നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Thursday, February 4, 2010

തിപ്പലി


ത്രീകടുകളിൽ ഒന്നായ് തിപ്പലി വാതകഫഹരമായ ഒരു ഔഷധമാണ്. വിട്ടുമാറാത വിധതിലുള്ള ജ്വരതിനും കഫകെട്ട്, ശ്വാസതടസതിനും ഇത് ഉപയോഗിക്കുന്നു, ആസ്മ,ക്ഷയരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കുന്നതിനു തിപ്പലി ഉപയോഗിച്ചുവരുന്നു.

മറ്റുനാമങ്ങള്‍


മലയാളംതിപ്പലി
തമിഴ്പിപ്പലി
സംസ്‌കൃതംപിപ്പലി, കൃഷ്ണ, വൈദേഹി
ഇംഗ്ളിഷ്ലോങ് പൈപ്പർ
ഹിന്ദിപിപ്പല,പിപലി
ശാസ്ത്രിയംപൈപ്പര്‍ ലോങം ലിന്‍
കുടുംബംപൈപ്പറേസിലിന്‍
രസംകടു,തിക്തം
വീര്യംസമശീതോഷ്ണം
ഗുണംലഘു,സ്നിഗ്ധം,തീഷണം
വിപാകംമധുരം
ഉപയോഗംഫലം,മൂലം
കര്‍മ്മംകഫവാതഹരം,പിത്തവർദ്ധകം



ചിലഔഷധപ്രയോഗങ്ങൾ

തിപ്പലികായ് പാലില്പൊടിച്ച് ചേർത്തു കഴിക്കുന്നതിലുടെ പനിയും ചുമയും മാറും ഒപ്പം വിളർച്ചയ്ക്കും ശമനംയുണ്ടാക്കും. പ്രസവരക്ഷക്ക് തിപ്പലി ഉണക്കമുന്തിരിയും ചേർത്ത് പൊടിച്ചു കൊണ്ടുക്കുന്നതിലുടെ ദഹനശക്തിയും ധാതുപുഷ്ടിയും ഉണ്ടാക്കുന്നു.

Friday, January 8, 2010

കുരുമുളക്


സുഗന്ധദ്രവ്യങ്ങളുടെ രാജാവ് എന്ന അറിയപ്പെടുന്ന് ഒരു ഔഷധിയാണ് കുരുമുളക്. വളരെ കാലം മുൻപുതന്നെ ഇതിന്റെ ഗുണമേന്മ മനസിലാക്കിയ പാശ്ചാത്യരാജങ്ങൾ ഈതിനു വേണ്ടിയാണ് ഭാരതതിൽ വന്നത്.കറുത്തപൊന്ന് എന്നും നല്ലമുളക് എന്നു ഇത് അറിയപ്പെടുന്നു.ഇത് കേരളത്തിലെ ഒരു പ്രധാന നാണ്യവിളയാണ്
കഫഹരമായ ഈ ഔഷധി പനി,ആസ്മ,ചുമ,സന്നിപാതം,വാതജ്വരം,ക്ഷയം തുടങ്ങിയ രോഗങ്ങൾക് ഉപയോഗിക്കുന്നു.വിശപ്പില്ലായ്മ, കഫദോഷം, ഉദര രോഗം, കൃമി, ത്വക്ക് രോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കുന്നതാണ്.ഭക്ഷണത്തില്‍ കുരുമുളക് പൊടി ചേര്‍ത്ത് കഴിക്കുന്നത് രക്തം കട്ടപിടിക്കാതിരിക്കാന്‍ നല്ലതാണ്. കൂടാതെ ഭക്ഷണത്തിലൂടെയുണ്ടാകുന്ന വിഷാംശത്തിനും ശമനം കിട്ടും. ഹൃദരോഗികൾ സ്ഥിരമായി ഉപയോഗിക്കുന്നത നല്ലതാണ്.




