നമ്മുടെ നാട്ടിൽ സാധാരണയായി കാണപെട്ടിരുന്ന ഏടന്ന അഥവ വയന്നയുടെ വർഗ്ഗതിൽപെട്ട ഒരു ഔഷധിയാണ ഇലവങം, പണ്ടുകാലത്ത് കുട്ടികൾ ഇതിന്റെ ഇല കഴിക്കുമായിരുന്നു. അതിന്റെ എരുവുകലർന്ന മധുരരസം കുട്ടികളെ ആകർഷിച്ചിരുന്നത്. ഇതിന്റെ ഇലയും പട്ടയും സുഗന്ധവ്യഞനമായി ഉപയോഗിക്കുന്നു. ഉഷ്ണപ്രകൃതം മായതിനാൽ അമിതമായ ഉപയോഗം നന്നല്ല.
മറ്റുനാമങ്ങള്‍
മലയാളം |
കറുവ,ഇലവർങം,ഇലവംഗം |
തമിഴ് |
കറുകപ്പട്ടയ് |
സംസ്‌കൃതം | ഡാറുസ്തി,ദരുഷില, ലവൻഗം |
ഇംഗ്ളിഷ് | സിന്നമൺ |
ഹിന്ദി | ദാൽചിനി |
ശാസ്ത്രിയം | സിന്നമൺ വെറം
|
കുടുംബം | ലോറേസീ
|
രസം | മധുരം, എരിവ്,കയ്പ്
|
വീര്യം | ഉഷ്ണം
|
ഗുണം | ലഘു,തീഷണം
|
വിപാകം | എരിവ്
|
ഉപയോഗം | പട്ട(തൊലി), ഇല,കുരു(തൈലം)
|
കർമ്മം | കഫ വാത ശമനം,പിത്തശമനം
|
എന്റെ ഒർമ്മയിലെ കറുക എന്നത്ത് എന്റെ തറവാടിനടുത്തുള്ള കാവിലെ വളർന്നു പന്തലിച്ചു നിൽക്കുന്ന മരമാണ്. ഇതിന്റെ ഒരു ശാഖാ ഞങ്ങൾ (കുട്ടികൾ) സ്ക്കുളിൽ പോകുന്ന വഴിയിലെക്ക് ചാഞ്ഞുകിടക്കും. അവയിൽ നിന്നും വീഴുന്ന മധുരവും എരിവുകല്ലർന്ന രുചിയുള്ള പഴുത്ത ഇലകൾ ഞങ്ങൾ മത്സരിച്ചു പെറുക്കി തിന്നുത്തുമായിരുന്നു. മുത്തിർന്നവർ അതു കണ്ടാൽ വഴക്കും കിട്ടും. അധികം കഴിച്ചാൽ രക്തം പൊക്കും എന്നു പറഞ്ഞു വിരട്ടുകയും ചെയ്യും. എന്നാൽ കുറച്ചു അകലെ ഇതിനെകാളും വലുപം കുടിയ അധികം ഉയരം മില്ലാത്ത മരമുണ്ട അതിനു ഈ രുചിയില്ല. എന്നാല നാട്ടുകാരും വീട്ടുകാരും ഇതിന്റെ ഇല അപ്പത്തിനായി എടുക്കുമായിരുന്നു. പിന്നിടു വളർന്നു വന്നപോൾ ചെറിയ രുചിയുള്ള ഇല കറുകയാണെന്നും നീളവും വലുപ്പമുള്ളതും വായിൽ വെക്കുമ്പോൾ വഴുവഴുപുള്ളത്തും ചവർപുള്ളത്തുമായ ഇല വയണയിലയാണെന്നു മനസിലായി.
ഔഷധപ്രയോഗം
കറുകപട്ട 1-3ഗ്രാം ചൂടുവെള്ളത്തിൽ കലക്കികഴിച്ചാൽ ആഹരത്തിനു രുചിയില്ലായമയും , അജീർണ്ണം, ഗ്രഹണി, വയറുവേദന ഇവക്ക് ശമനം ലഭിക്കും.
ജലദോഷം, മൂക്കോലിപ്പ മുതലായവക്ക് ഇതിന്റെ തൈലം ഇട്ട വെള്ളം ഉപയോഗിച്ച് ആവിപിടിക്കുന്നതായും
പഞ്ഞിയിൽ മുക്കി മണപ്പിക്കുന്നത്തും രോഗം കുറയുന്നത്തിന്നു നല്ലതാണ്.
ഭക്ഷണത്തിനു സുഗന്ധം നൽക്കുന്നത്തിനോട് ഒപ്പം തന്നെ മാംസ്യാഹാരത്തിനെ എള്ളുപ്പത്തിൽ പചനം ചെയ്യുവാൻ
സഹായിക്കുന്നത്തിനാൽ പാചകത്തിലും കറുക ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. ഉഷ്ണ വീര്യം ഉള്ളത്തിനാൽ ഇതിന്റെ മിതമായ ഉപയോഗം ദുർമേധസിനെ
കുറക്കുവാനു സഹയിക്കുന്നു.