ഭാരതചരിത്രത്തിന്റെ തന്നെ മാറ്റൊലിയായി അറിയപ്പെടുന്ന് ഒരു വൃക്ഷമാണ് അരയാൽ. ലോകജനതക്ക് അഹിംസയിലുടെ വഴിനടത്തിയ ബുദ്ധൻ തന്റെ അദ്ധ്യാത്മികാനുഭുതി തിരിച്ചറിയുന്നത് ഈ വൃക്ഷത്തിന്റെ ചുവട്ടിലീരിക്കുമ്പോൾ ആയിരുന്നു. ഭാരതത്തിലെ പല അദ്ധ്യാത്മിക ചരിത്രങ്ങളിലും കർമ്മങ്ങളിലും ഈ വൃക്ഷത്തിന്ന് പ്രാധാന്യം കൊടുത്തിരിക്കുന്നു. ആധുനികശാസ്ത്രം അരയാലിനെ പ്രാണവയുവിന്റെ (ഒക്സിജൻ)എറ്റവും വലിയ സ്രോതസായും അന്തരിക്ഷശുദ്ധികരണിയായും(അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന് +/- ഉർജ്ജങ്ങളെ ഭൂമിയിലെക്ക് എറ്റവും വേഗത്തിൽ നിർമ്മാർജനം ചെയ്യുന്നു) പറയുന്നു. അതിനാൽ തന്നെ നാൽപാമരങ്ങളി പ്രധാനമായ ഒന്നായി നമുക്ക് ഇതിനെ കാണാം.

മറ്റുനാമങ്ങൾ
| മലയാളം | അരയാൽ |
| തമിഴ് | അരശ് |
| സംസ്‌കൃതം | പീപ്പലാ,ക്ഷീരവൃക്ഷാ,ബോധിധർമ്മ |
| ഇംഗ്ളിഷ് | പീപ്പൽ ടീ,സെക്രട്ട് ഫിഗ് |
| ഹിന്ദി | പീപ്പൽ |
| ശാസ്ത്രിയം | ഫെകസ് റിലിജിയസെ ലിൻ |
| കുടുംബം | മൊറസീയെ |
| രസം | കഷായം,മധുരം |
| വീര്യം | ശീതം |
| ഗുണം | ഗുരു,രൂകഷം |
| വിപാകം | കടു |
| ഉപയോഗം | കായ,കറ,മുകുളം,പട്ട,വേര്,ഇല |
| കർമ്മം | പിത്തകഫഹരം |
ഉപയോഗം
അരയാൽ പട്ട കഷായം ഒരൌൺസ് വീതം കഴിക്കുന്നതിലുടെ മധുമേഹം തിന്ന് ശമനം വരുമെന്ന് ചില
ആധുനിക പഠനങ്ങൾ പറയുന്നു.