മറ്റുനാമങ്ങള്‍


മലയാളം
കുരുമുളക്
തമിഴ്
കുരുമുളക്
സംസ്‌കൃതം
കൃഷ്ണ,ഉഷ്ണ,മിർച്ച
ഇംഗ്ളിഷ്
ബ്ലാക്ക് പൈപ്പർ
ഹിന്ദി
കാലിമിർച്ചി
ശാസ്ത്രിയം
പൈപ്പര്‍ നിഗ്രം
കാര്‍ലോസ് ലിനസ് ‍
കുടുംബം
പൈപ്പരെസിയെ
രസം
കടു
വീര്യം
ഉഷ്ണം
ഗുണം
ലഘു,തീക്ഷ്ണം
വിപാകം
എരിവ്
ഉപയോഗം
ഫലം
കര്‍മ്മം
കഫവാതഹരം




ചിലഔഷധപ്രയോഗങ്ങള്‍

കുരുമുളക് പഞ്ചസാരയും ചേർത്ത്പൊടിച്ച് കഴിച്ചാൽ കുത്തികുത്തിയുള ചുമ ശമിക്കും.തക്കാളി അരിഞ്ഞ് കുരുമുളകുപൊടി വിതറി വെറും വയറ്റില്‍ രണ്ടോ മൂന്നോ ദിവസം കഴിച്ചാല്‍ വിരശല്യം മാറും.കുരുമുളകുചേർത്തുകാച്ചിയ് വെളിച്ചെണ്ണ ത്വക്ക് രോഗങ്ങൾക്ക് ഉത്തമായ ഒരു പ്രതിവിധിയാണ്.പ്രസവിച്ച സ്ത്രീകൾ കുരുമുൾക് ഉപയോഗിക്കുന്നതിലുടെ ഗർഭാശയശുദ്ധിയുണ്ടാക്കും.കുരുമുളകും മുരുങ്ങകുരുവും പൊടിച്ച് നസ്യം ചെയ്താൽ അപസ്മാരം ശമിക്കും

ചിത്രങ്ങൾക്ക് വിക്കി ക്രിയേറ്റീവ് കോമണ്‍സ് നോട് കടപ്പാട് 1ലിങ്ക് 2ലിങ്ക്

Tuesday, December 15, 2009

Ginger (Chuku)


ചൂക്ക്(ഇഞ്ചി)



ത്രികടുകളില്‍ ഒന്നായ ചൂക്ക് മരുന്നുല്പാ‍ദനത്തിലെ ഒരു പ്രധാന ഔഷധമാണ്.പനിക്ക് ചൂക്കുകാപ്പി എല്ലാവര്‍ക്കും ചിരപരിച്ചിതമാണല്ലോ? ചൂക്കില്ലാത്ത കഷായം ഇല്ല എന്ന പഴഞ്ചൊല്ലില്‍ നിന്നു ചൂക്കിന്റെ പ്രാധാന്യത്തേക്കുറിച്ച് നമ്മുക്ക് മനസിലാക്കാം.ഇഞ്ചി ഉണങ്ങിയാണ് ചൂക്കാവുന്നത്.ക്ഷാര ഗുണപ്രധാനമായ ഈ ഔഷധം; പ്രധാനമായും ദഹന പ്രക്രിയയെ ത്വരിതപെടുത്തുന്നതിന്ന് ഉപയോഗിക്കുന്നു. ചുമ, ഉദരരോഗങ്ങള്‍, വിശപ്പില്ലായ്മ, തുമ്മല്‍, നീര് എന്നിവക്കെല്ലാം ഇത് ഉപയോഗിക്കാം.ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി. വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നതുമാണ്. ഗ്രഹണി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, വയറുവേദന, ആമവാതം, അര്‍ശസ് എന്നിവയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. ഓര്‍മ്മശക്തിയെ ഉണ്ടാക്കുന്നതും ഞരമ്പുരോഗങ്ങള്‍ക്ക് ഫലപ്രദവുമാണ്.

