ത്രീകടുകളിൽ ഒന്നായ് തിപ്പലി വാതകഫഹരമായ ഒരു ഔഷധമാണ്. വിട്ടുമാറാത വിധതിലുള്ള ജ്വരതിനും കഫകെട്ട്, ശ്വാസതടസതിനും ഇത് ഉപയോഗിക്കുന്നു, ആസ്മ,ക്ഷയരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കുന്നതിനു തിപ്പലി ഉപയോഗിച്ചുവരുന്നു.
മറ്റുനാമങ്ങള്‍
| മലയാളം | തിപ്പലി |
| തമിഴ് | പിപ്പലി |
| സംസ്കൃതം | പിപ്പലി, കൃഷ്ണ, വൈദേഹി |
| ഇംഗ്ളിഷ് | ലോങ് പൈപ്പർ |
| ഹിന്ദി | പിപ്പല,പിപലി |
| ശാസ്ത്രിയം | പൈപ്പര്‍ ലോങം ലിന് |
| കുടുംബം | പൈപ്പറേസിലിന്‍ |
| രസം | കടു,തിക്തം |
| വീര്യം | സമശീതോഷ്ണം |
| ഗുണം | ലഘു,സ്നിഗ്ധം,തീഷണം |
| വിപാകം | മധുരം |
| ഉപയോഗം | ഫലം,മൂലം |
| കര്‍മ്മം | കഫവാതഹരം,പിത്തവർദ്ധകം |
ചിലഔഷധപ്രയോഗങ്ങൾ
തിപ്പലികായ് പാലില്പൊടിച്ച് ചേർത്തു കഴിക്കുന്നതിലുടെ പനിയും ചുമയും മാറും ഒപ്പം വിളർച്ചയ്ക്കും ശമനംയുണ്ടാക്കും. പ്രസവരക്ഷക്ക് തിപ്പലി ഉണക്കമുന്തിരിയും ചേർത്ത് പൊടിച്ചു കൊണ്ടുക്കുന്നതിലുടെ ദഹനശക്തിയും ധാതുപുഷ്ടിയും ഉണ്ടാക്കുന്നു.

