മുത്തങ്ങയെ കുറിച്ച് ഞാൻ അറിയാൻ ഇടയായ്ത്ത് വളരെ കുഞ്ഞു നാളിലാണ്. എന്റെ വിട്ടിൽ ഒരു കണ്ടൻ പുച്ചയുണ്ടയിരുന്നു (ശുദ്ധവെജിറ്റെറിയൻ). അവന്റെ പ്രധാന ഭക്ഷണം മത്തനായിരുന്നു. വിട്ടിൽ കൊണ്ടുവരുന്ന മത്തങ്ങയും മറ്റും തരം കിട്ടിയാൽ കക്ഷി ശാപ്പിടും (മുറിക്കണമെന്നില്ലാ സ്വയം അത് പൊട്ടിച്ചോളും). ഒരു ദിവസം കക്ഷിക്ക ദഹനകേടുപ്പിടിച്ചു കരഞ്ഞു നടക്കുന്നതും പറമ്പിൽ നിൽക്കുന്ന ഒരു പുല്ല് മണം പിടിച്ചു തിന്നുന്നതും കണ്ടു. ഞാൻ അത് മുത്തശ്ശിക്കു കണിച്ചു കൊടുത്തു. അപ്പൊൾ മുത്തശ്ശി പറഞ്ഞു മൃഗങ്ങൾക്കും അതിന്നുള്ള മരുന്നറിയാം ആതിനാൽ ആണ് പുല്ലു തിന്നുന്നതെന്നും. അത് മുത്തങ്ങകിഴങ്ങാണെന്നും അത് വയറുവേദനക്കും ദഹപ്രക്രിയെ ക്രമികരിക്കുന്നതിനു നല്ലതാണെന്നും പറഞ്ഞു തന്നു.
പ്രകൃതിയുമായുള്ള ജീവിതവും നിരിക്ഷണപാടവും മനുഷ്യനെ അറിവിലേക്കുനയിക്കുന്നു എന്ന് ഇതിലുടെ എനിക്കു മനസിലായി. നമ്മൾ പ്രകൃതിയിൽ നിന്നും അകലും തോറും ആ അറിവുകളും പരിചയവും നമ്മുക്കും; തലമുറക്കൾക്കും നഷ്ടമാക്കുന്നു.

നമ്മുടെ നാട്ടിൽ സർവ്വസാധാരണമയി കാണുന്ന പുല്ലാണ് മുത്തങ്ങ,ഇതിന്റെ കിഴങ്ങ് ഔഷധനിർമ്മാണത്തിന്നു ഉപയൊഗിക്കുന്നു.ഒരു യൗവനദായക ഔഷധമാണ് മുത്തങ്ങ. വയറിളക്കം മാറുന്നതിനും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നാട്ടുചികിത്സയില്‍ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ചെറുകിഴങ്ങില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ദാഹശമനത്തിന് ഉത്തമമാണ്. പ്രധാനമായും ചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. ചെടിയുടെ നെറുകയില്‍ ആന്റിന പോലെ ഉയര്‍ന്നു നില്‍ക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാന്‍ കഴിയും.
മറ്റുനാമങ്ങൾ

ഉപയോഗംപ്രകൃതിയുമായുള്ള ജീവിതവും നിരിക്ഷണപാടവും മനുഷ്യനെ അറിവിലേക്കുനയിക്കുന്നു എന്ന് ഇതിലുടെ എനിക്കു മനസിലായി. നമ്മൾ പ്രകൃതിയിൽ നിന്നും അകലും തോറും ആ അറിവുകളും പരിചയവും നമ്മുക്കും; തലമുറക്കൾക്കും നഷ്ടമാക്കുന്നു.

നമ്മുടെ നാട്ടിൽ സർവ്വസാധാരണമയി കാണുന്ന പുല്ലാണ് മുത്തങ്ങ,ഇതിന്റെ കിഴങ്ങ് ഔഷധനിർമ്മാണത്തിന്നു ഉപയൊഗിക്കുന്നു.ഒരു യൗവനദായക ഔഷധമാണ് മുത്തങ്ങ. വയറിളക്കം മാറുന്നതിനും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നാട്ടുചികിത്സയില്‍ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ചെറുകിഴങ്ങില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ദാഹശമനത്തിന് ഉത്തമമാണ്. പ്രധാനമായും ചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. ചെടിയുടെ നെറുകയില്‍ ആന്റിന പോലെ ഉയര്‍ന്നു നില്‍ക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാന്‍ കഴിയും.
