പണ്ട് ആയ്യുർവേദം എന്നു കേട്ടാൽ മനസിൽ വരുന്നത് അരിഷ്ടത്തിന്റെയും കഷായതിന്റെയും ഗന്ധമാണ്. അതിൽ പ്രധാനമായും ദശമൂലാരിഷ്ടത്തിന്റെ പേരും രുചിയും അറിഞ്ഞിട്ടില്ലാത്തവർ കുറവാണ്. പത്തകൂട്ടം വേരുകൾ ചേരുന്നതിനാൽ ആണ് ദശമൂലം എന്നു പറയുന്നത്. അതിനെ വിണ്ടും രണ്ടായി തിരിച്ചിരിക്കുന്നത് കാണാം മഹത്പഞ്ചമൂലം(മഹാപഞ്ചമൂലം) എന്നു ഹ്രസ്വപഞ്ചമൂലം(ചെറിയപഞ്ചമൂലം) എന്നു.
മഹാപഞ്ചമൂലം എന്നു പറയുന്നു വലിയ വൃക്ഷങ്ങളിൽ നിന്നുമുള്ള വേരും മറ്റുള്ളത് ചില ചെറിയ ഔഷധികളും ആണ്. ഇതിൽ മഹത്പഞ്ചമൂലതിൽ പെടുന്ന ഒന്നാണ് കുമ്പിൾ (കുമിഴ്,കാശ്മര്യം). ഇത് നല്ലഒരു വേദന സംഹാരിയും, നീർതാഴ്ച, ജലദോഷം ജ്വരം ഇവ മറുന്നതിനും ഉപയോഗിക്കുന്നു.
മറ്റുനാമങ്ങൾ
മലയാളം | കുമ്പിൾ,കുമിഴ്,കാശ്മര്യം |
തമിഴ് | കുമലമരം,കുമിൾ |
സംസ്‌കൃതം | മധുപർണി,കുംഭിക: |
ഇംഗ്ളിഷ് | കോമ്പ് ട്രീ |
ഹിന്ദി | ഗംഭാര,ഗമരി |
ശാസ്ത്രിയം | ജെമലിനാ അറബോറെ റൊക്സ്ബ |
കുടുംബം | ലമിയസിയ |
രസം | തിക്തം,മധുരം,കഷായം |
വീര്യം | ഉഷ്ണം |
ഗുണം | ഗുരു |
വിപാകം | കടു |
ഉപയോഗം | വേര,പുവ്,കായ,ഇല |
കർമ്മം | ത്രീദോഷഹരം |
കുമ്പിൾവേർ,പുവ്,ഇല ഇട്ടുള്ള കഷായം രണ്ടുനേരം കഴിച്ചാൽ വാതരോഗങ്ങൾ ശമിക്കും.ഇല അരച്ചു പുരട്ടിയാൽ പഴക്കിയ തലവേദനക്ക് ശമനം ഉണ്ടാക്കും
2 comments:
my present
പ്രദീപ് ചേട്ടാ
ഹാജർ സ്വീകരിച്ചിരിക്കുന്നു.നന്ദി
Post a Comment