കഫഹരമായ ഈ ഔഷധി പനി,ആസ്മ,ചുമ,സന്നിപാതം,വാതജ്വരം,ക്ഷയം തുടങ്ങിയ രോഗങ്ങൾക് ഉപയോഗിക്കുന്നു.വിശപ്പില്ലായ്മ, കഫദോഷം, ഉദര രോഗം, കൃമി, ത്വക്ക് രോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കുന്നതാണ്.ഭക്ഷണത്തില്‍ കുരുമുളക് പൊടി ചേര്‍ത്ത് കഴിക്കുന്നത് രക്തം കട്ടപിടിക്കാതിരിക്കാന്‍ നല്ലതാണ്. കൂടാതെ ഭക്ഷണത്തിലൂടെയുണ്ടാകുന്ന വിഷാംശത്തിനും ശമനം കിട്ടും. ഹൃദരോഗികൾ സ്ഥിരമായി ഉപയോഗിക്കുന്നത നല്ലതാണ്.
മറ്റുനാമങ്ങള്‍
മലയാളം | കുരുമുളക് |
തമിഴ് | കുരുമുളക് |
സംസ്കൃതം | കൃഷ്ണ,ഉഷ്ണ,മിർച്ച |
ഇംഗ്ളിഷ് | ബ്ലാക്ക് പൈപ്പർ |
ഹിന്ദി | കാലിമിർച്ചി |
ശാസ്ത്രിയം | പൈപ്പര്‍ നിഗ്രം കാര്‍ലോസ് ലിനസ് |
കുടുംബം | പൈപ്പരെസിയെ |
രസം | കടു |
വീര്യം | ഉഷ്ണം |
ഗുണം | ലഘു,തീക്ഷ്ണം |
വിപാകം | എരിവ് |
ഉപയോഗം | ഫലം |
കര്‍മ്മം | കഫവാതഹരം |
ചിലഔഷധപ്രയോഗങ്ങള്‍
കുരുമുളക് പഞ്ചസാരയും ചേർത്ത്പൊടിച്ച് കഴിച്ചാൽ കുത്തികുത്തിയുള ചുമ ശമിക്കും.തക്കാളി അരിഞ്ഞ് കുരുമുളകുപൊടി വിതറി വെറും വയറ്റില്‍ രണ്ടോ മൂന്നോ ദിവസം കഴിച്ചാല്‍ വിരശല്യം മാറും.കുരുമുളകുചേർത്തുകാച്ചിയ് വെളിച്ചെണ്ണ ത്വക്ക് രോഗങ്ങൾക്ക് ഉത്തമായ ഒരു പ്രതിവിധിയാണ്.പ്രസവിച്ച സ്ത്രീകൾ കുരുമുൾക് ഉപയോഗിക്കുന്നതിലുടെ ഗർഭാശയശുദ്ധിയുണ്ടാക്കും.കുരുമുളകും മുരുങ്ങകുരുവും പൊടിച്ച് നസ്യം ചെയ്താൽ അപസ്മാരം ശമിക്കും
ചിത്രങ്ങൾക്ക് വിക്കി ക്രിയേറ്റീവ് കോമണ്‍സ് നോട് കടപ്പാട് 1ലിങ്ക് 2ലിങ്ക്
8 comments:
നല്ല പോസ്റ്റ്
നന്ദി
നന്നായി. ഇനിയും ഇതുപോലുള്ള പോസ്റ്റുകൾ ധാരാളം പോരട്ടെ..
ബിന്ദു ചേച്ചി പ്രോത്സാഹങ്ങൾക് നന്ദി.
കുരുമുളക് മുമ്പ് എവിടെയും കാണാമായിരുന്നു.
ഇനി കടയില്‍ നിന്നും വാങ്ങേണ്ടി വരുമെന്നു തോന്നുന്നു
@ഹന്‍ല്ലലത്ത്:
ശരിയാണ് ചേട്ടാ,നമ്മുടെ സ്വന്തം മുല്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.കാർഷിക മേഖലയിൽ നാണ്യം സമ്പാത്തിച്ചു തന്നിരുന്ന മലഞ്ചരക്ക് വ്യാപാരം അനന്യമായി പോകുന്നു.
നാം ഇവയെ നിലനിർത്തുവാൻ കൂട്ടായ ശ്രമം നടത്തെണ്ടിയിരിക്കുന്നു.
അണുകുടുംബമായി മാറുന്നു ഈ കാലകഘട്ടതിൽ നാം നമ്മുടെ മുറികളിൽ അലങ്കാര ചെടികളായി വയ്യക്കുന്ന വിഷസസ്യങ്ങൾക്കു പകരം ഔഷധസസ്യങ്ങൾ ഉപയോഗിക്കണം എന്ന് എനിക്കു തോന്നുന്നു. (അത്യാവശ്യം ഒരു വിട്ടിൽ വേണ്ടുന്ന കുരുമുളക് ബുഷ് പെപ്പർ വച്ചാൽ കിട്ടും)
നല്ലത്
@ഷിനോജേക്കബ് കൂറ്റനാട്
പ്രോത്സാഹനതിനു നന്ദി.
Post a Comment