മറ്റുനാമങ്ങൾ
മലയാളം | മുത്തങ്ങ, |
തമിഴ് | മുഥകച,കോര |
സംസ്‌കൃതം | മുസ്താ |
ഇംഗ്ളിഷ് | നട്ട് ഗ്രാസ്,കൊക്കോഗ്രാസ് |
ഹിന്ദി | മോത്താ,നാഗമൊത്ത |
ശാസ്ത്രിയം | സിപ്രസ് റ്റുബിറൊസ്സ് |
കുടുംബം | സിപ്രസിയെ |
രസം | കടു,തിക്തം,കഷായം |
വീര്യം | ശീതം |
ഗുണം | ലഘു,രൂക്ഷം |
വിപാകം | കടു |
ഉപയോഗം | കിഴങ്ങ് |
കർമ്മം | ജ്വരശമനം |

മുത്തങ്ങകിഴങ്ങ് ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരില്‍ തിളപ്പിച്ചു കഴിച്ചാൽ കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് ശമനം ഉണ്ടാക്കും.ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്തും കൊടുക്കാം.മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുവാൻ സഹായിക്കും
12 comments:
സാധൂ, ഒരു ചെറിയ ആഗ്രഹം - ശാസ്ത്രനാമമോ ഇംഗ്ലിഷ് നാമമോ ഒരു ലിങ്ക് (വികിപീഡിയയിലേക്കോ മറ്റൊ) ആയി കൊടുത്താൽ ആ ഔഷധത്തെപ്പറ്റി കൂടുതൽ അറിയേണ്ടവർക്കു് സൗകര്യമായിരിക്കും എന്നു് തോന്നുന്നു. ഒന്നുരണ്ടു തവണ ശാസ്ത്രനാമം മലയാളത്തിൽ നിന്നു് ഇംഗ്ലിഷിലേക്കു് മാറ്റിയപ്പോൾ സ്പെല്ലിംഗ് മാറുകയും സെർച് ചെയ്യാൻ ബുദ്ധിമുട്ടു് നേരിടുകയും ചെയ്തു.
മറ്റൊരാഗ്രഹം കൂടി (മുമ്പൊരിക്കൽ പറഞ്ഞതാ എന്നാ ഓർമ്മ) - ആനമയക്കി എന്ന ചെടിയെക്കുറിച്ചു് കൂടുതലറിയാൻ താല്പര്യമുണ്ടു്. അറിയാൻ വഴിയുണ്ടൊ?
ചിതൽ ചേട്ടൻ പറഞ്ഞതു പോലെ ലിങ്ക ചെയ്യ്തിട്ടില്ലാ എന്നാൽ മൌസ് ഒവർ ചെയ്യുമ്പോൾ ആഗലേയപദം (ഇംഗ്ലിഷ്)കാണിക്കുന്ന രീതിയിൽ മാറ്റിയിട്ടുണ്ട്.
ആനമയക്കി എന്നു കേട്ടിട്ടെയുള്ളു ചെടിയുള്ളതായി അറിയില്ല. കള്ളിനും മറ്റും ലഹരിക്കുട്ടുവാൻ ചേർക്കുന്ന് നവസാരത്തിനും( അമോണിയം ക്ലോറൈഡ്)അതുപോലെ ചില ലവണങ്ങൾക്കും(ക്ലോറല്‍ ഹൈഡ്രേറ്റ്,തുരിശ് ....) ഈ നാമം ഉള്ളതായി ആണ് കേട്ടിട്ടുള്ളത്.
എന്നെങ്കിലും വിവരം കിട്ടുമ്പോൾ അറിയിക്കാം ചേട്ടന്നു കിട്ടുകയാണെങ്കിൽ അറിയിക്കുക.
സാധു, ആനമയക്കി ഒരു യഥാർത്ഥ ചെടി തന്നെയാണു്. അതിന്റെ ശാസ്ത്രനാമം laportea crenulata ആണെന്നു് വൈദ്യൻ ഡോ. ജയൻ ഏവൂർ പണ്ടു് പറഞ്ഞുതന്നിരുന്നു. എന്നാൽ അദ്ദേഹത്തിനും കൂടുതൽ വിവരങ്ങൾ അറിയില്ല.
കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ ഔഷധോദ്യാനത്തിൽ പണ്ടു് ഈ ചെടി കണ്ടിട്ടുണ്ടു്. അന്നു് പറഞ്ഞു കേട്ടതു്, ആരെങ്കിലും അറിയാതെ തൊട്ടാൽ പോലും അലർജി ഉണ്ടാവും എന്നാണു്. ശക്തമായി പനിക്കുമത്രെ. ആനക്കുപോലും പേടിയുള്ളതുകൊണ്ടു് ഈ ചെടിയുടെ അടുത്തുവരാതെ ഒഴിഞ്ഞുപോകും എന്നും കേട്ടു.
കള്ളിലും മറ്റും ചേർക്കുന്ന ആനമയക്കി ഏതായാലും ഇത്രയും വീര്യമുള്ളതാവും എന്നു തോന്നുന്നില്ല!
@ചിതൽചേട്ടൻ
ആനമയക്കിയെ കുറിച്ച പറഞ്ഞുത്തന്നത്തിൽ സന്തോഷം. ഞാൻ ചേട്ടൻ തന്നപേരിൽ ഗൂഗിൾ ചെയ്യത്തിൽ നിന്നു എനിക്കു കിട്ടിയ ചിത്രങ്ങൾ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരിനം കൊടിതുവയുടെ താണ്. ഇത് ശരീരതിൽ തട്ടിയാൽ ശരീരം മുഴുവനും ചോറിച്ചിലും തുടർന്ന് പുകച്ചിലും ഉണ്ടാകും ഇതിന്റെ വലിയ ഈനതിനെ ആനകൊടിതുവ (ആനചൊറിഞണം) എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിന്റെ നാടൻ ചിലത് ചെറുപ്പതിൽ കളികൾക്കിടയിൽ കുട്ടികളിൽ പലർക്കും ഇത് തട്ടാറുണ്ട്. ആകാലത്തെ കുട്ടികൾക്കുതന്നെ അതിന്നുള്ള മറുമരുന്നും അറിയാമായിരുന്നു. ഒന്ന് നമ്മുടെ നാടൻ തുമ്പചെടി(Leucas aspera). മറ്റ് ഒന്ന് നമ്മുടെ സാക്ഷാൽ പച്ചചാണക്കവും. തുമ്പവെച്ചടിച്ചാൽ ഇതിന്റെ ചൊറിച്ചിൽ മാറും അല്ലെങ്കിൽ ചാണകം പൊത്തണം. ഇതിൽ നിന്നു പടരുന്ന ഒരു രോമം പോലെയുള്ള ആര് നമ്മുടെ ശരീരതിൽ കയറുകയും അതിൽ നിന്നും വരുന്ന ഒരു രാസപദാർത്ഥം നമ്മുക്ക് ചൊറിച്ചിൽ ഉണ്ടക്കുന്നു. അതിനെ തുടർന്ന നാം ഇവിടെയെല്ലാം നമ്മുടെ കൈയ്യ സപർശിക്കുന്നുവൊ അവിടെയെല്ലാം ഇത പടരുന്നു. ചാണകവും തുമ്പയും ഇതിന്റെ രാസപ്രവർത്തനത്തെ ഇല്ലാതാക്കുന്നു. ചാണക്കവും ഗോമൂത്രവും എല്ലാം വളരെ പണ്ടുമുതൽക്കെ വിഷഹരമായി ഉപയോഗിച്ചിരുന്നു. അതിനാൽ പണ്ടു നമ്മുടെ നാട്ടിൽ വീടും പരിസരവും ശുദ്ധമാക്കുന്നതിന് ചാണകം തളിക്കുകയും മെഴുക്കുകയും ചെയ്യതിരുന്നും . നവപാഷാണങ്ങളുടെ ശുദ്ധിക്ക സിദ്ധവൈദ്യം ഗോമൂത്രമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. പഞ്ചഗവ്യം മറ്റും പണ്ടു മുതൽ ഉപയൊഗിച്ചിരുന്നു.
(Dendrocnide sinuata (Bl.) Chew - URTICACEAE
Synonym : Urtica sinuata Bl.; Laportea crenulata (Roxb.) Gaud.
Vernacular names : Tamil: Otta-pilavu, Anaichorian,Malayalam: Anamayakki, Aanavannangi, Aanayaviratti, Kattanplavu, ChoriyannamEnglish: Elephant fever nettle, Devil nettle, Mouse nettle)
http://www.plantsystematics.org/users/kcn2/1_12_06_s/DSC_2359.JPG)
ഞങ്ങളും ചെറുപ്പത്തിൽ ഈ മുത്തങ്ങപ്പുല്ല് പറിച്ചെടുത്ത് അടിയിലെ കൊച്ചുകിഴങ്ങ് തിന്നുമായിരുന്നു. സ്വാദൊന്നുമില്ല,എന്നാലും.