 
“ഇഞ്ചി കുട്ടാന്‍ നൂറ്റൊന്നു കറിക്കു തുല്യം“ മാണെന്നു പറയപ്പെടുന്നു.മലയാളി സദ്യയിലെ ആദ്യസ്ഥാനവും ഇഞ്ചികറിക്കാണ്.

ഇതില്‍ നിന്നും ഒരു കഥ ഓര്‍മ്മ വരുന്നു മഹാത്മാവായ വരരുചി തന്റെ ധര്‍മ്മപത്നിയായ പറയതിയെ കണ്ടെതിയ കഥയാണ്.അതു ഇവിടെ കൊടുക്കുന്നു.

ഒരു യാത്ര കഴിഞ്ഞ് അദ്ദേഹം എത്തിയത് ബ്രാഹ്മണന്റെ ഇല്ലത്തിലാണ്.
ആതിഥേയനെ പരീക്ഷിക്കാന്‍ വരരുചി ചില നി‍ബന്ധനകള്‍ വച്ചു. എന്നാല്‍ അതിനുള്ള മറുപടി പറഞ്ഞത് ബ്രാഹ്മണന്റെ വള്ളര്‍ത്തുപുത്രിയാണ്.അതില്‍ ഒന്ന് നൂറ്റിഒന്ന് കറിക്കുട്ടി ഉണ് വേണം എന്നായിരുന്നു. പിന്നെയുള്ളത് നാലുപേരെ തിന്നണം എന്നും,നലുപേര്‍ ചുമക്കണം എന്നും ആയിരുന്നു.
മകള്‍ അതെല്ലാം സാധിച്ചു കൊടുത്തത് നൂറ്റിഒന്നുകറിയായി ഇഞ്ചികറിവച്ചും,മുറുകാന്‍ചെല്ലം ഒരുക്കിയും,ശേഷം വിശ്രമിക്കുവാന്‍ കട്ടില്‍ ഒരുക്കി കൊടുത്തും ആയിരുന്നു.
ബ്രാഹ്മണന്റെ മകളുടെ ബുദ്ധിസാമര്‍ത്ഥ്യതില്‍ മതിപ്പു തോന്നിയ വരരുചി അവളെ വേളി കഴിച്ചു. പിന്നിടാണ് അവള്‍ ഒരു പറയത്തിയായിരുന്നു എന്ന സത്യം മനസിലാക്കിയത്.ഈ ദമ്പതികള്ളില്‍ നിന്നു മാണ് “പറച്ചിപെറ്റുപന്തിരുകുലം“ ഉണ്ടായത് എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.


മറ്റുനാമങ്ങള്‍


മലയാളം
ഇഞ്ചി(ചുക്ക്)
തമിഴ്
ഇച്ചി
സംസ്‌കൃതം
ശുന്‍‌ട്ടി,അര്‍ദ്രകം
ഇംഗ്ളിഷ്
ജിഞ്ജര്‍
ഹിന്ദി
അദ്രക്ക്
ശാസ്ത്രിയം
സ്സിഞ്ജിബര്‍ ഒഫീസിനാലെ ‍
കുടുംബം
സിറ്റാമിനേസി
രസം
കടു
വീര്യം
ഉഷ്ണം
ഗുണം
ഗുരു,രുക്ഷം
വിപാകം
മധുരം
ഉപയോഗം
കിഴങ്ങ്
കര്‍മ്മം
ത്രിദോഷഹരം


