നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Saturday, July 31, 2010

ഏലം


സുഗന്ധവ്യഞ്ജനങളിൽ ഒന്നായ ഏലം ത്രിജാതതിലും ചതുർജാതതിലും പെടുന്ന ഒരു ഒഷധികുടിയാണ്. എന്റെ ബാല്യത്തിൽ പല ബസ്റ്റോപ്പുകളിലും കാവല്പുരകളിലും

"ഏലം ഒരു ശീലമാക്കുക "
എന്ന് ഏലം ബോഡിന്റെ പരസ്യം കാണുമായിരുന്നു.
അന്ന് അത് എന്തിന്നാണെന്നു മനസിലായിരുന്നില്ല . പിന്നിട് ഏലം വായ്നാറ്റം അകറ്റുമെന്നും,ഹൃദരോഗതിനും, കഫസംബന്ധമായ രോഗതിനും ശമനകരമാണെന്നും അറിയുന്നത്.

മറ്റുനാമങ്ങൾ



മലയാളം ഏലം
തമിഴ് എലക്കായ്
സംസ്‌കൃതം ഏലാം, പുടാ, ദ്രാവിഡി
ഇംഗ്ളിഷ് കാർഡമം
ഹിന്ദി ഇലാചി
ശാസ്ത്രിയം എലിറ്റ്ര കാർഡമം
കുടുംബം സിന്ഗിബ്ര്യേസ്യെ
രസം കടു,മധുരം
വീര്യം ശീതം
ഗുണം ലഘു,രൂക്ഷം
വിപാകം മധുരം
ഉപയോഗം ഫലം,കുരു
കർമ്മം കഫ,പിത്ത ഹരം



ഉപയോഗം

ചിത്രങ്ങൾക്ക് കടപ്പാട് വിക്കികോമൺസ്