നമ്മുടെ നാട്ടിലെ ഔഷധസസ്യങ്ങളെകുറിച്ച് അറിയുന്നതിന് എന്റെ ഒരു എളിയ പരിശ്രമം. സ്വന്തം അനുഭവത്തിലെയും, വ്യക്തികളില്‍ നിന്നും, ഇന്‍‌റ്റ്ര്‍നെറ്റിലുടെയും കിട്ടിയ വിവരങ്ങളുടെ ശേഖരം

Tuesday, December 15, 2009

Ginger (Chuku)


ചൂക്ക്(ഇഞ്ചി)



ത്രികടുകളില്‍ ഒന്നായ ചൂക്ക് മരുന്നുല്പാ‍ദനത്തിലെ ഒരു പ്രധാന ഔഷധമാണ്.പനിക്ക് ചൂക്കുകാപ്പി എല്ലാവര്‍ക്കും ചിരപരിച്ചിതമാണല്ലോ? ചൂക്കില്ലാത്ത കഷായം ഇല്ല എന്ന പഴഞ്ചൊല്ലില്‍ നിന്നു ചൂക്കിന്റെ പ്രാധാന്യത്തേക്കുറിച്ച് നമ്മുക്ക് മനസിലാക്കാം.ഇഞ്ചി ഉണങ്ങിയാണ് ചൂക്കാവുന്നത്.ക്ഷാര ഗുണപ്രധാനമായ ഈ ഔഷധം; പ്രധാനമായും ദഹന പ്രക്രിയയെ ത്വരിതപെടുത്തുന്നതിന്ന് ഉപയോഗിക്കുന്നു. ചുമ, ഉദരരോഗങ്ങള്‍, വിശപ്പില്ലായ്മ, തുമ്മല്‍, നീര് എന്നിവക്കെല്ലാം ഇത് ഉപയോഗിക്കാം.ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി. വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നതുമാണ്. ഗ്രഹണി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, വയറുവേദന, ആമവാതം, അര്‍ശസ് എന്നിവയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. ഓര്‍മ്മശക്തിയെ ഉണ്ടാക്കുന്നതും ഞരമ്പുരോഗങ്ങള്‍ക്ക് ഫലപ്രദവുമാണ്.

 
“ഇഞ്ചി കുട്ടാന്‍ നൂറ്റൊന്നു കറിക്കു തുല്യം“ മാണെന്നു പറയപ്പെടുന്നു.മലയാളി സദ്യയിലെ ആദ്യസ്ഥാനവും ഇഞ്ചികറിക്കാണ്.

ഇതില്‍ നിന്നും ഒരു കഥ ഓര്‍മ്മ വരുന്നു മഹാത്മാവായ വരരുചി തന്റെ ധര്‍മ്മപത്നിയായ പറയതിയെ കണ്ടെതിയ കഥയാണ്.അതു ഇവിടെ കൊടുക്കുന്നു.

ഒരു യാത്ര കഴിഞ്ഞ് അദ്ദേഹം എത്തിയത് ബ്രാഹ്മണന്റെ ഇല്ലത്തിലാണ്.
ആതിഥേയനെ പരീക്ഷിക്കാന്‍ വരരുചി ചില നി‍ബന്ധനകള്‍ വച്ചു. എന്നാല്‍ അതിനുള്ള മറുപടി പറഞ്ഞത് ബ്രാഹ്മണന്റെ വള്ളര്‍ത്തുപുത്രിയാണ്.അതില്‍ ഒന്ന് നൂറ്റിഒന്ന് കറിക്കുട്ടി ഉണ് വേണം എന്നായിരുന്നു. പിന്നെയുള്ളത് നാലുപേരെ തിന്നണം എന്നും,നലുപേര്‍ ചുമക്കണം എന്നും ആയിരുന്നു.
മകള്‍ അതെല്ലാം സാധിച്ചു കൊടുത്തത് നൂറ്റിഒന്നുകറിയായി ഇഞ്ചികറിവച്ചും,മുറുകാന്‍ചെല്ലം ഒരുക്കിയും,ശേഷം വിശ്രമിക്കുവാന്‍ കട്ടില്‍ ഒരുക്കി കൊടുത്തും ആയിരുന്നു.
ബ്രാഹ്മണന്റെ മകളുടെ ബുദ്ധിസാമര്‍ത്ഥ്യതില്‍ മതിപ്പു തോന്നിയ വരരുചി അവളെ വേളി കഴിച്ചു. പിന്നിടാണ് അവള്‍ ഒരു പറയത്തിയായിരുന്നു എന്ന സത്യം മനസിലാക്കിയത്.ഈ ദമ്പതികള്ളില്‍ നിന്നു മാണ് “പറച്ചിപെറ്റുപന്തിരുകുലം“ ഉണ്ടായത് എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.


മറ്റുനാമങ്ങള്‍


മലയാളം
ഇഞ്ചി(ചുക്ക്)
തമിഴ്
ഇച്ചി
സംസ്‌കൃതം
ശുന്‍‌ട്ടി,അര്‍ദ്രകം
ഇംഗ്ളിഷ്
ജിഞ്ജര്‍
ഹിന്ദി
അദ്രക്ക്
ശാസ്ത്രിയം
സ്സിഞ്ജിബര്‍ ഒഫീസിനാലെ ‍
കുടുംബം
സിറ്റാമിനേസി
രസം
കടു
വീര്യം
ഉഷ്ണം
ഗുണം
ഗുരു,രുക്ഷം
വിപാകം
മധുരം
ഉപയോഗം
കിഴങ്ങ്
കര്‍മ്മം
ത്രിദോഷഹരം


ചിലഔഷധപ്രയോഗങ്ങള്‍


അര ഔണ്‍സ് ഇഞ്ചിനീരും സമം ഉള്ളിനീരും ചേര്‍ത്ത് കഴിച്ചാല്‍ ഓക്കാനവും ഛര്‍ദ്ദിയും മാറുന്നതായിരിക്കും. ദിവസവും ഇഞ്ചി അരച്ച് ഒരു വലിയ നെല്ലിക്കയോളം വലിപ്പത്തില്‍ ഉരുട്ടി അതിരാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് രക്തവാതരോഗികള്‍ക്ക് ഗുണപ്രദമാണ്. ആമവാതത്തിനും ഈ പ്രയോഗം ഫലപ്രദമാണ്.രക്തവാതം,എത്ര വര്‍ധിച്ചാലും ഈ ഇഞ്ചിപ്രയോഗം അനിതരസാധാരണമായ ഫലത്തെ പ്രദാനം ചെയ്യും.
ഇഞ്ചി ചെറുകഷ്ണങ്ങളാക്കി ഒരു പാത്രം തേനില്‍ ഒരു മാസക്കാലം ചാലിച്ച് സുക്ഷിച്ചുവച്ച ശേഷം ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത്തിലുടെ യൗവനം നിലനിര്‍ത്തുവാനും,ജരാനരകള്‍ മാറുവാനും സാധിക്കും.ഇത് ഒരു കായകല്പമായി പറയപ്പെടുന്നു.