നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Friday, August 27, 2010

പച്ചില(പച്ചോളി)


പച്ചില അഥവ പച്ചോളി എന്നറിയപെടുന്ന തുളസി വർഗ്ഗതിലെ ഒരു ഔഷധിയാണ്.ത്രിജാതതിലും, ചതുർജാതതിലും ചേരും ഔഷധനിര്‍മാണത്തിലും സുഗന്ധദ്രവ്യ വ്യവസായത്തിലും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന അസംസ്കൃതവസ്തുവാണ്‌ പച്ചോളിത്തൈലം.

ഇത്‌ മ്ലാനത, ലൈംഗികാസക്തിക്കുറവ്‌ എന്നിവ അകറ്റാനുള്ള ഔഷധങ്ങളില്‍ ചേരുവയാണ്‌. കൂടാതെ വേദന സംഹാരിയായും ചര്‍മ്മ സംരക്ഷണത്തിനും ശാരീരിക ഉണര്‍വിനും ഉന്മേഷത്തിനും പച്ചോളിതൈലം ധാരാളമായി ഉപയോഗിക്കുന്നു. വരണ്ടതും വിള്ളലുള്ളതുമായ ചര്‍മ്മത്തിനും ഉപ്പുറ്റിവാതം(അത്ലറ്റിക് ഫൂട്ട്)‌ രോഗത്തിനും മുറിവുകള്‍ ഉണക്കുന്നതിനും പിരിമുറുക്കം, ഉത്കണ്ഠരോഗം,ചൊറി,ചിരങ്ങുകൾ (എക്സിമ), വിളര്‍ച്ച എന്നിവയ്ക്കുംപച്ചോളിത്തൈലം ഉപയോഗിക്കാം. ജല ദോഷം, തലവേദന, ഛര്‍ദ്ദി, വെരിക്കോസ്‌ വെയിന്‍,രക്തസ്രാവം, പനി തുടങ്ങിയവയ്ക്കും ശമനം നല്‍കും. ഞരമ്പുകളുടെ ഉത്തേജനത്തിനും ദഹനത്തിനും സഹായിക്കും.

മറ്റുനാമങ്ങൾ

മലയാളം പച്ചോളി
തമിഴ് പച്ചോളി
സംസ്‌കൃതം ഗന്ധപത്ര,പത്ര
ഇംഗ്ളിഷ് പച്ചോളി
ഹിന്ദി പച്ചോളി
ശാസ്ത്രിയം പോഗോസ്റ്റിമോണ്‍ കാബിലിന്‍ബന്ത്‌
കുടുംബം ലാമിയേസിയേ
രസം കടു,തിക്തം
വീര്യം ഉഷ്ണം
ഗുണം ലഘു,രൂക്ഷം
വിപാകം
ഉപയോഗം ഇല
കർമ്മം വത,പിത്ത ഹരം



ഉപയോഗം