ഞെരിഞ്ഞിലിനെ കുറിച്ച് പറയുവാൻ ചിന്തിക്കുമ്പോൾ മനസിൽ വരുന്നത് പ്രകൃത്തിയുടെ കരുത്തലിനെ കുറിച്ചാണ്. ഒരിക്കൽ എന്റെ തമിഴ്നാട്ടിലുടെയുള്ള യാത്രയി ഒരു ഗ്രാമത്തിൽ കുറച്ചു നാൾ താമസിച്ചു. അവിടെ പുറത്തു യാത്രചെയ്യുമ്പോൾ ചെരുപ്പും തുൾഞ്ഞു കയറുന്ന ധാരളം മുള്ളുകളും തമിഴ്നാടിന്റെ ചുടിൽ നിന്നും ഉണ്ടായ മുത്രചുടിച്ചിലും ഉണ്ടായിരുന്നു. കുട്ടത്തിൽ ഒരു വൈദ്യർ ഞങ്ങൾക്ക് ഒരു മരുന്നു പറഞ്ഞു തന്നു കാലിൽ കയറിയ് ഈ മുള്ളുകൾ ഇട്ടു തിളപ്പിച്ച് വെള്ളം മുത്രചൂടിച്ചിലി മാറ്റും എന്ന്. ആ മുള്ളുകൾ മറ്റോന്നുമല്ലാ സാക്ഷാൽ ഞെരിഞ്ഞിൽ തന്നെ. ഇതുപൊലെ പ്രകൃതി കാലദേശങ്ങൾക്കനുസരിച്ച ഇവിടെ കരുത്തിവച്ചിരിക്കുന്ന ഔഷധികളെ തിരിച്ചറിഞ്ഞു തന്നതു സമയത്തു തന്നെ ഉപയൊഗപ്പെടുത്തിയാൽ നമ്മുക്ക് രോഗങ്ങൾ വരുക്കയില്ല.
ഞെരിഞ്ഞിൽ രണ്ടുവിധം ഉണ്ട് ചെറിയ ഞെരിഞ്ഞിലും വലിയഞെരിഞ്ഞിൽ അഥവ ആനഞെരിഞ്ഞിൽ.ഈ മുള്ള് തറച്ചാൽ ആന പോലും വണങ്ങും എന്നുള്ളത്തിന്നാൽ ആനവണങ്ങി എന്നു പേരുണ്ട്. ഇതിൽ ചെറിയഞെരിഞ്ഞിലാണ് ഔഷധങ്ങളിൽ കുടുത്തൽ ഉപയോഗിക്കുന്നത്.
പിത്തശമനകരമായ ഒരു ഔഷധമാണ് ഞെരിഞ്ഞിൽ.മുത്രാശയ രോഗങ്ങൾക്കും, മുത്രാശയത്തിലും പിത്തസഞ്ചിയിലും മറ്റും ഉണ്ടാക്കുന്ന കല്ലുകൾക്കും പെരുമുട്ടുവാതം മുടക്കുവാതം എന്നിവകും ഇതുപയോഗിക്കുന്നു.
ആധുനിക്കശാസ്ത്രത്തിൽ യൂറിക്ക് ആസിഡ് ശരീരത്തിൽ വർദ്ധിക്ക്ന്ന്തു മൂലം ഉണ്ടാക്കുന്ന് രോഗങ്ങൾക്കുള്ള പ്രദിവിധിയായി ഇതിനെ ഉപയോഗപെടുത്തുവാനുള്ള പരിക്ഷണങ്ങൾ നടക്കുന്നു.
മറ്റുനാമങ്ങൾ
| മലയാളം | ഞെരിഞ്ഞിൽ (ചെറുത്ത്) |
| തമിഴ് | പല്ലെർമുള്ള് |
| സംസ്കൃതം | ഗോകസൂരാ, ഷഡംഗ |
| ഇംഗ്ളിഷ് | പുൻകറ്റർവൈൻ,ഗൊക്രൂ |
| ഹിന്ദി | ഗോകരു |
| ശാസ്ത്രിയം | ടൈബൂലസ് ടെറിസ്റ്ററിസ് |
| കുടുംബം | സിഗൊഫ്യലെസിയെ |
| രസം | മധുരം |
| വീര്യം | ശീതം |
| ഗുണം | ഗുരു,സ്നിഗ്ധം |
| വിപാകം | മധുരം |
| ഉപയോഗം | കായ്,വേർ |
| കർമ്മം | മൂത്രതടസം മാറ്റുന്നു |
ഉപയോഗം
ഞെരിഞ്ഞിൽ ഇട്ട കഷായം കഴിക്കുന്നതിലുടെ മുത്രതടസം മുത്രചുടിച്ചിൽ എന്നിവക്ക് ശമനം കിട്ടും.