ഉപയോഗിക്കുന്നു. ആധുനിക ശാസ്ത്രം ഇത് ഒരു കാനസറ് രോഗനിവാരണിയായും കരുത്തുന്നു. പൂവാംകുരുന്നിലയും കറിവേപ്പിലയും ചേര്‍ത്തരച്ചു കഴിച്ചാല്‍ ചുമ മാറാന്‍ നല്ലതാണ്. കണ്ണിന് ചുവപ്പ് - പൂവാന്കുറന്തല് തേനും ചേര്ത്ത് 2 തുള്ളി വീതം ഉപയോഗിക്കുക

Saturday, April 25, 2009

karuka കറുകപുല്ല് (ബലികറുക)

കറുകപുല്ല് (ബലികറുക)


കറുക:-

പുല്ലുവര്‍ഗ്ഗത്തില്പെട്ട ഒരു ഔഷധിയാണ്‍ . മിഴ്നാട്ടിലെ പ്രധാന ചികിത്സാരീതിയായ സിദ്ധം ഇതിനെ ആദിമൂലം ആയിട്ടാണ്കരുതുന്നത്. അതായത് സസ്യജാലങ്ങളുടെ ഉല്പത്തിയിലുളത്. അതിനാല്‍ എന്റെ ചെറിയ സംരംഭം ഇതില്‍ നിന്നും തുടങ്ങട്ടെ.

ദശപുഷ്പങ്ങളില്‍ പെടുന്ന സസ്യം വളരെ പവിത്രമായി കരുതപെടുന്നു. അതിനാല്‍ഇവയെ ഹോമത്തിന്നും , ചില്പൂജകള്‍കും ഉപയോഗിക്കാറുണ്ട് . പ്രത്യേകിച്ച് ബലിതര്‍പ്പണതിന്ഇത് ഒഴിച്ചുകൂടാന്‍കഴിയാത്ത ഒരു ദ്രവ്യമാണ്‍. അതിനാല്‍ ഇതിനെ ബലികറുക എന്നും വിളിച്ചുവരുന്നു.

കറുകയെപറ്റി ഞാന്‍‍ ആദ്യമായി അറിയുന്നത് അമ്മയില്‍നിന്നുമാണ്‍. അച്ചഛന്‍റെ കാലിലുണ്ടായ ചൊറിമാറുന്നതിന് ഒരു നാട്ടുവൈദ്യന്‍ പറഞ്ഞുതന്നതാണു "ഒരു പിടി കറുക ഒരു തുടം പാലില്‍ കുറുകി കഴിച്ചാല്‍ തു ദുഷ്ടവ്രണവും മാറും"

ഇത് പ്രധാനാമയും പിത്ത കഫഹരമാണ്‍ .ദൂര്‍വ്വാദികേരം,ദൂര്‍വ്വാദി ഘൃതം എന്നിമരുന്നുകളില്‍ ചേരുന്നു.താരന്‍ , ചൊറി ചിരങ്ങ് വട്ടപുണ്ണ് , (ത്വക്ക് രോഗങ്ങള്‌ , ദൂഷ്ടവ്രണങ്ങള്‍) തുടങ്ങിയരോഗങ്ങള്‍ക് പുറമെപുരട്ടുന്നതിന്നു സേവിക്കുന്നതിന്നും ഉപയോഗിക്കുന്നു.ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക് കറുകനീര്വളരെ ഫലപ്രദമാണ്‍. നാഡിരോഗങ്ങള്‍ക്കും തലചോറിന് സംബന്ധിക്കുന്ന രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നു. അമിതമായ രക്ത പ്രവാഹം നിര്‍ത്താനും മുലപാല്‍ വര്‍ദ്ധിക്കുന്നതിനും നന്ന


മറ്റുനാമങ്ങള്‍

മലയാളം :- കറുകപുല്ല്, ബലികറുക.

തമിഴ് :- അറുകന്‍ പുല്ല്, അരുകന്‍‍, അറുക.

സംസ്‌കൃതം :- രുഹ,ശതപര്‍വിക,ഭാര്‍ഗവി,അന്ത്ത,ഗൊലൊമി,ചവീര്യ.

ഇംഗ്ളിഷ് :- ബെര്‍മുഡാ ഗ്രാസ്, ഡെവിള്‍ ഗ്രാസ്.

ഹിന്ദി :- ദൂര്‍വ.

ശാസ്ത്രിയം:- സൈനോഡന്‍ ഡകൈറ്റലോണ്‍

കുടുംബം :- ഗ്രാമിനെ

രസം- മധുരം, ചവര്‍പ്പ്, കയ്പ്

വീര്യം- ശീതം

ഗുണം :- ഗുരു,സ്നിഗ് ധം, തിക്ഷണം

വിപാകം :- മധുരം.

ഉപയോഗം :- സമൂലം.

കര്‍മ്മം :- രക്തസ്തംഭനം, വ്രണരോപണം


കറുക രണ്ടൂ വിധം നീലയും വെള്ളയും തണ്ടിന്റെ നിറം നോക്കിയാണ് തിരിച്ചറിയുന്നത്.


ചില ഉപയോഗങ്ങള്‍

കറുകപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീര് അര ഗ്ലാസ്സ് വീതം പതിവായി കഴിച്ചാല്‍ മലബന്ധം മാറിക്കിട്ടും. മുറിവിന് കറുക അരച്ചു പൂരട്ടിയാല്‍ രക്തസ്രാവം നില്കും.കറുക ചതച്ചിട്ടു പാലുകാച്ചി ദിവസവും കഴിക്കുന്നത് രക്താര്‍ശസ്സിന് ഗുണം ചെയ്യും. കറുകനീര് 10 മില്ലി വീതം രാവിലെയും രാത്രിയും സമം പാല്‍ ചേര്‍ത്ത് കഴിക്കുന്നത് നാഡീക്ഷീണമകറ്റും.കറുകയുടെ സ്വരസം നസ്യം ചെയ്താല്‍ മൂക്കില്‍ നിന്നും രക്തം പോകുന്നത് തടയാന്‍ കഴിയും

ആദിത്യന്‍ കറുകയുടെ ദേവതയായികരുതുന്നു.

നിലം പറ്റി വളരുന്നതുമായ പുല്ല്ച്ചെടിയായതിനാല്ഇത് ഒരു പുല്ല് തകിടിയായി ഉപയോഗിക്കുന്നു.