നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Friday, April 30, 2010

ഗ്രാമ്പൂ (കരയാമ്പൂ)

ഗ്രമ്പൂവിനെ കുറിച്ച് പറയുമ്പോൾ ആദ്യം മനസിൽ വരുന്നത് പണ്ട് ദൂർദർശനിൽ വരുന്ന ഒരു പല്ലപൊടിയുടെ പരസ്യമാണ്. ഇത് ദന്തസംരക്ഷണതിനു നല്ല ഒരു ഔഷധിയാണ്. ദഹനശക്തി വർദ്ധിപ്പിക്കും.
മറ്റുനാമങ്ങള്‍

മലയാളം ഗ്രാമ്പൂ,കരയാമ്പൂ
തമിഴ് -
സംസ്‌കൃതം ദേവപുഷ്പ,ഭ്രിംഗ
ഇംഗ്ളിഷ് ക്ലോവ്
ഹിന്ദി ലുംഗ
ശാസ്ത്രിയം സിസിജിയം അരൊമാറ്റിക്കം
കുടുംബം മൈർട്യെസിയെ
രസം തിക്ത,കടു
വീര്യം ശീതം
ഗുണം ലഘു,തീക്ഷണം,സിനിഗ്ദം
വിപാകം കടു
ഉപയോഗം ഫലം,പുഷ്പം
കർമ്മം കഫപിത ശമനം
ചിലഔഷധപ്രയോഗങ്ങൾ

ഗ്രാമ്പൂ പൊടിച്ച് തേനിൽ കഴിച്ചാൽ ചുമ,പനി എന്നിവ ശമിക്കും. ഗ്രമ്പൂതൈലം പഞ്ഞിയിപുരട്ടി പല്ലിൽ വച്ചാൽ പല്ലുവേദനക്ക് ശമനം കിട്ടും. ചുടുവെള്ളത്തിൽ ചേർത്തു കുലുകുഴിഞ്ഞാൽ വായനാറ്റവും പല്ലുവേദനയും മാറും.

ചിത്രങ്ങൾക്ക് വിക്കി ക്രിയെറ്റിവ് കോമൺസ്