നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Sunday, January 30, 2011

കല്ലാൽ




കല്ലാൽ അഥവാ മതിലത്തി എന്നു പറയപ്പെടുന്ന ഈ ചെടി, മറ്റ് ആൽ വർഗ്ഗങ്ങളിൽ നിന്നു വിഭിന്നമായി പടർന്നു പിടിക്കുന്നു. കല്ലിൻ മേലും മതിലിലും മറ്റും പടരുന്നത്തിനാൽ അലങ്കാരതിന്നും ഉപയോഗിക്കുന്നു.
കല്ലാലിനെകുറിച്ച് പലർക്കു പല അഭിപ്രായം ഉണ്ട്. അരയാലിലേ തന്നെ വക ഭേദമായ മറ്റോരു ആൽ ആണ് യഥാർത്തിൽ കല്ലാൽ എന്നും, അതല്ല ഇത്തി പോലെയുള്ളതും, ഇരിക്കുന്ന മരത്തിനെ നശിപ്പിച്ച് വളരുന്നതുമയ് മറ്റോരു തരം ഇത്തിയാണെന്നു മറ്റും പറയപ്പെടുന്നു. വ്ക്തമായി എനിക്കു ഇതിനെ കുറിച്ച് അറിയുവാൻ സാധിച്ചിട്ടില്ല.


മറ്റുനാമങ്ങൾ



മലയാളം കല്ലാൽ,മതിലത്തി
തമിഴ് കല്ലാൽ
സംസ്‌കൃതം പരിസ,പരിഷ
ഇംഗ്ളിഷ് ക്രിപിങ് ഫിഗ്
ഹിന്ദി പരിസപിപ്പൽ
ശാസ്ത്രിയം ഫൈകസ് പുമില്ല ലിൻ
കുടുംബം മൊറെസൈ
രസം കഷായം,മധുരം,കടു
വീര്യം ശീതം
ഗുണം ഗുരു,സനിഗ്ദം
വിപാകം
ഉപയോഗം സമൂലം,കായ
കർമ്മം വാതപിത്ത ഹരം


ഉപയോഗം
മുറിവിനും, രക്തസമ്മർദ്ദം ക്രമികരിക്കുന്നതിന്നു മറ്റും ഇത് സമൂലം കഷായമിട്ട് ഉപയോഗിക്കുന്നു.

5 comments:

ചിതല്‍/chithal said...

സാധു, ഒരുപാടു്‌ നന്ദിയുണ്ടു്‌. ഈ പോസ്റ്റിലെ വിവരങ്ങൾ ശേഖരിച്ചുവക്കുന്നതിൽ വിരോധമില്ലല്ലൊ? എന്നെങ്കിലും ഒരു ഔഷധോദ്യാനം തുടങ്ങാനായാൽ അതിലേക്കു മുതൽ‍ക്കൂട്ടാവുമല്ലോ.

sadu സാധു said...

ചിതൽ ചേട്ടാ ഒരു വിരോധവും മില്ല എന്നാൽ കഴിയുന്ന സഹായവും ചെയ്യാം. ഞാൻ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഒരു ഔഷധോദ്യാനം ഉണ്ട്. ഇവിടെ നിന്നും ഔഷധകൃഷിക്കുതാല്പര്യം ഉള്ളവർക്ക വേണ്ടുന്ന നിർദ്ദേശങ്ങളും ചെടികളുടെ വിതരണവും നടക്കുന്നും ഉണ്ട്

ജെസ്റ്റിന്‍ said...
This comment has been removed by the author.
ജെ പി വെട്ടിയാട്ടില്‍ said...

മതിലിന്മേല്‍ പടര്‍ത്താകുന്ന ഈ ചെടിയുടെ തൈകള്‍/വിത്ത് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

ജെ പി വെട്ടിയാട്ടില്‍ said...

മതിലിന്മേല്‍ പടര്‍ത്താകുന്ന ഈ ചെടിയുടെ തൈകള്‍/വിത്ത് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.