പൂച്ച പുല്ല് തിന്നുമ്പോൾ അതിനു് വയറുവേദനയെടുത്തിട്ടാണെന്നു പറയുമായിരുന്നു.
വിജ്ഞാനപ്രദമായ പോസ്റ്റുകൾ. പഴയതു് കുറേയൊക്കെ വായിച്ചു.
Typist | എഴുത്തുകാരി ഈ വഴി വന്നതിലും പ്രോത്സാഹന്നത്തിനും നന്ദി.
സാധൂ, കൊടിത്തൂവയാണെന്നാണു് എനിക്കും ആദ്യനോട്ടത്തിൽ തോന്നിയതു്. പക്ഷെ ഉറപ്പില്ലായിരുന്നു. ഏതായാലും നന്ദി. ഇനിയും സംശയങ്ങൾ വരും. അവയും കൂടി ഒന്നു് പറഞ്ഞുതരേണ്ടിവരും. ട്ടൊ.
ഒരു ചെറിയ കാര്യം കൂടി, സാധുവിന്റെ ഇമെയിൽ ഐഡി എന്റെ കയ്യിലില്ല. ഒരു ഇമെയിൽ അയക്കാമോ, എന്റെ ഐഡിയിലേക്കു്? എന്റെ ഐഡി പ്രൊഫൈലിലുണ്ടു്.
സാധൂ,
മുത്തങ്ങ ചതച്ചിട്ട് തിളപ്പിച്ച വെള്ളമായിരുന്നു പണ്ട് ഞങ്ങളുടെ തറവാട്ടിൽ കുടിക്കാൻ ഉപയോഗിച്ചിരുന്നത്. തലേദിവസം വൈകുന്നെരം തന്നെ മുത്തങ്ങ പറിച്ചു വൃത്തിയാക്കി ചതച്ച് റെഡിയാക്കി വയ്ക്കും. പിറ്റേ ദിവസം വലിയൊരു കലത്തിലാണ് വെള്ളംതിപ്പപ്പിക്കുക.
പിന്നെ ഞങ്ങൾ കുട്ടികൾക്ക് വയറിന് അസുഖമുള്ളപ്പോൾ മുത്തങ്ങ അരച്ച് മോരിൽ കലക്കി തരാറുണ്ട്. അല്ലെങ്കിൽ ദോശമാവിൽ ചേർത്ത് ദോശയുണ്ടാക്കിത്തരും.
വർഷങ്ങൾക്കുശേഷം ഞങ്ങളുടെ വളർത്തുപട്ടി ദഹനക്കേട് പിടിപെടുന്ന സമയത്തൊക്കെ മുത്തങ്ങപ്പുല്ല് കടിച്ചുതിന്നുകൊണ്ട് സ്വയം ചികിത്സ നടത്തുന്നത് കണ്ട് അൽഭുതപ്പെട്ടിട്ടുണ്ട്.
@ബിന്ദൂ ചേച്ചി, മുത്തങ്ങ പാൽ പണ്ട് പലവീടുകളിലും കുഞ്ഞുങ്ങൾക്ക് നല്ലക്കുമായിരുന്നു.
ഇന്ന് മരുന്നുകൾ പരീക്ഷണശാലയിൽ നീന്നു രുപഭാവങ്ങളും തനിമയും മാറി കാപസുൾ പരുവത്തിലാണ് വരുന്നത് :(
ആനമയക്കി എന്നൊരു ചെടിയുണ്ട്.ഞാന്‍ കണ്ടിട്ടുണ്ട്.ഞങ്ങളുടെ നാട്ടിലുള്ള ഉള്‍ക്കാട്ടില്‍ ഇവ ധാരാളം ഉണ്ട്.ആനമയക്കി ശരീരത്തില്‍ തട്ടിയാല്‍ കനത്ത പനിയും കയലകളില്‍ വീക്കവും വരും.നല്ല പശിമയുള്ള മണ്ണ് കുഴച്ചു ചെടി തട്ടിയ ഭാഗത്ത് തേച്ചു പിടിപ്പിച്ചു ഉണങ്ങി കഴിയുമ്പോള്‍ നീക്കം ചെയ്‌താല്‍ മതി എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.
inn ee chediye kanane illa
Post a Comment