ചിലഔഷധപ്രയോഗങ്ങള്‍


അര ഔണ്‍സ് ഇഞ്ചിനീരും സമം ഉള്ളിനീരും ചേര്‍ത്ത് കഴിച്ചാല്‍ ഓക്കാനവും ഛര്‍ദ്ദിയും മാറുന്നതായിരിക്കും. ദിവസവും ഇഞ്ചി അരച്ച് ഒരു വലിയ നെല്ലിക്കയോളം വലിപ്പത്തില്‍ ഉരുട്ടി അതിരാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് രക്തവാതരോഗികള്‍ക്ക് ഗുണപ്രദമാണ്. ആമവാതത്തിനും ഈ പ്രയോഗം ഫലപ്രദമാണ്.രക്തവാതം,എത്ര വര്‍ധിച്ചാലും ഈ ഇഞ്ചിപ്രയോഗം അനിതരസാധാരണമായ ഫലത്തെ പ്രദാനം ചെയ്യും.
ഇഞ്ചി ചെറുകഷ്ണങ്ങളാക്കി ഒരു പാത്രം തേനില്‍ ഒരു മാസക്കാലം ചാലിച്ച് സുക്ഷിച്ചുവച്ച ശേഷം ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത്തിലുടെ യൗവനം നിലനിര്‍ത്തുവാനും,ജരാനരകള്‍ മാറുവാനും സാധിക്കും.ഇത് ഒരു കായകല്പമായി പറയപ്പെടുന്നു.

Tuesday, October 20, 2009

താന്നി




താന്നി ത്രീഫലങ്ങളിൽ ഒന്നാണ്.ത്രീദോഷശമനം കരമായ ഇത് നാഡിബലക്ഷയതിനും നല്ലതാണ്.
ചാര്(ചെര്) എന്ന് ഒരു മരതിന്റെ കാറ്റ് ചിലരിൽ അലർജിയുണ്ടാക്കും അതിനുള പ്രതിവിധിയായ് താനിമരതിനുച്ചുറ്റി പ്രാർത്ഥിക്കുന്ന് ഒരു പതിവ് പണ്ട് കാലത്ത് നിലനിന്നിരുന്നു. ഒരു പഴഞ്ചോലും ഉണ്ട് “ചാരച്ചൻ ചതിച്ചാൽ താന്നി അപ്പുപനെ പിടിക്കണം” കാല ദേശങ്ങൾകനുസരിച്ച് പല മാറ്റങ്ങളും കാണുന്നു. എന്നാൽ ഫലം ഒന്നു തന്നെ.

മറ്റുനാമങ്ങള്‍

മലയാളംതാന്നി
തമിഴ്താന്നിരി
സംസ്‌കൃതംവിഭീടക,അക്ഷ,കളിദൃമ,ഭൂതവാസ
ഇംഗ്ളിഷ്ബീച്ച് അൽമണ്ട്,ബെല്ലിരിക് മൈരോബലന്‍
ഹിന്ദിബെഹഡ,ബെഹരി
ശാസ്ത്രിയംടെര്‍മിനാലിയ ബെല്ലിരിക
കുടുംബം കോമ്പോരിട്സിയെ
രസംകഷായം,തിക്തം,ചവർപ്പ്
വീര്യംശീതം
ഗുണംലഘു,രുക്ഷം
വിപാകംമധുരം
ഉപയോഗംതോട്,പട്ട
കര്‍മ്മംത്രിദോഷശമനം



ചിലഔഷധപ്രയോഗങ്ങള്‍

താന്നിതോട് പൊടിച്ച് തേനിൽ കഴിച്ചാൽ ചുമ ശമിക്കും,താന്നിപരിപ്പ് പൊടിച്ച് നെയ്യിൽ സേവിച്ചാൽ ശീഘ്രസ്‌ഖലനം മാറും,താന്നി എണ്ണ തലമുടിക്ക് നിറവും പുഷ്‌ടിയും ഉണ്ടാക്കും.

Thursday, October 8, 2009

കടുക്ക




കടുക്ക ത്രിദോഷഹരമായ് ഒരു ഔഷധമാണ്,ചൊറി,ചിരങ്ങ്,വ്രണങ്ങൾ ഇവ മാറുന്നതിനും വിരേചനതിന്നും ഇത് ഉപയോഗിക്കുന്നു. ത്രിഫലയിൽ‌പ്പെടുന്ന് ഇത് ത്രിദോഷങ്ങളെ അകറ്റി ഒജസിനെ പ്രധാനം ചെയ്യുവാൻ സഹായക്കമാണ്.

