നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Friday, August 10, 2012

ഓരില

ഓരില ത്രിദോഷഹരമായ ഒരു ഔഷധിയാണ്. ഇതിന്റെ കായ ശരീരത്തിലും വസ്ത്രങ്ങളിലും പറ്റിപിടിക്കുന്ന് ഒന്നാണ് അതിലുടെയാണ് ഈ ചെടിയുടെ പരാഗണവും പ്രജരണവും സാധ്യമാക്കുന്നത്. എന്റെ ചെറുപ്പത്തിൽ പറമ്പിൽ പൂ പറിക്കുവാനും,കളിക്കുവാനും മറ്റും നടക്കുമ്പോൾ (ഓടുമ്പോൾ എന്നു പറയുന്നതാക്കും ശരി)ഇത് വസ്ത്രങ്ങളിൽ പറ്റി പിടിക്കും (ഇല്ലെങ്കിൽ പരസ്പരം പറ്റിക്കും). അന്ന് അതിന്റെ ഗുണങ്ങളെകുറിച്ച് അറിയില്ലായിരുന്നു. ഇന്ന് അത് നട്ടുപ്പുറങ്ങളിൽ കാണുന്നത് അപുർവ്വമായി കൊണ്ടിരിക്കുന്നു.
മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങൾക്കും മദ്യപാനം നിർത്തുന്നതിനും ഓരിലവേരിട്ട് പാൽകഷായം വച്ച് കഴിച്ചാൽ മദ്യപാനരോഗങ്ങളും മദ്യപാനാസക്തിയും കുറയുമെന്ന് ചരകസംഹിത രേഖപ്പെടുത്തിയിട്ടുണ്ട്
മറ്റുനാമങ്ങൾ

മലയാളം ഓരില
തമിഴ് പുല്ലാടി
സംസ്‌കൃതം ചിത്രപർണി,ഗുഹ
ഇംഗ്ളിഷ് ഡെസ്മോഡിയം
ഹിന്ദി സരിവാൻ
ശാസ്ത്രിയം ഡെസ്മോഡിയം ഗാൻ‌ഗറ്റികം ഡിസി
കുടുംബം ഫെബിസിയെ
രസം മധുരം,തിക്തം
വീര്യം ഉഷ്ണം
ഗുണം ഗുരു,സ്നിഗ്ധം
വിപാകം മധുരം
ഉപയോഗം സമൂലം
കർമ്മം വാതശമനം,രസായനം

ഉപയോഗം
ഒരിലവേർ കുറുന്തോട്ടിയും കഷായം വെച്ച് അമിതമായ “കിതപ്പിന്” നല്ലകാറുണ്ട്. നീർപിടുത്തത്തിനും, ദേഹം മുഴുവനും അനുഭവിക്കുന്ന വേദനക്കും നല്ലകാം. ഹൃദയസംബന്ധമായ രോഗത്തിനും തളർച്ചമാറുന്നതിനും പശുവിൻ പാല് ചേർത്തു കഷായം വെച്ചു കഴിക്കാറുണ്ട്.