പലകപയ്യാനി ദശമൂലത്തിൽ ഒന്ന്, പയ്യാഴാന്ത എന്നും പറയും. എനിക്ക് ചെറുപ്പത്തിൽ പലപ്പോഴും പലകപയ്യാനിയും അയനിയും(അഞ്ഞിലി) മായി മാറിപ്പോക്കുമായിരുന്നു. പിന്നിട് എന്റെ കൂട്ടൂകാരിൽ ഒരാൾ ആണ് അതുകാണിച്ചു തന്നത്. ഇതിന്റെ പൂവ്പെട്ടന്നു ചീയുന്നതും ദൂർഗന്ധം ഉണ്ടാക്കുന്നതും ആണ്.ഇതിന്റെ കായ പൊട്ടി വിത്ത് കാറ്റിൽ പറന്നു വീണ പുതിയ തെയ്യ് ഉണ്ടക്കുന്നത്.നീണ്ട് വാളുപോലെയുള്ള കായ്കളുണ്ടാവുന്നതുകൊണ്ട് "ഡെമോക്ളീസിന്റെ വാളെന്നു്" പേരുണ്ട്.
മറ്റുനാമങ്ങൾ
ഉപയോഗം
ഇതിന്റെ വേരിലെ തോലി പൊടിച്ച് തേനിൽ സേവിച്ചാൽ വയറുകടി മാറും. തോലി ഇടിച്ചു ചേർത്തു എണ്ണകാച്ചി ഉപയോഗിച്ചാൽ ചെവിപഴുപ്പ് മാറും.
മറ്റുനാമങ്ങൾ
| മലയാളം | പയ്യാഴാന്ത,പലകപ്പയ്യാനി |
| തമിഴ് | കോരി കൊന്നയ്,പൂതപുഷ്പം |
| സംസ്കൃതം | അരുൾ,ഷോയകൊന്ന |
| ഇംഗ്ളിഷ് | റ്റീ ഒഫ് ദാമോക്ലെസ്, ഇൻഡ്യൻ ട്രമ്പെറ്റ്,കംപോന്ഗ് |
| ഹിന്ദി | ഭൂതവൃക്ഷ,ശാലക |
| ശാസ്ത്രിയം | ഒരൊക്ഷ്യലും ഇൻഡ്യകം |
| കുടുംബം | ബൈഗ്നൊസിയെ |
| രസം | കയ്പ്,ചവർപ്പ്,മധുരം |
| വീര്യം | ഉഷ്ണം |
| ഗുണം | ലഘു,രൂക്ഷം |
| വിപാകം | എരിവ് |
| ഉപയോഗം | വേര്, തോലി, കായ |
| കർമ്മം | വാതകഫശമനം |
ഇതിന്റെ വേരിലെ തോലി പൊടിച്ച് തേനിൽ സേവിച്ചാൽ വയറുകടി മാറും. തോലി ഇടിച്ചു ചേർത്തു എണ്ണകാച്ചി ഉപയോഗിച്ചാൽ ചെവിപഴുപ്പ് മാറും.






