ഇന്ദ്രൻ അമൃതുപാനം ചെയ്യുമ്പൊൾ അതിൽ നിന്നും ഒരു തുള്ളി ഭൂമിയിൽ വീണുന്നും അത് കടുക്കയായി എന്നു ഒരു ഐതിഹ്യം പറയപ്പെടുന്നു.

മറ്റുനാമങ്ങള്‍

മലയാളം
കടുക്ക
തമിഴ്
കടുക്കെ
സംസ്‌കൃതം
ഹരിതകി,പാഥ്യ,അഭയ,രോഹിണി,ചേതകി
ഇംഗ്ളിഷ്
ചെബ്ലിക്ക മ്യയറോബ്ലാൻ
ഹിന്ദി
ഹർധ,ഹരാര
ശാസ്ത്രിയം
ടെര്‍മിനാലിയ ചെബ്യുള
കുടുംബം
കോമ്പോറിട്സിയെ
രസം
മധുരം,കഷായം,തിക്തം,അമ്ലം,കടു
(ലവണം ഒഴിച്ച് എല്ലാരസവും ഇതിലുണ്ട്.)
വീര്യം
ഉഷ്ണം
ഗുണം
ലഘു,രുക്ഷം
വിപാകം
മധുരം
ഉപയോഗം
തോട്
കര്‍മ്മം
ത്രിദോഷഹരം

ചിലഔഷധപ്രയോഗങ്ങള്‍


കടുക്ക പൊടിച്ച് ചൂടുവെള്ളതിൽ കഴിച്ചാൽ വിരേചനം ഉണ്ടാക്കും. വ്രണങ്ങൾക്കു,പൊളളലിന്നു പുറമെപുരട്ടുവാന്നും നന്ന്. പതിവായ് ഉപയോഗം കൊണ്ട് ദുർമേദസ്സ് മാറും.

ചിത്രങ്ങൾക്ക് വിക്കി ക്രിയേറ്റീവ് കോമണ്‍സ് നോട് കടപ്പാട്  ലിങ്ക്

Sunday, August 16, 2009

നെല്ലിക്ക



നമ്മുക്കു സ്ഥിരപരിച്ചിതമായ ഒരു ഔഷധമാണ് നെല്ലിക്ക. നമ്മുടെ പഴഞ്ചൊല്ലുകളിലും, മുത്തശ്ശികഥകളിലും , ഇതിന് എറെ സ്ഥാനമുണ്ട്. ഔഷധഗുണതിന്റെ കാര്യത്തിലും നെല്ലിക്ക്ക് അത്രതന്നെ പ്രാധാന്യമുണ്ട്. ജരാനരകളെ മാറ്റി യൌവനം നിലനിര്‍ത്തുന്നതിനും , നാഡിബലം,ധാതുപുഷ്ടികും ഇത് ഉപയോഗിക്കുന്നു.ത്രിദോഷങ്ങളെ ശ്രമിപ്പിക്കുന്നതിനാല്‍ മറ്റു ഔഷധങ്ങളില്‍ നിന്നും ഇതിനെ ആയുര്‍വേദത്തില്‍ എറ്റവും പ്രാധാന്യം നല്ലകിവരുന്നു.

