നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Thursday, February 4, 2010

തിപ്പലി


ത്രീകടുകളിൽ ഒന്നായ് തിപ്പലി വാതകഫഹരമായ ഒരു ഔഷധമാണ്. വിട്ടുമാറാത വിധതിലുള്ള ജ്വരതിനും കഫകെട്ട്, ശ്വാസതടസതിനും ഇത് ഉപയോഗിക്കുന്നു, ആസ്മ,ക്ഷയരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കുന്നതിനു തിപ്പലി ഉപയോഗിച്ചുവരുന്നു.

മറ്റുനാമങ്ങള്‍


മലയാളംതിപ്പലി
തമിഴ്പിപ്പലി
സംസ്‌കൃതംപിപ്പലി, കൃഷ്ണ, വൈദേഹി
ഇംഗ്ളിഷ്ലോങ് പൈപ്പർ
ഹിന്ദിപിപ്പല,പിപലി
ശാസ്ത്രിയംപൈപ്പര്‍ ലോങം ലിന്‍
കുടുംബംപൈപ്പറേസിലിന്‍
രസംകടു,തിക്തം
വീര്യംസമശീതോഷ്ണം
ഗുണംലഘു,സ്നിഗ്ധം,തീഷണം
വിപാകംമധുരം
ഉപയോഗംഫലം,മൂലം
കര്‍മ്മംകഫവാതഹരം,പിത്തവർദ്ധകം



ചിലഔഷധപ്രയോഗങ്ങൾ

തിപ്പലികായ് പാലില്പൊടിച്ച് ചേർത്തു കഴിക്കുന്നതിലുടെ പനിയും ചുമയും മാറും ഒപ്പം വിളർച്ചയ്ക്കും ശമനംയുണ്ടാക്കും. പ്രസവരക്ഷക്ക് തിപ്പലി ഉണക്കമുന്തിരിയും ചേർത്ത് പൊടിച്ചു കൊണ്ടുക്കുന്നതിലുടെ ദഹനശക്തിയും ധാതുപുഷ്ടിയും ഉണ്ടാക്കുന്നു.

4 comments:

ശ്രീ said...

നല്ല അറിവുകള്‍!

krishnakumar513 said...

ഇത്തരം അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനു നന്ദി....

Unknown said...

തിപ്പലി..പുതിയ അറിവുകള്‍
വീട്ടിലുണ്ട്.

sadu സാധു said...

ശ്രീ,കൃഷ്ണകുമാർ,റ്റോംസ് , ചേട്ടൻ മാർകെല്ലാം എന്റെ നന്ദി.

പണ്ടുകാലത്ത് നമ്മുടെ വിടുകളിലും, തോടിയിലും വളരുന്ന പല ചെടികളും അവയുടെ ഉപയോഗവും എല്ലാവർക്കു അറിയാമായിരുന്നു. എന്നാൽ നമ്മുടെ മുറ്റത്തു വളരുന്ന നല്ല ഔഷധികളെ വിട്ട് മറ്റുമാർഗ്ഗങ്ങൾ തേടിയപ്പോൾ അവ നമ്മുടെ മക്കൾക്ക് അന്യമായി കൊണ്ടിരിക്കുന്നു.
എന്റെ ഒരു അനുഭവം പറയാം.
ഒരു ദിവസം ഞാനും എന്റെ കുട്ടുക്കാരനും അദ്ദേഹതിന്റെ 7‌ാം കാസിൽ പഠിക്കുന്ന് മകനും കുടി നടക്കുമ്പൊൾ ഞാൻ അവനോട് ഓണത്തെയും തുമ്പയെ കുറിച്ച് പറഞ്ഞു. എന്നാൽ അവന് തുമ്പ എന്താണെന്ന് അറിയില്ലയിരുന്നു. കേരളതിൽ വളരുന്ന അവന് അറിയിലെങ്കിൽ പിന്നെ മറ്റ് സ്ഥലങ്ങളിൽ വളരുന്നവരുടെ കാര്യം ?