മറ്റുനാമങ്ങള്‍

മലയാളം :‌-നെല്ലിക്ക
തമിഴ് :‌- നെല്ലിക്കായ്
സംസ്‌കൃതം :-അമ്ലക,ആമലകി
ഇംഗ്ളിഷ് :-ഗൂസ് ബെറി
ഹിന്ദി :-അമല
ശാസ്ത്രിയം :-എംബ്ലിക്ക ഒഫീസിനാലിസ്
കുടുംബം :-യൂ ഫോബിയേസി
രസം :-കഷായം,അമ്ലം,തിക്തം,മധുരം
വീര്യം :-ശീതം
ഗുണം :-ഗുരു,രുക്ഷം
വിപാകം :-മധുരം
ഉപയോഗം :-കായ്,വേര്,തൊലി,ഇല
കര്‍മ്മം :- ത്രിദോഷശമനം

ചിലഔഷധപ്രയോഗങ്ങള്‍
പച്ചനെല്ലിക്കാ നീരില്‍ പച്ചമഞ്ഞള്‍ ചേര്‍ത്ത്‌ പതിവായികഴിച്ചാല്‍ പ്രമേഹം ശമിക്കും. പാലില്‍ കഴിച്ചാല്‍ അമ്ലപിത്തം ശമിക്കും. നെല്ലിക്കാത്തോട് ശര്‍ക്കരയില്‍ ഒരു മാസം ഇട്ട് കഴിച്ചാല്‍ ശരീരബലം വര്‍ദ്ധിക്കും .

കടുക്ക, നെല്ലിക്ക താന്നിക്ക ഇവയെ ത്രിഫല എന്നു പറയപ്പെടുന്നു.






ചിത്രം കടപ്പാട്, വിക്കിമലയാളം ക്രിയേറ്റിവ് കോമണ്‍സ് ചിത്രങ്ങള്‍ ലിങ്ക്

Thursday, July 23, 2009

Thiruthali





ഇത് പിത്തഹരംമായ് ഒരു ഔഷധിയാണ്, സ്ത്രീകള്‍ക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗര്‍ഭപാത്രസംബന്ധമായ അസുഖങ്ങള്‍ക്കും അത്യുത്തമം.
മറ്റുനാമങ്ങള്‍

മലയാളം :‌- തിരുതാളി
തമിഴ് :‌- മാഞികം
സംസ്‌കൃതം :- ലക്ഷ്മണ
ഇംഗ്ളിഷ് :- ഇപോമോയ്,
ഹിന്ദി :- ബന്‍കല്‌മി
ശാസ്ത്രിയം :- ഇപോമോയിയ സെപിയാറിയ
കുടുംബം :- കണ്‍_വോള്‍_വിലേസിയ
രസം :- മധുരം
വീര്യം :- ഗുരു, സ്നിഗ്ദം
ഗുണം :- ശീതം
വിപാകം :- മധുരം
ഉപയോഗം :- സമൂലം
കര്‍മ്മം :- ത്രിദോഷശമനം , രസായനം


ചിലഔഷധപ്രയോഗങ്ങൾ
തിരുതാളി കല്കവും കഷായവും ആയി ചേര്‍ത്ത നെയ്യ് പതിവായി സേവിച്ചാല്‍ വന്ധ്യത മാറും , വേര് പാലകഷായം വച്ച് കഴിച്ചാല്‍ കായബലവും ധാതുപുഷ്ടിയും ഉണ്ടാക്കും

അങ്ങനെ ദശപുഷപ്പങ്ങൾ കർക്കിടക്കതിൽ തിർക്കാൻ പറ്റി . ധാതുബലം കുറയുന്ന കാലമാണ് കർക്കിടകം അതിനാൽ രോഗങ്ങൾ വരുവാനുള്ള സാദ്ധ്യതയും കുടുന്നു, കായശേഷിയുടെ വർദ്ധനകായി ഈ മാസതിൽ കർക്കിടക്കചികിത്സനടത്തിവരുന്നു.
കർക്കിടക്ക് ചികിത്സയക്ക് എറ്റവും അധികം ഉപയോഗിക്കുന്ന് ഔഷധികളാണ് ദശപുഷ്പങ്ങൾ . കർക്കിടകകഞ്ഞിയിലും , പൂജകളിലും ഉപയോഗിക്കുന്നു.
ഇതിലെ ചിത്രങ്ങൾക്ക്
ആഷാഢം ആഷചേച്ചിയോട് കടപ്പെട്ടിരിക്കുന്നു